Home Malayalam Latest Reviews Bobby Malayalam movie Review

Bobby Malayalam movie Review

353
0
SHARE
bobby malayalam movie review
bobby malayalam movie review

Bobby Malayalam movie Review

നിരഞ്ച് , മിയ ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷെബി ചൗഘട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബോബി. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ച് ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത് ,  ബ്ലാക്ക് ബട്ടർഫ്‌ളൈസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിരഞ്ച് ലീഡ് റോളിൽ വരുന്ന ആദ്യ ചിത്രമാണിത്. തന്റെ തുടക്കം കുഴപ്പമില്ലാത്ത രീതിയിൽ തന്നെ അവതരിപ്പിക്കാൻ നിരഞ്ച് ഇവിടെ ശ്രമിച്ചിട്ടുണ്ട്. വളരെ വ്യത്യസ്തമായ പ്രമേയമാണ് ഷെബി ഈ റൊമാന്റിക് കോമഡി ചിത്രത്തിലൂടെ പ്രേക്ഷകന് നൽകാൻ ശ്രമിക്കുന്നത്.

ഒരു 21 വയസ്സുകാരന് തന്നെക്കാൾ മുതിർന്ന ഒരു സ്ത്രീയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. വളരെ വ്യത്യസ്തമായ ഒരു തീമാണ് ഈ ചിത്രത്തിലൂടെ ഷെബി അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇരുവരുടെയും പ്രണയത്തെ കുറിച്ചു മാത്രമല്ല അവരുടെ കുടുംബത്തിലേക്കും കൂടിയാണ് സംവിധായകൻ നമ്മെ കൂട്ടികൊണ്ട് പോകുന്നത്. സാഹചര്യത്തിനനുസരിച്ചുള്ള കുറച്ചു കോമഡികൾക്ക് മാത്രാമാണ് പ്രേക്ഷകർക്കിടയിൽ ചിരിയുളവാക്കാൻ സാധിച്ചത്. പാഷാണം ഷാജിയുടെ പതിവ് ചളി നമ്പരും സിനിമയിലുടനീളം ഉണ്ടായിരുന്നു.

ചിത്രത്തിന്റെ ഒന്നാം പകുതിയിൽ ബോബി എന്ന കഥാപാത്രത്തെക്കുറിച്ചും അവൻ മരിയയുമായി കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതുമൊക്കെയാണ് വിവരിച്ചിരിക്കുന്നത്. ബോബി എന്ന കഥാപാത്രത്തെ നിരഞ്ച് അവതരിപ്പിച്ചപ്പോൾ മരിയയായി എത്തിയത് മിയ ജോർജ് ആണ്. . ഇതിനിടയിൽ കുറെ കോമഡി സീനുകൾ ഉൾപ്പെടുത്താൻ നോക്കിയിട്ടുണ്ടെങ്കിലും അത് വേണ്ട വിധം ഫലം കണ്ടില്ലെന്നു പറയാം അതുകൊണ്ട് തന്നെ ഒരു ചെറിയ ലാഗ്ഗ് പ്രേക്ഷകന് ഫീൽ ചെയ്തേക്കാം.

രണ്ടാം പകുതിയിൽ ഇരുവരുടെയും ഫാമിലിയെക്കൂടി ഉൾപ്പെടുത്തി ചിത്രം മുന്നേറുന്നു. ആദ്യ പകുതിയേ അപേക്ഷിച് രണ്ടാം പകുതിയിൽ കുറച്ചു കൂടുതൽ ഭാഗം കുത്തി കയറ്റി പോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് സിനിമയുടെ ഗതി. ചില സസ്പെൻസുകൾ ഒക്കെ കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും ക്ലൈമാക്സ് പ്രേക്ഷകൻ വിചാരിക്കുന്നത് പോലെ തന്നെയാണ് അവസാനിക്കുന്നത്. ചിത്രത്തിൽ ചെറിയൊരു ലാഗ്ഗ് തീർച്ചയായും പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട് അത് സംവിധാനത്തിന്റെ ഒരു ചെറിയ പോരായ്മയായി എടുത്തു പറയണ്ട ഒന്നാണ്.

