Home Malayalam Latest Reviews Avarude Ravukal Malayalam Movie Review

Avarude Ravukal Malayalam Movie Review

1157
0
SHARE
Avarude raavukal review
Avarude raavukal review

Avarude Ravukal Malayalam Movie Review

As the name implies the film is about the dreams and issues of three young boys. Director Shanil Muhammed did a great job here, the way of presentation of the movie is excellent. Some of us may think that it would be a romantic comedy one, but it covers beyond that. The film is based on the story of three young boys, their dreams and problems.

The script and the direction of the movie was excellent, director Shanil Muhammed did his part well. It discuss about a good message rather any comedy or romantic, his way of presentation was very impressive. Shanil convey the message that don’t be upset in each fail, try again and again until you win. The film shows the life of three lazy young boys who come from different atmosphere and all they meets in Ernakulam.

Coming to the film, the first part of the movie shows about the life styles and the problems of these three young boys. Asif Ali, Unni Mukundan and Vinay Forrt are handling the roles of Ashiq, Sidharth and Vijay respectively. They incidentally meets each other in Nedumudi Venu’s home. On the second half of the movie shows how they overcome their problems, the film ends with a good message to the viewers that you should find the real man inside you, rather than escaping from the problems.

Coming to the actors, Asif Ali, Unni Mukundan, Vinay Forrt and Nedumudi Venu are playing the lead characters, they all did well. Mukesh, Lena, Honey Rose, Kannada actress Milana Pournami, Aju Varghese are in handling the supporting roles, performance wise all they did well. The female characters don’t have any role to show their acting mettle. Sunny Wayne, Shine Tom Chacko and Sanju Savram are appearing in cameo roles.

Music director Sankar Sharma did a nice job here, he presented a light but appropriate music to the film. Sound mixing was also excellent, cinematographer Vishnu Narayanan also did his part well overall the the works behind the camera maintain their quality.

Please don’t go to the theater with the expectation of a comedy movie, go neutrally and it will surely entertain you. It prefer for both youngsters and family.

Review in Malayalam

വലിയ ഹൈപ്പുകളൊന്നും കൂടാതെയാണ് അവരുടെ രാവുകൾ തിയേറ്ററിൽ എത്തിയിരിക്കുന്നത്, യൂത്ത് നടന്മാർ അഭിനയിച്ചിരിക്കുന്നതുകൊണ്ട് ഒരു കോമഡി പടമായിരിക്കും എന്ന ധാരണയാണ് നിലനിന്നിരുന്നത്, എന്നാൽ അതിനു വിപരീതമായി നല്ല രീതിയുള്ള ഒരു അവതരണത്തിലൂടെ സിനിമയെ മികച്ചതാക്കാൻ സംവിധായകൻ ഷാനിൽ മുഹമ്മദിന് കഴിയുന്നുണ്ട്. മൂന്നു യുവാക്കളെ കേന്ദ്ര കഥാപാത്രമാക്കി വെച്ച് അവരുടെ ജീവിത പ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്, അവരുടെ തകർച്ചകളും, പിന്നീട് ജീവിതത്തിൽ അവർ നേടുന്ന വിജയവും അതിനു കാരണക്കാരനായ മധ്യ വയസ്‌ക്കനുമാണ് ചിത്രത്തിന്റെ പ്രമേയം.

നല്ല രീതിയിലുള്ള പ്രെസൻറ്റേഷനുകൾ ആണ് ചിത്രത്തിനെ ഏപ്പോഴും മികച്ചതാക്കുന്നത്, അതിനിവിടെ ഷാനിൽ മുഹമ്മദിന് കഴിഞ്ഞിട്ടുണ്ട്. യൂത്തന്മാരെ വെച്ചു ഒരു കോമഡി പടമല്ല അദ്ദേഹം ഇവിടെ തന്നിരിക്കുന്നത്, മറിച്ച് അലസന്മാരും, ലക്ഷ്യ ബോധവുമില്ലാത്ത മൂന്നു യുവാക്കളുടെ കഥ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന വഴിത്തിരിവും ആണ് ചിത്രത്തിലൂടെ നമുക്ക് അദ്ദേഹം വിവരിച്ച തരുന്നത്. ചിത്രത്തിന്റെ അവസാന ഭാഗം കുറച്ചുകൂടി മികച്ചതാക്കാമായിരുന്നു. നല്ലൊരു മെസ്സേജ് ആണ് ഷാനിൽ തന്റെ ചിത്രത്തിലൂടെ നൽകുന്നത്, അതായത് തടസ്സങ്ങളിൽ തളരാതെ ലക്ഷ്യത്തിലെത്തുന്നവരെ പരിശ്രമിക്കുക. ഷാനിൽ തന്നെയാണ് സ്ക്രിപ്റ്റിംഗും ചെയ്തിരിക്കുന്നത്, ശരാശരിക്ക് മുകളിൽ നിന്ന സ്ക്രിപ്റ്റിംഗും മികച്ച സംവിധാനവും നിർവഹിച്ച അദ്ദേഹം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

