Home Malayalam Latest Reviews Aadu 2 Malayalam Movie Review

Aadu 2 Malayalam Movie Review

SHARE
aadu 2 malayalam movie review
aadu 2 malayalam movie review

Aadu 2 Malayalam Movie Review

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ആട് 2 തിയേറ്ററുകളിലെത്തി. മിഥുൻ തന്നെ സംവിധാനം ചെയ്ത 2015 ൽ പുറത്തിറങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആട് 2. ആദ്യ ഭാഗത്തില്‍ അഭിനയിച്ച ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, നെൽസൺ, ഇന്ദ്രൻസ്, വിജയ് ബാബു, നോബി, ശ്രിന്ദ, അജു വർഗീസ് എന്നിവർ തന്നെയാണ് രണ്ടാം ഭാഗത്തിലും അഭിനയിച്ചത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് ഒരു വിജയിക്കാതെ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നത്. തീയേറ്ററുകളിൽ തകർന്ന ചിത്രം പക്ഷെ ടോറന്റ് സൈറ്റുകളിൽ വന്നപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. യുവാക്കള്‍ക്കിടയില്‍ പിന്നീട് ഷാജി പാപ്പനും പിള്ളേര്‍ക്കും കിട്ടിയ പിന്തുണ വലുതായിരുന്നു. ഇതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ സംവിധായകനെ പ്രേരിപ്പിച്ചത്. ഇത് ഒരു തരത്തിൽ ശരി വെക്കുന്ന പ്രകടനമാണ് ചിത്രം തിയേറ്ററിൽ കാഴ്ച വെച്ചത്.
ഷാജി പാപ്പനും കൂട്ടുകാർക്കും ഒരു വടംവലി മത്സരത്തിൽ സമ്മാനമായി ഒരു സ്വർണ കപ്പു ലഭിക്കുകയും. അത് പിന്നീട് മോഷണം പോകുന്നതും അത് കണ്ടുപിടിക്കാൻ പോകുമ്പോളുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കഥയ്ക്ക് ആധാരം.

മിഥുൻ മാനുവൽ തോമസ് മികച്ച ഒരു എന്റെർറ്റൈനെർ തന്നെയാണ് നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതെന്നു നിസംശയം പറയാം. വളരെ ലളിതവും എന്നാൽ രസകരവുമായ ഒരു ഒരു ചെറിയ കഥ വിശ്വസനീയമായ രീതിയിൽ ഹാസ്യത്തിന്റെ മേമ്പൊടിയോടെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ മുൻചിത്രത്തിന്റെ പരാജയം അദ്ദേഹത്തിന് ഈ ചിത്രത്തിലൂടെ മറക്കാം.

ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍ ആരാധകരുടെ മനസ്സിൽ ഇടംനേടിയ കഥാപാത്രങ്ങളിലൊന്നാണ്. തന്റെ രണ്ടാം വരവിലും പാപ്പന്റെ സ്റ്റൈലിന് കുറവൊന്നുമില്ല. ഒപ്പം ഡ്യൂഡും സാത്താന്‍ സേവ്യറും സച്ചിന്‍ ക്ലീറ്റസുമൊക്കെ രണ്ടാം ഭാഗത്തില്‍ പാപ്പനൊപ്പമുണ്ട്. എപ്പോഴത്തെയും പോലെ തന്നെ ജയസൂര്യ തന്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ ഷാജി പാപ്പാൻ എന്ന കഥാപാത്രത്തെ മികവുറ്റതാക്കി. ഒരു നായിക കഥാപാത്രത്തെ തിരക്കഥ ആവശ്യപ്പെടാത്തത് കൊണ്ട് തന്നെ പുതുമുഖമായ നസ്രിൻ എന്ന നടിക്ക് സിനിമയിൽ ചെയ്യാൻ വലുതായി ഒന്നും ഉണ്ടായിരുന്നില്ല.  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, നെൽസൺ, ഇന്ദ്രൻസ്, വിജയ് ബാബു, നോബി, ഇർഷാദ്,സുധി കോപ്പ, ബിജുക്കുട്ടൻ, ആൻസൻ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. കൂടാതെ ആദ്യ ഭാഗത്തിൽ ഇല്ലാതിരുന്ന മാമ്മുക്കോയുടെയും ബൈജുവിന്റെയും പ്രകടനവും അഭിനന്ദനം അർഹിക്കുന്നു.

ഛായാഗ്രഹണം നിർവഹിച്ച വിഷ്ണു നാരായണന്റെ മനോഹരമായ ഫ്രെയ്‌മുകൾ സിനിമയുടെ കഥാന്തരീക്ഷത്തോട് ചേർന്ന് നിൽക്കുന്നതാണ്. അതുപോലെ മികച്ചതായിരുന്നു ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയ ഷാൻ റഹ്മാൻ. ആദ്യ ഭാഗത്തിലെ എന്നപോലെ അദ്ദേഹം ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലം സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടി. ലിജോ പോൾ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്, കൃത്യമായ വേഗതയിലും സിനിമയുടെ ഒഴുക്കിനെയും തടസപ്പെടുത്താതെ വളരെ മനോഹരമായിട്ടാണ് അദ്ദേഹം ചിത്രം എഡിറ്റ് ചെയ്യ്തിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാഗംപോലെതന്നെ ഒരു ലോജിക്കും നോക്കാതെ, ഒരു കാര്‍ട്ടൂണ്‍ സിനിമ കാണുന്ന മാനസികാവസ്ഥയില്‍ കുടുംബത്തോടെയും കൂട്ടുകാരുമായും പോയി കണ്ടു ഒരുപാടു ചിരിക്കാൻ കഴിയുന്ന ഒരു എബോവ് ആവറേജ് സിനിമ തന്നെയാണ് ആട് 2.

ഈ സിനിമക്ക് IMP movie media നൽകുന്ന റേറ്റിംഗ് 2 .7/5

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.