Home Malayalam movie news Reviews actress filed a case against Lal Jr and Sreenath Bhasi

actress filed a case against Lal Jr and Sreenath Bhasi

88
0
SHARE
case for sreenath bhasi jean paul
case for sreenath bhasi jean paul

Young actress filed a case against Lal Jr. and Sreenath Bhasi

Panakkad Police officer charged a case against young filmmaker Jean Paul Lal and actor Sreenath Bhasi as per the petition from an young Malayalam actress for sexually uncensored talks. The actress (who had appeared in Jean Paul’s film Honey Bee 2 ) talked about her promised amount, but the director made a sexually explicit conversation with her and later he petitioned a case about this incident at Panakkad Police station.

Actor Sreenath Bhasi, Anirudh and Anoop are also included in her petition. The case has been taken for the cheating and sexually uncensored talk. Honey Bee 2 was the last directorial venture of Jean Paul Lal, it was the sequel part of hit film Honey Bee but the second pert could not perform well at the box office.

യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന കേസിൽ സംവിധായകൻ ജീൻ പോൽ ലാൽ, യുവ നടൻ ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ കൊച്ചി പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹണി ബീ 2 എന്ന ചിത്രത്തിന്റെ അഭിനയിച്ച യുവ നടി തനിക്ക് തരാമെന്നു പറഞ്ഞ പ്രതിഫലം കിട്ടാത്തതിനെ ചൊല്ലി സംവിധായകൻ താമസിച്ചിരുന്ന പനങ്ങാടുള്ള ഒരു ഹോട്ടലിൽ എത്തി ഇതേ കുറിച്ചു ചോദിക്കുമ്പോഴാണ് ലൈംഗിക ചുവയോടെ സംവിധായകൻ തന്നോട് തന്നോട് പെരുമാറിയതെന്നാണ് നടി പരാതിയിൽ പറയുന്നത്. യുവ നടൻ ശ്രീനാഥ് ഭാസിയും ചിത്രത്തിന്റെ ക്രൂ മെമ്പേഴ്‌സ് ആയ അനൂപ്, അനിരുദ്ധ് എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2016 നവംബറിൽ ഹണി ബീ 2 വിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഈ സംഭവം. തനിക്കു തരാമെന്നു വാഗ്ദാനം ചെയ്ത പണം തരാതെ വഞ്ചിക്കുകയും പിന്നീട് ഹോട്ടൽ മുറിയിൽ വെച്ചുണ്ടായ അപമാനിക്കലും കൂട്ടി ചേർത്താണ് നടി പനങ്ങാട് പോലീസിൽ പരാതി കൊടുത്തത്. ഉടൻ തന്നെ നടിയുടെ മൊഴി എടുക്കയും പിന്നീട് കേസ് രജിസ്റ്റർ ചെയ്യുകയും ആയിരുന്നു. പോലീസ് ഉടൻ തന്നെ ജീൻ പോളിനെയും മറ്റു മൂന്നു പേരെയും ചോദ്യം ചെയ്യും.

2013 ൽ റീലീസ് ആയ ഹണി ബീ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ലാൽ ആദ്യമായി സംവിധാനത്തിലേക്ക് കടക്കുന്നത്. യൂത്ത് സെൻട്രിക്‌ ആയ ഈ ചിത്രത്തിൽ ആസിഫ് അലി, ഭാവന, ബാലു വര്ഗീസ്, ബാബു രാജ്, ശ്രീനാഥ് ഭാസി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നല്ല രീതിയിൽ കളക്ഷൻ വാരിയ ഹണി ബീ ആ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരുന്നു. ശേഷം ഹൈ അയാം ടോണി എന്ന സൈക്കോ ചിത്രമായിരുന്നു ജീനിന്റെ രണ്ടാമത് ചിത്രം. എന്നാൽ അതിനു വേണ്ടത്ര പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞില്ല. തന്റെ ആദ്യ ചിത്രത്തിന്റെ തന്നെ രണ്ടാം ഭാഗം എന്ന നിലക്കാണ് ഹണി ബീ 2 ഒരുക്കിയത് എന്നാൽ ആദ്യ ഭാഗത്തെ പോലെ രണ്ടാം പാർട്ടിന് വേണ്ടത്ര പ്രേക്ഷക പിന്തുണ ലഭിച്ചില്ല.

അബു എന്ന കഥാപാത്രമാണ് ശ്രീനാഥ് ഭാസി ഹണി ബീ 2 വിൽ ചെയ്തത്. വളരെ അധികം ആരാധകരുള്ള ഒരു യുവ നടനാണ് ശ്രീനാഥ്. വീഡിയോ ജോക്കി ആയി വന്നു പിന്നീട് പ്രണയം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറിയ നടനാണ് ശ്രീനാഥ്. ഡാ തടിയാ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ തുടങ്ങിയ ശ്രീനാഥ് ഹണി ബീ എന്ന ലാൽ ജൂനിയറിന്റെ ചിത്രത്തിലൂടെ ആണ് കൂടുതൽ ആരാധകരെ സൃഷ്ട്ടിച്ചത്. ഈ കേസ് എന്തായാലും ശ്രീനാഥിന്റെ കരിയറിലെ തന്നെ ഒരു ബ്ലാക്ക് മാർക്ക് ആയിരിക്കും. ഇവരെ കൂടാതെ അനൂപ്, അനിരുദ്ധ് എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

ഇതേ പടത്തിന്റെ ഡബ്ബിങ് സമയത്താണ് മറ്റൊരു പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോകുകയും ബലാൽക്കാരം ചെയ്തതും. അതിന്റെ കേസ് ഇപ്പോളും അന്വേഷിച്ചു വരുകയാണ്, അതിനിടയിലാണ് തന്നെ അധിക്ഷേപിച്ച കഥയുമായി മറ്റൊരു യുവ നടി രംഗത്തെത്തുന്നത്. കുറ്റം ആരോപിച്ചവർക്കെതിരെ ഉടൻ തന്നെ നടപടി ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.

LEAVE A REPLY