Home Malayalam movie news Reviews Actress Sai Pallavis Remuneration 2017

Actress Sai Pallavis Remuneration 2017

432
0
SHARE
Sai pallavis remuneration 2017
Sai pallavis remuneration 2017

സായി പല്ലവിയുടെ പ്രതിഫലം !!

നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രമായി അരങ്ങേറുന്നത് , ഒരു തമിഴ് ചാനലിലെ ഡാൻസ് കോംപെറ്റീഷനിലൂടെയാണ് സായി പല്ലവിയെ അൽഫോൻസ് ശ്രെദ്ധിക്കുന്നത് , മലർ മിസ് എന്ന വേഷത്തിലെത്തി പ്രേക്ഷകരുടെ മനം കവരാൻ അവർക്കായി കൂടാതെ പ്രേമം ഒരു വലിയ ഹിറ്റ് ആയതിനെത്തുടർന്നു തമിഴിലും തെലുഗിലെയും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമാകാൻ സായിക്ക് കഴിഞ്ഞു.

2016 ഇൽ ദുൽഖർ സൽമാൻ നായകനായെത്തിയ കലിയിലും നായികയായെത്തിയത് സായി പല്ലവി തന്നെയായിരുന്നു , മലയാളത്തിലെ അറിയപ്പെടുന്ന ഒരു നടിയാവാൻ ഈ സിനിമയും സഹായിച്ചു.
2017 ഇൽ ഫിദാ എന്ന തെലുഗ് സിനിമയിലൂടെയാണ് സായി പല്ലവി തിരിച്ചു വരവ് നടത്തിയത് , തെലുഗ് പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കിക്കണ്ടത് വരുൺ തേജ് നായകനായ ഈ റൊമാന്റിക് കോമഡി സിനിമയിൽ ഭാനുമതി എന്ന നാട്ടിൻ പുറത്തുകാരിയായി നടിയെത്തി , സിനിമ ഒരു വൻ വിജയമാവുകയും 16 കോടി മുതൽ മുടക്കിൽ നിർമിച്ച സിനിമ ഏകദേശം 70 കോടിയോളം കളക്ട് ചെയ്യുകയും ചെയ്തു.

30 ലക്ഷം രൂപയായിരുന്നു സായി പല്ലവിയുടെ ഈ സിനിമയിലെ പ്രതിഫലം ,അത് നൽകാനും നിർമാതാവ് തയ്യാറായിരുന്നു സിനിമ ഒരു വൻ വിജയമായതിനെ തുടർന്ന് പ്രതിഫലം ഇരട്ടിയിലധികം ആകിയിരിക്കുകയാണ് നടി , ഏകദേശം 70 ലക്ഷ രൂപയാണ് പുതിയ സിനിമക്കായി സായി പല്ലവി ഈടാക്കുന്നത് , കൊടുക്കുന്ന പണം ഒട്ടും നഷ്ടമല്ല എന്നാണ് നിർമാതാക്കളുടെ പക്ഷം ,കൂടാതെ തെലുഗ് തമിഴ് പോലുള്ള വലിയ ഇന്ടസ്ട്രികളിൽ ഈ തുക ഒരു വലിയ കാര്യമല്ല.

നാനി നായകനാകുന്ന MCA അഥവാ മിഡിൽ ക്ലാസ് അബ്ബായി യിൽ നായികയായി അഭിനയിക്കുകയാണ് സായി പല്ലവി ഇപ്പോൾ , തന്റെ എംബിബിസ് പഠനം പൂർത്തിയാക്കിയ നടി ഉപരിപഠനത്തിനായി തയ്യാറെടുക്കുകയാണ്.

അഭിനയിച്ച ആദ്യ സിനിമകളിലൂടെ തന്നെ ശ്രെദ്ധേയരായ ചുരുക്കം ചില നടിമാരിൽ ഒരാളാണ് സായി പല്ലവിയും

LEAVE A REPLY