Home Malayalam Latest Reviews Basheerinte premalekhanam movie review

Basheerinte premalekhanam movie review

608
0
SHARE
basheerinte premalekshanam movie review
basheerinte premalekshanam movie review

ഫർഹാൻ ഫാസിൽ സന അൽത്താഫ് തുടങ്ങിയവരെ നായിക നായകന്മാരാക്കി അനീഷ് അൻവർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം , മുല്ലമൊട്ടും മുന്തിരിച്ചാറും , സക്കറിയയുടെ ഗർഭിണികൾ , കുമ്പസാരം എന്നീ മലയാള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച മികവുറ്റ സംവിധായകനാണ് അനീഷ് അൻവർ , കുറച്ച വർഷത്തെ ഇടവേളക്ക് ശേഷം ഒരു റൊമാന്റിക് കോമഡി
ചിത്രത്തിലൂടെ അദ്ദേഹം തന്റെ തിരിച്ചു വരവ് അറിയിക്കുന്നു.

ഷിനോദ് , ശംസീർ , ബിബിൻ തുടങ്ങിയവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത് കൂടാതെ സന അൽത്താഫിന്റെ പിതാവ് കൂടിയായ മുഹമ്മദ് അൽത്താഫും പിഎം ഹാരിസും ചേർന്നാണ് സിനിമ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

തികച്ചും ഒരു കോമഡി റൊമാന്റിക് ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം , വളരെ നാളുകൾക്കു ശേഷം മധു സാറും ഷീലാമ്മ യും പ്രധാന വേഷങ്ങളിൽ എത്തുന്ന മറ്റൊരു സിനിമ എന്ന പ്രേത്യേകതയും ഇതിനുണ്ട് , മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതമല്ലാത്ത മുഖങ്ങളാണ് നായിക നായകന്റേത് , ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് ഫർഹാൻ തന്റെ അരങ്ങേറ്റം കുറിക്കുന്നത് കൂടാതെ സന അൽത്താഫ് മറിയം മുക്ക് , വിക്രമാദിത്യൻ എന്നീ സിനിമകളിലും ചില പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.
ഏറെ പ്രതീക്ഷയൊന്നും കൂടാതെയാണ് സിനിമ കാണാനായി പോയത് , പഴയ കാലത്തെ റേഡിയോയും , tv യും ദൂരദര്ശനും തന്ന ഒരു ഫീൽ ഈ സിനിമക്ക് തരാനായി , 90 കളിൽ ജനിച്ച ആൾക്കാർക്ക് ഇതൊരു നല്ല നൊസ്റ്റാൾജിയ തരുമെന്ന് ഉറപ്പാണ്.
കൂടാതെ സിനിമയിൽ എടുത്ത് പറയേണ്ട ഒരു കാര്യം ഇതിലെ കോമഡി രംഗങ്ങളാണ് ഹരീഷ് കണാരനും ശ്രീജിത്ത് രവിയും നോബിയും ഒക്കെ മനസ്സറിഞ്ഞു ചിരിപ്പിക്കാൻ വക തന്നു പക്ഷെ ചില കോമഡി രംഗങ്ങൾ പ്രതീക്ഷിച്ചത് പോലെ കാണികളിൽ വർക്ക് ഔട്ട് ആയില്ല , എന്നാലും മികവുറ്റ ഒരുപാട് കോമഡി രംഗങ്ങൾ അദിയോടന്തം സിനിമയിൽ ഉണ്ടായിരുന്നു.
കൂടാതെ പ്രണയവും ഗാന രംഗങ്ങളും വളരെ മികച്ചവ ആയിരുന്നു.

ഒരു സംവിധായകനെന്ന നിലയിൽ തന്റെ കർത്തവ്യം അദ്ദേഹം നിർവഹിച്ചെങ്കിലും ചില ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ കൈ വിട്ടു പോയോ എന് തോന്നി കൂടാതെ സംവിധായകൻ പറയാൻ ഉദ്ദേശിച്ച സിനിമയുടെ കഥ പ്രേക്ഷകരുടെ മനസ്സിലെത്തിക്കാനും ചില ഭാഗങ്ങളിൽ അദ്ദേഹത്തിന് കഴിയുന്നില്ല , മുക്കാൽ ഭാഗവും കോമെടിയും മറ്റു രംഗങ്ങളുമായി പോകുന്ന സിനിമയുടെ ക്ലൈമാക്സിൽ ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രെമിച്ചത് പോലെ തോന്നി.
ഓരോ ഭാഗവും സോർട് ചെയ്യുന്നതിൽ അദ്ദേഹം കുറച്ച കൂടി ശ്രെദ്ധ പുലർത്തിയിരുന്നെങ്കിൽ സിനിമ ഇനിയും നന്നായേനെ.

സംവിധായകന്റെ മനസ്സിലെ ചിത്രത്തെ സ്‌ക്രീനിൽ എത്തിക്കാൻ സിനിമാട്ടോഗ്രാഫ്യ്ക്കും , പശ്ചാത്തല സംഗീതത്തിനും കഴിഞ്ഞിട്ടുണ്ട്. സഞ്ജയ് ഹാരിസ് ആണ് സിനിമയുടെ സിനിമാട്ടോഗ്രാഫർ കൂടാതെ വിഷ്ണു മോഹൻ സിതാര ആണ് പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
തന്റെ റോൾ വൃത്തിയായി കൈകാര്യം ചെയ്യാൻ സന അൽത്താഫിന് കഴിഞ്ഞിട്ടുണ്ട് കൂടാതെ ഒരു പുതുമുഖം എന്ന രീതിയിൽ ഫർഹാൻ ഫാസിലും തന്റെ കർത്തവ്യം നിർവഹിച്ചു.
പക്ഷെ ആര്ടിസ്റ് പെർഫോമൻസ് പ്രേക്ഷകരുടെ മനസ്സിൽ കൂടത്തിൽ ഇടം പിടിച്ചിട്ടുണ്ടാവുക ഹരീഷ് കണാരനും , ശ്രീജിത്ത് രവിയും അടങ്ങുന്ന സപ്പോർട്ടിങ് ആർട്ടിസ്റ്റുകൾ ആയിരിക്കും ഒരുപാട് നല്ല കൗണ്ടറുകൾ അടിച്ച ചിരിപ്പിക്കാൻ അവര്ക് സാധിച്ചു.

ഫാമിലിയോടൊപ്പമോ കൂട്ടുകാർക്കൊപ്പമോ പോയി കാണാൻ പറ്റിയ ഒരു സിനിമയാണ് ഇത് , കോമഡി റൊമാന്റിക് സിനിമ ആണെന്ന് മനസിലാക്കി അധികം ഒന്നും പ്രതീക്ഷിക്കാതെ പോയാൽ നമ്മളെ ഒരുപാട് ചിരിപ്പിക്കുന്ന ഒരു കൊച്ചു സിനിമയാണ് ബഷീറിന്റെ പ്രേമലേഖനം

IndianMoviePlanet Rating : 2.6/5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.