നിരഞ്ച്, മിയ ജോർജ് എന്നിവരെ കൂടാതെ പാഷാണം ഷാജി, കലാശാല ബാബു, നോബി, ഷമ്മി തിലകൻ, നിഷ സാരംഗ്, സിനോജ് വര്ഗീസ് എന്നിവരും മറ്റു പ്രമുഖ വേഷങ്ങളിൽ എത്തുന്നു. അഭിനയിച്ച ഫലിപ്പിക്കത്തക്ക വിധത്തിലുള്ള വലിയ വേഷമായിരുന്നില്ല ബോബി എന്ന കഥാപാത്രത്തിന്റേത് അതുകൊണ്ട് തന്നെ നിരഞ്ച് തന്റെ ഭാഗം വളരെ കുഴപ്പമില്ലാത്ത രീതിയിൽ ചെയ്തെന്നു പറയാം. വലിയ അഭിനയ മുഹൂർത്തങ്ങളൊന്നും കഥാപാത്രം ആവശ്യപെടുന്നില്ലെങ്കിലും ഉള്ളത് വളരെ മികച്ചതാക്കാൻ മിയാക്കും കഴിഞ്ഞിട്ടുണ്ട്. . കലാശാല ബാബു, ഷമ്മി തിലകൻ, നിഷ സാരംഗ് എന്നിവർ പ്രകടനത്തിൽ അല്പം മികച്ചു നിന്നപ്പോൾ വളരെ ചെറിയ വേഷത്തിലെത്തിയ അജു വര്ഗീസ്, സുനിൽ സുഗത, ശശി കലിങ്ക, ഹേമന്ത് മേനോൻ എന്നിവർ അവരവരുടെ ഭാഗം മികച്ചതാക്കി.

റോണി റഫറൽ, ദേവിക മുരളി എന്നിവരാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. സാഹചര്യത്തിന് അനുസരിച്ചുള്ള വളരെ ലഘുവായ പശ്ചാത്തല സംഗതമാണ് ചിത്രത്തിൽ ഒരുക്കിയിട്ടുള്ളത്. ക്യാമെറ കൈകാര്യം ചെയ്ത പ്രശാന്ത് കൃഷ്ണയും തന്റെ ഭാഗം മികച്ചതാക്കി നിലനിർത്തിയപ്പോയിൽ സൗണ്ട് എഫക്ട്/ മിക്സിങ് & എഡിറ്റിംഗ് എന്നിവയെല്ലാം ആറു ശരാശരി നിലവാരം പുലർത്തുന്നു.

ചിത്രത്തിന്റെ ട്രൈലറിൽ നിന്നും ഒരു റൊമാന്റിക് കോമഡി ചിത്രത്തിന്റെ ഒരു ഫീൽ ആണ് നമുക്ക് കിട്ടുന്നത് എന്നാലും വലിയ പ്രതീക്ഷയോടു കൂടി പോകാതെ ഒരു നോർമൽ ചിത്രത്തെ പോലെ ഇതിനെയും സമീപിച്ചാൽ ഒരു ആവറേജ് പ്രേക്ഷകന് ഇഷ്ട്ടപ്പെടാവുന്ന ഒരു നല്ല ചിത്രം. മറ്റു ന്യൂ ജനറേഷൻ ചിത്രത്തിലെ പോലെ അശ്ലീലം കലർത്തിയ സംഭാഷണങ്ങൾ ഒന്നുമില്ലാത്തതിനാലും ഫാമിലിയോട് കൂടിയോ ഫ്രണ്ട്സിനോടൊപ്പമോ കാണാൻ പറ്റിയ ഒരു ശരാശരി ചിത്രമാണിത്.

ഈ സിനിമയ്ക്കു ഇന്ത്യൻ മൂവി പ്ലാനറ്റ് നൽകുന്ന റേറ്റിംഗ് – 2.5/5

LEAVE A REPLY