Home Malayalam movie news Reviews ഫേസ്ബുക്കിലൂടെ പണി കിട്ടിയ മലയാള സിനിമ താരങ്ങൾ

ഫേസ്ബുക്കിലൂടെ പണി കിട്ടിയ മലയാള സിനിമ താരങ്ങൾ

SHARE
malayalam actor facebook controversy
malayalam actor facebook controversy

ഫേസ്ബുക്കിലൂടെ പണി കിട്ടിയ മലയാള സിനിമ താരങ്ങൾ

1. ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജ ഫേസ് ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷം പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് ഉണ്ണി മുകുന്ദൻ പോലീസിൽ പരാതി നൽകി.

2. പാർവ്വതി

മമ്മൂട്ടി നായകനായ കസബ എന്ന സിനിമയെ വളരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനെ തുടർന്ന് ആരാധകര്‍ നടി പാർവ്വതിക്കെതിരെ ശക്തമായ അധിക്ഷേപങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയത്.

3. രൂപേഷ് പീതാംബരൻ

നിവിന്‍ പോളി നായകനായ റിച്ചി എന്ന തമിഴ് ചിത്രത്തെ വിമര്‍ശിച്ച് കൊണ്ട് ഇട്ട ഫെയ്‌സ്ബുക് പോസ്റ്റ് കാരണമാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരനെതിരെ ആരാധകർ ഫേസ്ബുക്കിലൂടെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. പിന്നീട് മാപ്പ് പറഞ്ഞ രൂപേഷ് നിവിന്‍ പോളി തന്നെ ആരാധകരെ പറഞ്ഞ് മനസിലാക്കൂ എന്ന അഭ്യര്‍ഥനയുമായി രംഗത്ത് വന്നിരുന്നു.

4. അന്ന രാജൻ

ഒരു പ്രമുഖ ടീവി ചാനലിലെ പരിപാടിക്കിടെ മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് അന്നയ്ക്ക് വിനയായത്. മമ്മൂട്ടിയെ അപമാനിച്ചു എന്നാരോപിച്ച് സോഷ്യൽ മീഡിയയിലൂടെ ഫാന്‍സുകാരുടെ ആക്രമണത്തിനിരയായ അന്ന പിന്നീട് ആരാധകരോട് മാപ്പ് പറഞ്ഞു.

5. സലിം കുമാർ

ഏതാനം വർഷങ്ങൾക്കിടെ നിരവധി തവണയാണ് നടൻ സലിം കുമാർ അന്തരിച്ചു എന്ന് വ്യാജ വാർത്ത ഫേസ്ബുക്കിലൂടെ പ്രചരിച്ചത്. എന്നാൽ
സ്വന്തം മരണവാര്‍ത്ത കാണുന്നത് തനിക്ക് പുതുമയുള്ള കാര്യമൊന്നുമല്ല എന്നാണ് സലിം കുമാര്‍ ഇതിനോട് പ്രതികരിച്ചത്.

6. ജഗതി ശ്രീകുമാർ

ജഗതി ശ്രീകുമാർ ഹൃദയാഘാതം മൂലം മരിച്ചെന്നു പറഞ്ഞാണ് വാട്‌സ്ആപ്പില്‍ വാര്‍ത്ത പ്രചരിച്ചത്. മനോരമ ന്യൂസിന്റെ ലോഗോയും വാട്ടര്‍മാര്‍ക്കുമിട്ട് എഡിറ്റ് ചെയ്താണ് ഈ വാർത്ത പ്രചരിപ്പിച്ചത്. ഇതേ തുടര്‍ന്ന് ജഗതിയുടെ കുടുംബവും ടെലിവിഷന്‍ ചാനലും സൈബര്‍ സെല്ലില്‍ പരാതി നൽകി.

7. നസ്രിയ ഫഹദ്

നസ്രിയ ഗര്‍ഭിണിയാണെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം കൊടുത്ത തെറ്റായവർത്ത സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. അവസാനം വാര്‍ത്ത തെറ്റാണെന്ന് അറിയിക്കാൻ നസ്രിയ തന്നെ രംഗത്തെത്തി.

8. ശരണ്യ മോഹൻ

പ്രസവശേഷം തടി കൂടിയതിനെ ആയിരുന്നു ശരണ്യ മോഹനെ ചിലര്‍ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചത്. എന്നാല്‍ ഇതിനെതിരെ ഫേസ്ബുക്കിലൂടെ ശക്തമായ ഭാഷയിൽ തന്നെ ശരണ്യ മോഹന്‍ മോഹന്‍ മറുപടി പറഞ്ഞിരുന്നു.

9.  ജ്യോതി കൃഷ്ണ

ഫേസ്ബുക്കിൽ വ്യാജ ഐ.ഡി ഉണ്ടാക്കി ജ്യോതിയുടെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ഓരോരുത്തർക്കും വളരെ മോശമായ രീതിയില്‍ ആരോ മെസേജുകള്‍ അയക്കുകയായിരുന്നു. പിന്നീട് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നവര്‍ക്ക് ചുട്ട മറുപടി ജ്യോതി കൃഷ്ണ നൽകിയത്.

 

LEAVE A REPLY