Home Malayalam Latest Reviews Achayans Malayalam movie review photos videos

Achayans Malayalam movie review photos videos

SHARE
achayans movie photos

Achayans Malaylam movie

Achayans is a multi star action thriller movie directed by Kannan Thamarakkulam after the success of Adupuliyattam. The film features Jayaram, Prakashraj, Unni Mukundan, Adil Ibrahim and Sanju Sivaram in lead roles.

kannan Thamarakkulam – Jayaram combo joins together for the third time after Thingal Muthal Vellivare and Adupuliyattam the viewers expect another hit from this pair.

After the commercial success of Adupuliyattam, Jayaram joins with young stars of Malayalam film industry and also the National Award winner Prakashraj plays a lead role. Prakash Raj is more selective to choose the characters in Malayalam. His last venture in Malayalam is Anwar directed by Amal Neerad starring Prithviraj Sukumaran. Jayaram and Prakash Raj joins together after the movies Saroja and Paramasivam both are in Tamil. Amala Paul return back to malayalam after a short break. She plays  a powerful role in this movie and also Fukri fame Anu Sithara and Sshivada plays the female leads.

The movie says about the story which happens in a christian family in fort Kochi. The name of the character played by Jayaram is Roy Thottathil. For the first time he plays a movie without a pair. The appearance of Jayaram is totally different from his previous movies.He comes in salt and pepper style for the movie.

Jayaram-Unnimukundan combo joins for the first time in Malayalam. Unni mukundan’s previous movie Janatha Garage with  Mohanlal was success in Telugu. Ramesh Pisharady, Dharmajan Bolgatty, Maniyanpillai Raju and Poonjar MLA P.C.George handles important characters in the movie.

Achayans is written by Sethu of sachy-sethu combo. He says about the movie that it is a fun thriller with a lot of humour and suspense which entertain all kind of audience. Achayans is a big budget movie produced by C K Padmakumar under the banner of D N V P creations. Pradeep Nair handles the cinematography and Ratheesh Vega composes the songs for Achayans. The main shooting locations are in Edakochi, Vagamon, Theni and Hyderabad.

Movie Review

അച്ചായൻസ്, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു കൂട്ടം അച്ചായന്മാരുടെ ജീവിതത്തിലൂടെ പോകുന്ന സിനിമയാണിത്. ജയറാം, ഉണ്ണി മുകുന്ദൻ ,ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം എന്നിവരാണ് ഈ അച്ചായൻസ് ഗ്യാങ്ങിലുള്ളത്. കണ്ണൻ താമരക്കുളം എന്ന സംവിധായകൻ തന്റെ മുൻ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രേമേയമാണ്  അവതരിപ്പിച്ചിരിക്കുന്നത് ഒപ്പം സേതുവിൻറെ തിരക്കഥയും. അപ്രതീക്ഷിതമായി അച്ചായന്മാർക്ക് സംഭവിക്കുന്ന ചില പ്രശ്നങ്ങളും ട്വിസ്റ്റ് ഉൾപ്പെട്ട ഒരു ക്ലൈമാക്സും ഉൾപ്പെടുന്ന ഒരു സസ്പെൻസ് ത്രില്ലെർ മൂവി ആണിത്.

സേതുവിൻറെ അത്യാവശ്യം നിലവാരമുള്ള ഒരു തിരക്കഥയെ സംവിധായകൻ കണ്ണന് കുഴപ്പമില്ലാത്ത രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിച്ചു. എന്നാൽ സിനിമയുടെ അവിടിവിടെയായി കുറച്ചു വലിച്ചിഴച്ചിൽ അനുഭവപ്പെട്ട പോലെ തോന്നി, കാരണം മർഡർ ഇൻവെസ്റ്റിഗേഷൻ എടുത്തിരിക്കുന്നത് ചില സ്ഥലങ്ങളിൽ വെറുതെ കുറെ സീനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകർക്ക് ഒരു ത്രില്ലെർ ഫീലിംഗ് ആക്കാൻ സംവിധായകൻ ശ്രമിക്കുന്നത് പോലെ തോന്നി.

സിനിമയുടെ കഥാംശത്തിലേക്ക് വരുമ്പോൾ, കഥ പറഞ്ഞു തുടങ്ങുന്നത് നമ്മുടെ സൂരജ് വെഞ്ഞാറമൂട് ആണ്. അച്ചായൻസ് ഗ്യാങിലെ  മെമ്പേഴ്സിനെയും അവരുടെ ഫാമിലി രസകരമായ കുറച്ച പ്രശ്നങ്ങൾ കാരണം അവർ ഒരു ട്രിപ്പിന് തയ്യാറെടുക്കുകയും പിന്നീട ഉണ്ടാകുന്ന പ്രശ്നവുമാണ് ചിത്രത്തിന്റെ ആദ്യ ഭാഗം. ചളി കോമഡികളോടൊപ്പം കുറച്ചു സ്റ്റാൻഡേർഡ് കലർന്ന കോമഡികളും അച്ചായന്മാരുടെ വീര കൃത്യങ്ങളുമാണ് ഒന്നാം പകുതിയിൽ, ട്രിപ്പിനിടക്ക് വെച്ചു റീത്ത (അമല പോൾ), പ്രയാഗ (അനു സിതാര) എന്നിവരെ കണ്ട മുട്ടുകയും ചെയ്യുന്നു. എന്നാൽ ആ ഒരു ട്രിപ്പ് പോകുന്നത് വരെ കഥയുടെ ഗതി നിർണയിക്കാൻ പ്രേക്ഷകന് സാധിക്കുന്നില്ല. ന്യൂ ഇയർ സെലിബ്രേഷന് ഇടക്ക് സംഭവിക്കുന്ന ഒരു കൊലപാതകത്തിൽ ചെന്നാണ് ചിത്രത്തിന്റെ ഒന്നാം പകുതി നിൽക്കുന്നത്.

