Home Uncategorized Aakasha Mittayi Movie Song Lyrics

Aakasha Mittayi Movie Song Lyrics

SHARE
Akasha mittayi movie song lyrics
Akasha mittayi movie song lyrics

Aakasha Mittayi Movie Song Lyrics

Akasha Mittayi is an upcoming Malayalam family entertainer directed by the National award winning film maker  Samuthirakani. The film features Jayaram, Iniya, Sarayu  and Kalabhavan Shajon are in the lead roles. Maha Subair bankrolls the movie under the banner Varnachithra Big Screen Studios. Renowned cinematographer Alagappan handles the camera for this venture while Ranjan Abraham is in charge of the cuts. Manzoor Ahamed handles the music department, both movie tracks and back ground music are done by him.

1. Aakasha palakombathu song lyrics

  • Singer : Abhijith Vijayan
  • Music  : Manzoor  Ahamed
  • Lyrics  : Rafeeq Ahmed

ആകാശ പാലകൊമ്പത്തൂഞ്ഞാലിൽ
ആടാൻ വാ…..
മാറത്തും തോളെത്തും വെച്ചാലോലം
പാടാം ഞാൻ…..
ആകാശ പാലകൊമ്പത്തൂഞ്ഞാലിൽ
ആടാൻ വാ….
മാറത്തും തോളെത്തും വെച്ചാലോലം
പാടാം ഞാൻ….
ചിറകുനീർത്തി അലകൾ നീന്തി
ഉയരെ നീ പോകുവോളം..
ആയിരം കണ്ണുകളോടെ താഴെ
കാണാൻ ഞാനെന്നുമില്ലേ
ആവിളി കേൾക്കുവാൻ ചാരെ
കാതോർത്തെന്നും ഞാൻ കൂടെയില്ലേ.
ആകാശ പാലകൊമ്പത്തൂഞ്ഞാലിൽ
ആടാൻ വാ…
മാറത്തും തോളെത്തും വെച്ചാലോലം
പാടാം ഞാൻ…….

താരാട്ടു പാടാൻ, പാലൂട്ടാൻ, പുൽകാൻ
അമ്മയെപ്പോലെ തലോടാൻ
ഞാനില്ലേ എന്നോമൽ പൂവേ..
വാർമുടിയും കോതീടാം വാസനയാൽ മൂടാം ഞാൻ
പാൽച്ചോറു നൽകാം നിലാവേ
തേനൊഴുകും നിൻ വാക്കിൽ
വീണലിയും എൻ മൗനം
എന്നുള്ളിൽ പൂക്കും വസന്തം
ഓരോ നാളും മാറിൽ ചൂടും…..
ആകാശ പാലകൊമ്പത്തൂഞ്ഞാലിൽ
ആടാൻ വാ
മാറത്തും തോളെത്തും വെച്ചാലോലം
പാടാം ഞാൻ…

മാമുണ്ണാൻ ചായാൻ കാലത്തെണീക്കാൻ
നിന്നോടുചൊല്ലാൻ ഒരാളായി
പിന്നാലെ എന്നും… ഞാൻ ഇല്ലേ
കൈവളരാൻ കാൽവളരാൻ നിൻ തണലായി മാറാം ഞാൻ
നല്ലൊരു നാളിൻ കിനാവേ
പാതകളിൽ കാലിടറാതോടിവരു പൊൻമണിയെ
നാളത്തെ നാടിൻ തിടമ്പേ…
നേരിൻ ലോകം കാണാൻ പോരു

ആകാശ പാലകൊമ്പത്തൂഞ്ഞാലിൽ
ആടാൻ വാ
മാറത്തും തോളെത്തും വെച്ചാലോലം
പാടാം ഞാൻ
ചിറകുനീർത്തി അലകൾ നീന്തി
ഉയരെ നീ പോകുവോളം..
ആയിരം കണ്ണുകളോടെ താഴെ
കാണാൻ ഞാനെന്നുമില്ലേ
ആവിളി കേൾക്കുവാൻ ചാരെ
കാതോർത്തെന്നും ഞാൻ കൂടെയില്ലേ…
ആകാശ പാലകൊമ്പത്തൂഞ്ഞാലിൽ
ആടാൻ വാ….
മാറത്തും തോളെത്തും വെച്ചാലോലം
പാടാം ഞാൻ….

