Home Malayalam Latest Reviews Adam Joan movie review

Adam Joan movie review

736
1
SHARE
adam joan movie review
adam joan movie review

Adam Joan movie review

പ്രിത്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിനു എബ്രഹാം സംവിധാനം ചെയ്ത ചിത്രമാണ് ആദം ജോൻ. തികച്ചും വ്യത്യസ്തമായ ഒരു പ്രേമേയമാണ് ജിനു എബ്രഹാം പ്രേക്ഷകർക്ക് നൽകാൻ ശ്രമിക്കുന്നത്. പൃത്വിരാജിനെ കൂടാതെ നരെയ്ൻ, ബോളിവുഡ് നടി മിഷ്‌ടി, ഭാവന, രാഹുൽ മാധവ്, ലെന, സിദ്ധാർഥ് ശിവ എന്നിവരാണ് മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 100 ഓളം തീയേറ്ററുകളിൽ ആണ് ചിത്രം റിലീസ്  ചെയ്തിരിക്കുന്നത്.

പ്രിത്വിരാജ് തന്നെ നായകനായെത്തിയ മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായി എത്തിയ ജിനുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ആദം ജോൻ. തികച്ചും വ്യത്യസ്തവും എന്നാൽ മലയാളയത്തിൽ അതികം ആര്പരീക്ഷിച്ചിട്ടില്ലാത്ത ഒരു തീം ആണ് ജിനു ഇവിടെ അവതരിപ്പിക്കുന്നത്. നവാഗതനാണെങ്കിൽ കൂടിയും അതിന്റെ ഒരു പരിചയക്കുറവൊന്നും തന്റെ സംവിധാനത്തിലോ സ്ക്രിപ്റ്റിംഗിലോ അനുഭവപ്പെടാതിരിക്കാൻ ജിനു ശ്രമിച്ചിട്ടുണ്ട്. മികച്ച ഒരു തിരക്കഥയിൽ തികച്ചുമൊരു ത്രില്ലെർ ഫീൽ പ്രേക്ഷകരിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞു.

ടീസറുകളിൽ നിന്നും ലഭിക്കുന്ന ത്രില്ലെർ ഫീൽ തന്നെയാണ് സിനിമയിലുടനീളം പ്രേക്ഷകർക്ക് കിട്ടുന്നെങ്കിൽ കൂടിയും അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. ഒരു ഫ്ലാഷ് ബാക്കിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്, പ്രിത്വിരാജ് അവതരിപ്പിച്ച ആദം ജോൻ എന്ന കേന്ദ്രകഥാപാത്രത്തിന്റെ കുടുംബത്തിലൂടെയാണ് ചിത്രത്തിന്റെ ഒന്നാം പകുതി കടന്ന് പോകുന്നത് മറ്റു ചില അപ്രതീക്ഷിത പ്രശ്നങ്ങൾ തന്റെ വ്യക്തി ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളും ആദ്യ പകുതിയിൽ പരാമർശിച്ചു പോകുന്നു.

തന്റെ കുടുംബത്തിന് സംഭവിക്കുന്ന പ്രശ്നങ്ങളെ എങ്ങനെയാണ് പ്രിത്വി നേരിടുന്നതെന്നാണ് രണ്ടാം പകുതി . പ്രേക്ഷകരുടെ പ്രതീക്ഷകളിൽ നിന്നും വളരെ വ്യത്യസ്തമായ ചില സംഭ വികാസങ്ങളാണ് രണ്ടാം പകുതിയേ വേറിട്ട് നിർത്തുന്നത്. ആദ്യ പകുതിയേക്കാൾ വളരെ ത്രില്ലെർ ഫീൽ ആണ് രണ്ടാം പകുതിയിൽ അനുഭവപ്പെടുന്നത്. പ്രിത്വിയുടെ അവസാന ചിത്രമായ ടിയാനെ പോലെ ഒരു കോമേഡിയോ റൊമാന്റിക് ടൈപ്പോ അല്ലാതെ തികച്ചും ഒരു ക്ലാസ് ടൈപ്പ് മൂവി ആണിത്. എന്നാൽ അവതരണ രീതി കുറച്ചു കൂടി മെച്ചപ്പെടുത്തിയിരുന്നെങ്കിൽ ചിത്രം ഒന്നു കൂടി മികച്ചു നിന്നേനെ, സംവിധാനത്തിന്റെ ഒരു പോരായ്മയായിട്ടാണ് എനിക്ക് ഇത് തോന്നുന്നത്. അവസാനത്തെ ഫൈറ്റ് സീൻ കുറച്ചുകൂടി റിയലിസ്റ്റിക് ആയി എടുക്കാമായിരുന്നു, എന്നാൽ കൂടിയും തരക്കേടില്ലാത്ത രീതിയിൽ അതവതരിപ്പിച്ചിട്ടുണ്ട്.

