പ്രണവ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ആദി.
പ്രണവിനെ കൂടാതെ ലെന , സിദ്ദിഖ് , സിജു വിൽസൺ , ഷറഫുദ്ധീൻ , അദിതി രവി , അനുശ്രീ എന്നിവരും ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
സതീഷ് കുറുപ്പിന്റെ സിനിമാട്ടോഗ്രഫി , അനിൽ ജോൺസന്റെ മ്യൂസിക് , അയൂബ് ഖാന്റെ എഡിറ്റിംഗ്.
ആശിർവാദ് സിനിമാസിന്റെ ബാന്നറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
2016 ൽ റിലീസ് ആയ ഊഴം എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദി, മലയാളത്തിന് ചില നല്ല ത്രില്ലെർ സിനിമകൾ സമ്മാനിച്ച ജിത്തു ജോസഫ് എന്ന സംവിധായകനിൽ നിന്നും മറ്റൊരു ത്രില്ലെർ സിനിമയാണ് ആദിയിലൂടെയും പ്രേക്ഷകർ പ്രതീക്ഷിച്ചത്.
ഇതിനോടപ്പം പ്രണവിന്റെ പാർക്കറും സ്റ്റണ്ട് സീനുകളും കൂടി ഒന്നിച്ചപ്പോൾ മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടില്ലാത്ത മറ്റൊരു നല്ല ചിത്രത്തിന്റെ തുടക്കമായി.
Script & Direction
പൂർണമായും ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് ആദി , മ്യൂസിക് ഡയറക്ഷൻ പാഷൻ ആയി കൊണ്ട് നടക്കുന്ന ആദിത്യ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചെറിയ തമാശകളും ജീവിതവും ഉൾപ്പെടുത്തി അധികം ബോറടിപ്പിക്കാത്ത ആദ്യ പകുതി , ആദ്യ പകുതിയിൽ നിന്നും വെത്യസ്ഥമായി രണ്ടാം പകുതിയിൽ സിനിമ ഒരു ത്രില്ലറിന്റെ മൂഡ് കൈവരിക്കുന്നു.
കഥയോട് ഇണങ്ങി നിൽക്കുന്ന സ്ക്രിപ്റ്റിംഗ് സിനിമയുടെ മേന്മ വർധിപ്പിച്ചു.
പ്രധാന കഥാപാത്രം ആധിയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത് , കണ്ട് മടുത്ത ആക്ഷൻ രംഗങ്ങളിൽ നിന്നും വെത്യസ്ഥമായി പാർക്കേറും ഒക്കെ ചേർത്തു പുതിയ ഒരു പ്രതീതി സിനിമ പ്രേക്ഷകന് സമ്മാനിക്കുന്നു ,
ഇതാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആയി തോന്നിയത്.
ഇവയൊക്കെ ഫലവത്താക്കുന്ന നല്ല സ്ക്രിപ്റ്റിംഗിന്റെയും കഥയുടെയും അടിത്തറ സിനിമയുടെ ആസ്വാദനം വളരെ മികച്ചതാക്കി.
ഒരു ബോറടിയോ ലാഗിങ്ങോ തോന്നാതെ ആദ്യം മുതൽ അവസാനം വരെ സിനിമയെ അതിന്റെ ഒഴുക്കിൽ കൊണ്ട് പോകാൻ സാധിച്ചത് സംവിധായകന്റെ വിജയം തന്നെയാണ്.
Artist Performance
ആർട്ടിസ്റ് പെർഫോമൻസ് ഏറ്റവും എടുത്ത് പറയത്തക്ക വിധമായി തോന്നിയത് പ്രണവ് ചെയ്ത ആദി എന്ന കഥാപാത്രം ആയിരുന്നു.
ഒരു പക്ഷെ മലയാളത്തിലെ മറ്റൊരു നടനും ചെയ്യാൻ കഴിയാത്ത ഒരു റോൾ ആയിരിക്കും ഇത് , തന്റെ മെയ് വഴക്കവും അഭിനയത്തിലെ മികവും തന്റെ റോളിനെ വളരെ മികച്ചതാക്കാൻ സഹായിച്ചു.
പാർക്കർ ൽ പ്രണവിനുണ്ടായിരുന്ന കഴിവിനെ മുഴവൻ ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്, പ്രണവ് ചെയ്ത സ്റ്റണ്ടും ,പാർക്കേറും ആണ് സിനിമയുടെ ആസ്വാദനം മികച്ചതാക്കിയത്.
മറ്റു റോളുകളിൽ എത്തിയ ലെന , സിദ്ദിഖ് , സിജു വിൽസൺ , അനുശ്രീ, ഷറഫുദ്ധീൻ തുടങ്ങിയ എല്ലാവരും തങ്ങളുടെ റോളുകൾ വളരെ മികച്ചതാക്കി.
സിനിമയിൽ പ്രാധാന്യം ഉള്ള ഒരു ചെറിയ റോളിൽ അദിതി രവിയും അഞ്ജന എന്ന കഥാപാത്രമായി എത്തി.
ഇവരെല്ലാം തങ്ങളുടെ റോളുകൾ വളരെ ഭംഗിയാക്കി അവതരിപ്പിച്ചു.
Songs & BGM
അനിൽ ജോൺസൻ ആണ് സിനിമയുടെ പശ്ചാത്തല സംഗീതവും പാട്ടുകളും തയ്യാറാക്കിയിരുന്നത്. വളരെ മികച്ച ഗാനങ്ങൾ ഉൾപ്പെടുത്താൻ സംഗീത സംവിധായകന് കഴിഞ്ഞിട്ടുണ്ട് പക്ഷെ പശ്ചാത്തല സംഗീതം ശരാശരിയിൽ ഒതുങ്ങി.
Technical Side
സതീഷ് കുറുപ്പ് ആണ് സിനിമാട്ടോഗ്രഫി നിർവഹിച്ചിരിക്കുന്നത്, സംവിധായകൻ ഉദ്ദേശിച്ചതിനെ സിനിമാട്ടോഗ്രാഫർ സ്ക്രീനിൽ എത്തിച്ചിട്ടുണ്ടെങ്കിലും ഇതിനേക്കാൾ മികച്ച രീതിയിൽ ഇത്രേം സ്റ്റൈലിഷ് ആയ സ്റ്റണ്ട് സീനുകൾ സ്ക്രീനിൽ എത്തിക്കാമായിരുന്നു എന്ന് തോന്നി.
ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്ന സീനുകളിൽ സിനിമാട്ടോഗ്രഫിയും അതെ ഒഴുക്ക് കൈവരിച്ചിരുന്നെങ്കിൽ സിനിമ ഇനിയും ആസ്വാദ്യകരമായേനെ.
സൗണ്ട് മിക്സിങ്ങും വളരെ മികച്ചതായിരുന്നു.
Conclusion
മലയാള സിനിമയിൽ ഇതുവരെ എത്തിയിട്ടില്ലാത്ത ഒരു നല്ല ഫാമിലി ത്രില്ലെർ മൂവി ആണ് ആദി. കുടുംബമായോ കൂട്ടുകാരുമായോ ധൈര്യമായി ഈ സിനിമ കാണാം , ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തുകയില്ല.
IMP Movie Media Rating : 3.5/5