Home Uncategorized Blessy directorial Aadujeevitham movie starts on November

Blessy directorial Aadujeevitham movie starts on November

SHARE
Aadujeevitham shooting starts
Aadujeevitham shooting starts

പൃഥ്വിരാജ് – ബ്ലെസി ചിത്രം ആടുജീവിതത്തിന്റെ ചിത്രീകരണം നവംബറിൽ ആരംഭിക്കും

മലയാള സിനിമ പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്ത, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതത്തിന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനത്തോടെ ആരംഭിക്കും. 2009 ൽ  കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഈ നോവലിലെ നജീബ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുക. നിലവിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ഈ വർഷം നവംബറിൽ ചിത്രീകരണം  ആരംഭിക്കും എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ.

സൗദി അറേബ്യയയിലെ കുടിയേറ്റക്കാരനായ നജീബ് മുഹമ്മദ് എന്ന തൊഴിലാളിയുടെ ജീവിതമാണ് സിനിമയുടെ പശ്ചാത്തലം. നജീബ് മുഹമ്മദ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. ഉയർന്ന ബഡ്ജറ്റിൽ നിർമിക്കുന്ന ഈ ചിത്രം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. 3D ഫോർമാറ്റിൽ പുറത്തിറങ്ങുന്ന ഈ ചിത്രം നിർമിക്കുന്നത് ജി എം ഫിലിം കമ്പനിയുടെ ബാനറിലാണ്.

പ്രേക്ഷകരെ പിടിച്ചിരുത്താൻ തക്കവണ്ണം കഴിയുന്ന ശക്തമായ ഒരുപാടു വൈകാരികമായ സിനിമകൾ നമുക്ക് സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. കാഴ്ച, തന്മാത്ര, പ്രണയം, ഭ്രമരം എന്നിവ ഇവയിൽ ചില ഉദാഹരണങ്ങൾ മാത്രമാണ്.  ഇതേ കാഴ്ചപ്പാടുള്ള ഒരു സിനിമയാണെങ്കിലും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും പ്രേക്ഷകർക്ക് ആടുജീവിതത്തിലൂടെ ലഭിക്കുക. പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടിൽ പിറക്കുന്ന ആദ്യ ചിത്രമെന്ന നിലയിൽ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഇതിനെ ഉറ്റുനോക്കുന്നത്.

അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ്, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ വൈകാരികമായ ചിത്രങ്ങളിലൂടെ പൃഥ്വിരാജ് തന്റെ കഴിവ് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. കൂടാതെ നജീബ് എന്ന കഥപത്രത്തിന്റെ പൂർണതക്കായി പ്രിത്വി നിരവധി ശാരീരിക മാറ്റങ്ങൾ വരുത്തും. അതിനായി പല ഘട്ടങ്ങളിലായി അദ്ദേഹം തന്റെ ശരീര ഭാരം കുറയ്ക്കും. കൂടാതെ  പല ഷെഡ്യുളുകളിലായി രണ്ടു വർഷത്തോളം നീളുന്ന ഡേറ്റാണ് അദ്ദേഹം ചിത്രത്തിന് നൽകിയിരിക്കുന്നത്.

ജിനു എബ്രഹാം സംവിധാനം നിർവഹിക്കുന്ന ആദം ജോൺ ആണ് റിലീസിന് തയാറായിയിരിക്കുന്ന പ്രിത്വിയുടെ അടുത്ത ചിത്രം. ഈ ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തും. നിലവിൽ പൃഥ്വിരാജ് നവാഗതനായ പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന വിമാനം എന്ന ചിത്രത്തിൻറെ ഷൂട്ടിങ് തിരക്കിലാണ്. സ്വന്തമായി ഒരു ലൈറ്റ് വെയിറ്റ് വിമാനം നിർമിച്ച സജി തോമസ് എന്ന ബധിരനും മൂകനുമായ യുവാവിന്റെ യഥാർത്ഥ ജീവിതത്തിൽ നിന്നും പ്രചോദനമുൾകൊണ്ടതാണ് ഈ ചലച്ചിത്രം.

റോഷ്‌നി ദിവാകറിന്റെ മൈ സ്റ്റോറി, നിർമൽ സഹദേവന്റെ ഡിട്രോയിറ്റ് ക്രോസിങ്, ആർ എസ് വിമലിന്റെ കർണ്ണൻ എന്നിവയാണ് പ്രിത്വി രാജിന്റെ അണിയറയിൽ ഒരുങ്ങുന്ന മറ്റു ബിഗ് ബജറ്റ് പ്രൊജെക്ടുകൾ.  കൂടാതെ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് അടുത്ത വർഷം മെയ് മാസത്തിൽ ആരംഭിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതു മുരളി ഗോപിയാണ്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.