ആര്ടിസ്റ് പെർഫോമൻസിലേക്ക് കടക്കുമ്പോൾ പൃഥ്വിരാജ് തന്നെയാണ് മികച്ചു നിൽക്കുന്നത്. ഭാവന, രാഹുൽ മാധവ്, നരെയ്ൻ എന്നിവരും അവരുടെ ഭാഗം മികച്ചതാക്കി മാറ്റി. കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിന് ശേഷം നരെയ്ൻ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ആദം ജോൻ, തന്റെ നല്ലൊരു പ്രകടനമാണ് സിറിയക് എന്ന കഥാപാത്രത്തിലൂടെ നരെയ്ൻ കാഴചവെക്കുന്നത്. തന്റെ ആദ്യ മലയാള സിനിമയിൽ വളരെ നല്ല രീതിയിൽ തന്നെയാണ് മിഷ്‌ടി കൈകാര്യം ചെയ്തിരിക്കുന്നത്, അഭിനയിച്ചു ഫലിപ്പിക്കത്തക്ക വിധമുള്ള കഥാപാത്രം ഒന്നും അല്ലായിരുന്നെങ്കിൽ കൂടിയും തന്റെ ഭാഗം മികച്ചതാക്കാൻ മിഷ്‌ടിക്ക് കഴിയുന്നുണ്ട്. ചെറിയ ഒരു വേഷത്തിൽ എത്തുന്ന മണിയൻപിള്ള രാജു, kpac ലളിത എന്നിവരും ഉള്ള ഭാഗം മികച്ചതാക്കി.

പിന്നീട് എടുത്തു പറയണ്ട ഒന്നായി തോന്നിയത് സിനിമാട്ടോഗ്രഫി ആണ്. ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് സ്കോട് ലാൻഡിൽ ആണ്, അവിടുത്തെ സീനറീസ് വളരെ മികച്ച രീതിയിൽ ഒപ്പിയെടുക്കാൻ ജിത്തു ദാമോദരന് കഴിയുന്നുണ്ട്. മികച്ച ഒരു വിശ്വൽ തന്നെയാണ് ചിത്രത്തിലുടനീളം കാണാൻ കഴിയുന്നത്.. ദീപക് ദേവ് വളരെ മനോഹരമായി തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും മികച്ചു നിൽക്കുന്നുണ്ട്. സൗണ്ട് മിക്സിങ്ങിന്റെ കാര്യം എടുത്ത് പറയണ്ട ഒന്നാണ്, കാരണം വഴിലൂടെ പോകുന്ന വണ്ടികളുടെ ശബ്ദം പോലും വളരെ പക്കാ ആയി തന്നെ ചെയ്തിട്ടുണ്ട് പ്രത്യകിച് നരെയ്ൻ അടിക്കുന്ന ഒരു സീൻ.

കോമേഡിയോ റൊമാൻസോ പ്രതീക്ഷിച്ചു ഈ സിനിമക്ക് പോകരുത്, കാരണം ഇത് തികച്ചുമൊരു ത്രില്ലെർ മൂവി ആണ്. മറ്റു വൽഗർ ഡയലോഗ്സ് ഒന്നും ഇല്ലാത്തതുകൊണ്ട് ഫാമിലിയായോ കൂട്ടുകാരുമൊത്തോ കാണാൻ പറ്റിയ ഒരു ഒന്നു ടൈം Watchable മൂവി ആണ്. നിങ്ങൾ ഒരു പൃഥ്വിരാജ് ഫാൻ ആണെങ്കിൽ തീർച്ചയായും ഈ സിനിമ കണ്ടിരിക്കാവുന്ന ഒന്നാണ്.

Movie Rating : 2.8/5

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.