Home Malayalam Latest Reviews Ayaal Sasi Malayalam Movie Review

Ayaal Sasi Malayalam Movie Review

480
1
SHARE
Ayal sasi malayalam movie poster
Ayal sasi malayalam movie poster

Ayaal Sasi Movie Review

ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്ത് സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അയാൾ ശശി. പേര് സൂചിപ്പിക്കുന്ന പോലെ ശശി എന്ന കഥാപാത്രത്തിന്റെ ജീവിതവും അയാൾ നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളും ആണ് ചിത്രത്തിന്റെ പ്രേമേയം. ശശി എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് ശ്രീനിവാസൻ ആണ്. വളരെ നാൾക്ക് ശേഷമാണ് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി ഒരു സിനിമയിൽ എത്തുന്നത്. വ്യത്യസ്താമായ ഒരു പ്രേമേയം ആണ് സജിൻ ഇവിടെ അവതരിപ്പിക്കാൻ ശ്രമിച്ചത്.

ഒട്ടും ഹൈപ് ഇല്ലാതെ ആണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ആർട്ടിസ്റ്റ് ശശിയുടെ ജീവിതം വളരെ റിയലിസ്റ്റിക് ആയിട്ടാണ് സംവിധായകൻ എത്തിക്കാൻ ശ്രമിച്ചത്. പതിവ് മലയാളം കൊമേർഷ്യൽ സിനിമകൾ പോലെ വലിയ കോമഡിയൊ, പ്രണയമോ ഒന്നും അല്ല ഇതിന്റെ പ്രമേയം, അത് തന്നെ ആകാം ചിത്രത്തെ വേറിട്ട് നിർത്തുന്നതും. എന്നാൽ വേണ്ട വിധത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമക്ക് ആകുന്നില്ല, കാരണം സംവിധായകന്റെ അവതരണ രീതിയിലെ വ്യത്യസ്‌തതയാണ്. പിന്നെ സമകാലിക പ്രശ്നങ്ങളെ വളരെ രസകരമായ രീതിയിൽ ചിത്രത്തിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരു സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ടു നിൽക്കുന്നത് എപ്പോഴും അതിന്റെ മേക്കിങ്ങും പിന്നീട് തിരക്കഥയുമാണ്. വളരെ വ്യത്യസ്തമായ ഒരു തീം തന്നെയാണ് സംവിധായകൻ അവതരിപ്പിച്ചിരുന്നതെങ്കിലും അതൊരു നോർമൽ പ്രേക്ഷകന്റെ ആസ്വാദന രീതിക്ക് ഉതകുന്ന തരത്തിൽ ആയിരുന്നില്ല.

ചിത്രത്തിന്റെ ഒന്നാം പകുതിയിൽ ശശി എന്ന ആര്ടിസ്റ്റിന്റെ ജീവിത ശൈലിയും, ചുറ്റുപാടുമൊക്കെയാണ് കാണിക്കുന്നത്. ശശി ആരാണെന്നും, അദ്ദേഹത്തിന്റെ കൂട്ടുകാരും, പുള്ളിയുടെ സ്വഭാവ സവിശേഷതകളും ആണ് ഒന്നാം പകുതിയിൽ കാണിക്കുന്നത്. കേരളത്തിൽ ഇന്നനുഭവിക്കുന്ന മത പരവും രാഷ്ട്രീയപരവുമായ സംഭവങ്ങൾ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. എന്നാൽ ഒരു ശരാശരി പ്രേക്ഷകന് ഈ കഥ ഉൾക്കൊള്ളാൻ കുറച്ചു ബുദ്ധി മുട്ടുണ്ടാകും.ഒന്നാം പകുതിയുടെ എൻഡിങ് പോലും ഒരു പഞ്ച് ഇല്ലാതെ ആണ് നിർത്തിയത്.

രണ്ടാം പകുതിയിലേക്ക് വരുമ്പോൾ ശശി നേരിടുന്ന ചില പ്രശ്നങ്ങളെയാണ് കാണിക്കുന്നത്. ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ കാരണവും മറ്റുള്ളവരുടെ ശല്യപ്പെടുത്തലാലും ഒരു ഏകാന്ത ജീവിതത്തിലേക്ക് ഒതുങ്ങി കൂടാൻ ശശി പ്രേരിപ്പിക്കുന്നതോടു കൂടി സിനിമ അവസാനിക്കുന്നു. ഈ പകുതിയിലും പ്രേക്ഷകരെ പിടിച്ചിരുത്തിക്കാൻ പറ്റിയ സീനുകൾ വലുതായി ഒന്നും കാണാനില്ല. പതിവ് ശ്രീനിവാസൻ പടത്തിലെ ക്ലാസിക് ടച് ഒന്നും തന്നെ ഇവിടെ കാണാൻ പറ്റുന്നില്ല.

അഭിനയത്തിന്റെ കാര്യത്തിൽ ഇപ്പോളും താൻ മികച്ചു നിൽക്കുക തന്നെയാണ് എന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് ശ്രീനിവാസൻ കാഴ്ച വെച്ചത്. കഥാപാത്രത്തിന് വേണ്ടി തന്റെ ശരീര ഭാരം നല്ലതു പോലെ അദ്ദേഹം കുറച്ചിട്ടുണ്ട്. സപ്പോർട്ടിങ് റോളുകളിൽ വന്ന കൊച്ചു പ്രേമൻ, ശ്രീകുമാർ, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, ദിവ്യ എന്നിവരും അവരവരുടെ ഭാഗങ്ങൾ നല്ലതു പോലെ തന്നെ ചെയ്തു.

ടെക്നിക്കൽ സൈഡിൽ ആദ്യം പറയേണ്ടത് വിനയകുമാറിന്റെ പേരാണ്. നല്ല രീതിയിൽ തന്നെയാണ് അദ്ദേഹം ക്യാമറ കൈകാര്യം ചെയ്യുന്നത്. ഒരു റിയലിസ്റ്റിക് ഫീൽ കൊണ്ട് വരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സംഗീത സംവിധാനം ചെയ്ത ബേസിലും അദ്ദേഹത്തിന്റെ ഭാഗം തരക്കേടില്ലാത്ത രീതിയിൽ ചെയ്തു.

പതിവ് ശ്രീനിവാസൻ സിനിമയിലെ പോലെയാകും എന്ന പ്രതീക്ഷയോടു കൂടിയൊന്നും ഈ സിനിമയെ സമീപിക്കരുത്, തികച്ചും ഒരു നോർമൽ കഥ വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ചിരിക്കുന്നു. ഒരു ശരാശരി പ്രേക്ഷകന് ഒരു പക്ഷെ ഇത് ഇഷ്ടപെട്ടെന്നു വരില്ല. ബുജി ടൈപ്പ് ആൾക്കാർക്കും പിന്നീട് കടുത്ത സിനിമ പ്രേമികൾക്കും കാണാൻ പറ്റുന്ന സിനിമ എന്നെ ഇതിനെ വിശേഷിപ്പിക്കാൻ ആകു.

IndianMoviePlanet Rating : 2/ 5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.