സിനിമയെ കുറിച്ച് പറയുമ്പോൾ മൂന്നു വ്യത്യസ്‌ത ചുറ്റുപാടുകളിൽ നിന്ന് വരുന്ന മൂന്നു യുവാക്കളും അവരുടെ ആഗ്രഹങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് എന്നിവരാണ് ആ മൂന്നു യുവാക്കളായി എത്തുന്നത്. ചിത്രത്തിന്റെ ഒന്നാം പകുതിയിൽ ഓരോ യുവാക്കളുടെയും ജീവിതസാഹചര്യങ്ങളും അവർ ഒരുമിച്ചെങ്ങനെ കൂട്ടുമുട്ടുന്നതെന്നും ആണ് കാണിക്കുന്നത്. ആഷിഖിന് (ആസിഫ്) ഒരു നടൻ ആകണമെന്നാണ് ആഗ്രഹം എന്നെങ്കിൽ സിദ്ധാർത്ഥിന് (ഉണ്ണി മുകുന്ദൻ) തന്റെ പ്രണയിനിയെ എങ്ങനെ സ്വന്തം ആക്കാം എന്നതാണ് പ്രശ്‍നം, വിജയിയുടെ (വിനയ് ഫോർട്ട്) പ്രശ്നങ്ങൾ മറ്റു ചിലതാണ്. ഈ മൂന്നു പേരും യാദൃച്ഛികമായി നെടുമുടി വേണുവിനെ കണ്ടു മുട്ടുകയും ചെയ്യുന്നതോടെ സിനിമ മറ്റൊരു തലത്തിലേക്ക് കടക്കുന്നു.

ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ഈ മൂവർ സംഘം എങ്ങനെയാണ് തങ്ങളുടെ പ്രശ്നങ്ങളെ തരണം ചെയ്ത ജീവിത വിജയം കൈവരിക്കുന്നതെന്നാണ് കാണിക്കുന്നത്. നല്ലൊരു തീം തന്നെയാണ് എപ്പോഴും ചിത്രത്തിന്റെ വിജയത്തിന് മുതൽ കൂട്ടാകുന്നത് മാത്രമല്ല അതിന്റെ സംവിധാനവും. ഈ രണ്ടും തന്നെയാണ് ചിത്രത്തിൽ എടുത്ത് പറയണ്ട ഒന്നും.

അഭിനേതാക്കളെ കുറിച്ചു പറയുമ്പോൾ മെയിൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആസിഫ് അലി, വിനയ് ഫോർട്ട്, ഉണ്ണി മുകുന്ദൻ, നെടുമുടി വേണു എന്നിവരാണ്. എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി തന്നെയാണ് ചെയ്തിട്ടുള്ളത്. പിന്നീട് സപ്പോർട്ടിങ് റോളുകളിൽ വന്ന മുകേഷ്, ഹണി റോസ്, ലെന, അജു വര്ഗീസ്, പുതുമുഖം മിലാന പൗർണമി എന്നിവരും അവരുടെ ഭാഗം മികച്ചതാക്കി. മിലാനയുടെ ആദ്യ മലയാള സിനിമയാണിത്, എന്നാൽ അവർക്ക് വേണ്ടത്ര അഭിനയം കാഴ്ചവെക്കാൻ പറ്റിയൊരു റോൾ അല്ലായിരുന്നു അത്.സ്ത്രീ കഥാപാത്രങ്ങൾക്കൊന്നും തന്നെ അഭിയനയിപ്പിച്ച ഫലിപ്പിക്കത്തക്ക വിധമുള്ള റോളുകൾ ഇല്ലായിരുന്നു. സണ്ണി വെയ്ൻ, സഞ്ജു ശിവറാം, ഷൈൻ ടോം ചാക്കോ എന്നിവർ അതിഥി വേഷങ്ങളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു.

പിന്നണി പ്രവർത്തകരെ കുറിച്ചു പറയുമ്പോൾ ആദ്യം പറയേണ്ടത് സംഗീത സംവിധായകൻ ശങ്കർ ശർമയെ കുറിച്ചാണ്, വളരെ ലൈറ്റ് ആയിട്ടുള്ള മ്യൂസിക് ആണ് ചിത്രത്തിലുടനീളം അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. സൗണ്ട് മിക്സിങ്ങും സൂപ്പർ ആയിരുന്നു, ആസിഫിനെ സ്റ്റേഷനിൽ വെച്ചു ഇടിക്കുന്ന അപ്രതീക്ഷിതമായ ആ സീനിൽ ശരിക്കും ഞെട്ടി. ക്യാമെറ കൈകാര്യം ചെയ്ത പ്രീജിഷ് പ്രകാശും നല്ല നിലവാരം പുലർത്തി.

സിനിമയൊരു പക്കാ കോമഡി എന്റെർറ്റൈനെർ ഒന്നുമല്ല പക്ഷെ ബാക്കി എല്ലാ മേഖലയിലും അത് മികച്ചു തന്നെയാണ് നിൽക്കുന്നത്. ഒരു പ്രതീക്ഷയും കൂടാതെ കണ്ടാൽ നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടും, ഫാമിലിയായും കൂട്ടുകാർ തമ്മിലും ഒരേ പോലെ കണ്ടാസ്വദിക്കാൻ പറ്റിയ ഒരു നല്ല ചിത്രത്തിൽ ഇതിനെ ഉൾപ്പെടുത്താം.

Movie Rating : 2.6/ 5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.