Home Malayalam movie news Reviews Aima Rosmy Sebastian getting married

Aima Rosmy Sebastian getting married

221
0
SHARE
aima rosmy sebastian getting married
aima rosmy sebastian getting married

ഐമ റോസ്‌മി സെബാസ്റ്റ്യൻ വിവാഹിതയാകുന്നു

ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന നിവിൻ പോളി ചിത്രത്തിൽ അമ്മു എന്ന കഥാപാത്രമായി എത്തി മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ഐമ റോസ്‌മി സെബാസ്റ്റ്യൻ.
ദൂരം എന്ന മലയാളം ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറിയ നടി ശ്രെദ്ധിക്കപ്പെട്ടത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെ ആയിരുന്നു , ജേക്കബിന്റെ സ്വർഗ്ഗരാജ്യം ഒരു വലിയ വിജയം ആയതിനെത്തുടർന്നു അമ്മു എന്ന കഥാപാത്രമായി എത്തി അയ്‌മയും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു.
തുടർന്ന് മോഹൻലാൽ നായകനായെത്തിയ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ഹിറ്റ് സിനിമയിലൂടെ ഐമ വീണ്ടും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി.
മോഹൻലാലിൻറെ മകളായി ജിനി എന്ന കഥാപാത്രത്തെയാണ് ഐമ സിനിമയിൽ അവതരിപ്പിച്ചത്.

കുടുംബ പ്രേക്ഷകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു മുന്തിരിവള്ളികൾ തളിർക്കുമ്പോൾ കൂടാതെ ഈ സിനിമ അന്ന് ഒരു വലിയ ചർച്ച വിഷയവുമായിരുന്നു , ഈ സിനിമയുടെ പ്രൊഡ്യൂസറും കൂടിയായ സോഫിയ പോളിന്റെ മകൻ കെവിൻ പോലുമായാണ് നടി വിവാഹത്തിന് ഒരുങ്ങുന്നത്.
സിനിമ നിർമ്മാണ വിതരണ കമ്പനി ആയ വീക്കെൻഡ് ബ്ലോക്കബ്സ്റ്റേർസ് ന്റെ സ്ഥാപകയാണ് സോഫിയ പോൾ.
ഇന്ദ്രജിത് നായകനായെത്തിയ കാട് പൂക്കുന്ന നേരം എന്ന മലയാളം സിനിമ പ്രൊഡ്യൂസ് ചെയ്താണ് വീക്കെൻഡ് ബ്ലോക്കബ്സ്റ്റേർസ് സിനിമയിൽ സജീവമാകുന്നത് പിന്നീട് ബാംഗ്ലൂർ ഡേയ്സ് എന്ന ഹിറ്റ് ചിത്രത്തിന്റെയും നിർമ്മാണം അൻവർ റഷീദ് എന്റെർറ്റൈന്മെന്റിന്റെ പങ്കാളിയായി ഏറ്റെടുക്കുകയും ചെയ്തു. 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച മലയാള ചിത്രമായിരുന്നു ബാംഗ്ലൂർ ഡേയ്സ്.
തുടർന്ന് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയും സോഫിയ പോൾ പ്രൊഡ്യൂസ് ചെയ്തു , ഈ സിനിമയും 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിക്കൊടുത്തിരുന്നു.

ഇരുവരുടേതും വീട്ടുകാർ തമ്മിൽ ഉറപ്പിച്ച വിവാഹമാണ്. ഡിസംബറിൽ വിവാഹനിശ്ചയം നടക്കും എന്നാണ് റിപോർട്ടുകൾ കൂടാതെ അടുത്തവർഷം ജനുവരിയിലായിരിക്കും കല്യാണം

UAE il ജനിച്ചു വളർന്ന അയ്‌മ ദുബായ് മണിപ്പാൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയാണ്.

LEAVE A REPLY