3. Kiya Kiya Song Lyrics

  • Singers : Rimi Tomy, J Krishna, Aravind D Nair, Sruthi Sasidaran, Amritha Thankachy, Anju Mohan, Anusha, Ezhitha Sunil, Sai Bhadra
  • Music  : Manzoor  Ahamed
  • Lyrics  : Rafeeq Ahmed

കിയ കിയ കു ക്കു ക്കു
കിയ കിയ കു
കിയ കിയ കു ക്കു ക്കു
കിയ കിയ കു

കുഞ്ഞിളം കുരുവിക്ക്‌ കൂടുവെക്കാൻ
നിൻ ചില്ല തന്നാട്ടെ ചെമ്പകമേ…..
ഇല്ലില്ല കുരുവിയെൻ ചില്ലയാകെ
പൊന്നിതളുള്ളൊരു പൂക്കളെല്ലേ…..

കുഞ്ഞിളം കുരുവിക്ക്‌ കൂടുവെക്കാൻ
നിൻ ചില്ല തന്നാട്ടെ നാട്ടുമാവെ…..
ഹയ്യയ്യോ കുരുവി ചില്ലയാകെ
മാമ്പഴം കായ്ച്ചു കിടക്കയല്ലേ……
കുഞ്ഞി കുരുവിക്ക്‌ കൂടുവെക്കാൻ
ഓക്കിനും തേക്കിനും ചില്ലയില്ല….
പുന്ന മരത്തിനും മൊങ്ങിനും വാകക്കും
സമ്മതമില്ല മനസ്സുമില്ല…..

കിയ കിയ കു ക്കു ക്കു
കിയ കിയ കു..
കിയ കിയ കു ക്കു ക്കു
കിയ കിയ കു…

അന്നേരം ചൊല്ലി………
അന്നേരം ചൊല്ലി കദളി വാഴ
പൂന്തേൻ കുടപ്പൻ വിടർത്തും വാഴ
കുഞ്ഞി കുരുവിയെ കുഞ്ഞി കുരുവിയെ
എന്റെയീ കയ്യിന്മേൽ കൂടു വെക്കൂ……
കുഞ്ഞി കുരുവിയാം വാഴക്കയ്യിൽ
കുഞ്ഞിളം നാരിന്റെ കൂടുവെച്ചു…….

കിയ കിയ കു ക്കു ക്കു
കിയ കിയ കു
കിയ കിയ കു ക്കു ക്കു
കിയ കിയ കു

അന്നത്തെ രാവിൽ ………
അന്നത്തെ രാവിൽ ഇടി മുഴങ്ങി
നല്ല മഴ വന്നു കാറ്റ് വന്നു……
ഓക്ക് മരം വീണു , തേക്ക് മരം വീണു
പുന്നയും മാവും മറിഞ്ഞു വീണു
ചെമ്പകം വീണുപോയി മാവും മറിഞ്ഞു പോയി
വാഴക്കൈ മാത്രം ഒടിഞ്ഞതില്ല
കന്നി കദളിതൻ കയ്യിലെ കൂട്ടിലായി
കുഞ്ഞി കിളി ചിലച്ചുല്ലസിച്ചു….
കുഞ്ഞി കിളി ചിലച്ചുല്ലസിച്ചു

കിയ കിയ കോ ക്ക കോ
കിയ കിയ കോ
കിയ കിയ കോ ക്ക കോ
കിയ കിയ കോ
കിയ കിയ കോ ക്ക കോ
കിയ കിയ കോ

 

LEAVE A REPLY