കഥയും കഥാപാത്രങ്ങളും കുറച്ച സീരീസ് ആകുന്നത് രണ്ടാം പകുതിയിൽ ആണ്, അതുവരെ ഹീറോ ആയി നിന്ന അച്ചായന്മാർ പ്രകാശ് രാജിന് ആ സ്ഥാനം വെച്ചൊഴിയുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ കാണാൻ സാധിക്കുന്നത്. ആ ഒരു മർഡർ അന്വേഷിക്കുന്ന ഓഫീസർ ആയിട്ടാണ് പ്രകാശ് രാജ് എത്തുന്നത്. ആരാണ് കൊലയാളി എന്ന് ഊഹിക്കാൻ പോലും പറ്റാത്ത രീതിയിൽ ആണ് തിരക്കഥ, അവസാനം ട്വിസ്റ്റോടു കൂടിയ ക്ലൈമാക്സും. ഇതിനിടക്ക് അച്ചായൻസ് അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമം നടത്തുന്നുമുണ്ട്.

നല്ലൊരു മികച്ച താര നിരയാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജയറാമേട്ടൻ അഭിനയത്തിന്റെ കാര്യത്തിൽ ഒട്ടും പുറകോട്ട് നിക്കില്ല എന്ന് മലയാളികളായ നമ്മുക്ക് അറിയാം, അത് തന്നെ ഈ ചിത്രത്തിലൂടെ കാണാനും സാധിക്കും. പിന്നെ കൂടെ നിന്ന ഉണ്ണി മുകുന്ദൻ, ആദിൽ, സഞ്ജു എന്നിവരും തരക്കേടില്ലാതെ ചെയ്തു. നടിമാരുടെ കാര്യം പറയുകയാണെങ്കിൽ അമല പോളിനെ എടുത്ത് പറയണം, നല്ലൊരു മേക്ക് ഓവറിലാണ് അവർ വന്നിരിക്കുന്നത്. പിന്നെ അനു സിത്താരയും. ശിവദയും വല്യ തെറ്റില്ലാതെ കൊണ്ട് പോയി.

കുറച്ച സീനുകളിൽ മാത്രം അഭിനയിച്ച നമ്മുടെ സിദ്ദിഖ് ഇക്ക ഒരു രക്ഷയും ഇല്ലാത്ത അഭിനയം കാഴ്ച വെച്ച്. പ്രകാശ് രാജിന്റെ കാര്യവും അത് തന്നെ, നല്ല പ്രകടനം. നമ്മുടെ പൂഞ്ഞാർ എം.ൽ.എ  ശ്രി പി സി ജോർജ് ഒരു ഗസ്റ്റ് റോളിൽ എത്തിയിട്ടുണ്ട്. ജനാർദനൻ, പൊന്നമ്മ ബാബു, കവിയൂർ പൊന്നമ്മ, മണിയൻ പിള്ള രാജു, പാഷാണം ഷാജി, ധർമജൻ, രമേശ് പിഷാരടി തുടങ്ങിയ വാൻ താര നിര ചിത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

പിന്നണിയിലേക്ക് പോകുമ്പോൾ സംഗീതം നിർവഹിച്ച രതീഷും ക്യാമെറ കൈകാര്യം ചെയ്ത പ്രദീപ് നായരും അവരുടെ ഭാഗം കുഴപ്പമില്ലാതെ ചെയ്തു.

U സർട്ടിഫിക്കറ്റ് ആയതിനാൽ ഫാമിലിയോടൊപ്പം ധൈര്യമായി കാണാൻ പറ്റുന്ന ഒരു  മൂവി ആണ്, നല്ലൊരു സസ്പെൻസ് ക്രൈം ത്രില്ലെർ മൂവി ആണിത്, സിനിമ കണ്ടവർ സസ്പെൻസ് പറയാതിരുന്നാൽ കണ്ട കൊണ്ടിരിക്കാൻ പറ്റിയ ശരാശരി സിനിമ.

Movie Rating : 2.4 / 5

Cast & Crew

  • Director                         Kannan Thamarakkulam
  • Producer                       C K Padmakumar
  • Written                          Sethu
  • Music                             Ratheesh Vega
  • Cinematographer          Pradeep Nair
  • Edit                                Ranjith K.R.
  • Production Company     D N V P Creations
  • Starring :
    • Jayaram
    • Prakash Raj
    • Unni Mukundan
    • Sanju Sivaram
    • Adil Ibrahim
    • Amala Paul
    • Shivada
    • Anu Sithara

Release Date : 19th May 2017

Teaser & Trailer


 

Photos

Songs

Official Making Video

LEAVE A REPLY