Home Malayalam movie news Reviews Box Office Analytics 2017 – Mammootty

Box Office Analytics 2017 – Mammootty

SHARE
Box Office Analytics 2017 - Mammootty
Box Office Analytics 2017 - Mammootty

 

2017-ൽ മാത്രം മലയാളത്തിൽ സൂപ്പർ സ്റ്റാറുകളുടെ അടക്കം വലുതും ചെറുതുമായി 141 സിനിമകളാണ് റിലിസ് ചെയ്തത്. ഇതിൽ കുറച്ചു സിനിമകൾ മാത്രമാണ് തീയേറ്ററുകളിൽ വിജയം കൊയ്‌തത്‌. പല സിനിമകളും വിചാരിച്ച പോലെ വിജയമായില്ലെങ്കില്‍ക്കൂടിയും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു.

വലിയ ഹൈപ്പോടെ മലയാളം ബോക്സ് ഓഫീസിൽ എത്തിയ രണ്ടു സിനിമകൾ ഉൾപ്പടെ 4 സിനിമകളാണ് അദ്ദേഹം നായകനായി പുറത്തിറങ്ങിയത്.

അതുപോലെ എഴുപത് നവാഗത സംവിധായകര്‍ വന്നതും വലിയൊരു പ്രേത്യേകതയാണ്. പോയ വര്‍ഷത്തെ മമ്മൂട്ടി ചിത്രങ്ങളുടെ കളക്ഷൻ ഒന്ന് വിലയിരുത്താം.

1. ദി ഗ്രേറ്റ് ഫാദർ

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്. സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രത്തിൽ സ്നേഹ, അനിഖ, ആര്യ, മിയ ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിച്ചത്. 6 കോടി രൂപ മുതൽമുടക്കിൽ പുറത്തിറക്കിയ ഈ ചിത്രം 50 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. അന്‍പത് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍.

2. പുത്തൻ പണം

കള്ളപ്പണത്തിന്റെ പ്രചാരവഴികളും നോട്ടുനിരോധനവുമൊക്കെ പശ്ചാത്തലമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് പുത്തൻ പണം.ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് മമ്മൂട്ടിയുടെ കാസർഗോഡ് ഭാഷാ പ്രയോഗം ആയിരുന്നു. സസ്പൻസും ആക്​ഷനും നിറഞ്ഞ ചിത്രം പക്ഷെ തിയേറ്ററിൽ വേണ്ടപോലെ ശോഭിച്ചില്ല. 4 കോടിയോളം രൂപ മുതൽമുടക്കിൽ പുറത്തിറക്കിയ ചിത്രം ആകെ 10 കോടി രൂപയോളമാണ് നേടിയത്.

3. പുള്ളിക്കാരൻ സ്റ്റാറാ

സെവൻത് ഡേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ശ്യാംധർ സംവിധാനം ചെയ്ത ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ. സ്‌കൂളുകളിലെ പുതിയ പാഠ്യപദ്ധതിയുമായെത്തുന്ന ടീച്ചർ ട്രെയ്നറായ രാജകുമാരൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. കുടുംബ പ്രേക്ഷകരെ മുൻനിർത്തി ഒരുക്കിയ ചിത്രം പക്ഷെ തീയേറ്ററിൽ തകർന്നു വീഴുകയായിരുന്നു. 4 കോടിയോളം രൂപ മുതൽമുടക്കിൽ പുറത്തിറക്കിയ ചിത്രം ആഗോള കളക്ഷൻ 16 കോടി രൂപ മാത്രമാണ്.

4. മാസ്റ്റർപീസ്

രാജാധിരാജ എന്ന സിനിമയ്ക്കു ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഇറക്കിയ രണ്ടാമത്തെ സിനിമയാണ് മാസ്റ്റർപീസ്. മുകേഷ്, ഉണ്ണി മുകുന്ദന്‍, ശിവജി ഗുരുവായൂര്‍, ജോണ്‍ കൈപ്പുള്ളി, ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്‍മാന്‍, സുനില്‍ സുഗദ, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, വരലക്ഷ്മി ശരത്കുമാര്‍, ശിവജി ഗുരുവായൂര്‍, ലെന, ജനാര്‍ദനന്‍, സന്തോഷ് പണ്ഡിറ്റ്, സാജു നവോദയ, ബിജുക്കുട്ടന്‍ തുടങ്ങി താരങ്ങളുടെ ഒരു വലിയ പട തന്നെയുണ്ട് സിനിമയില്‍. പോയ വർഷത്തെ ക്രിസ്മസ് ചിത്രങ്ങളുടെ കളക്ഷനില്‍ മാസ്റ്റര്‍പീസ് ആണ് മുന്നില്‍. പത്തുദിവസം കൊണ്ട് ചിത്രം 20 കോടി കടന്നു കുതിക്കുന്ന ചിത്രം ഇപ്പോഴും 100 ഓളം തീയറ്ററില്‍ പ്രദർശനം തുടരുന്നു.

ആകെ നാലു ചിത്രങ്ങൾ മാത്രമാണ് മമ്മൂട്ടിയുടേതായി 2017 ൽ പുറത്തിറങ്ങിയത്. അവയിൽ രണ്ടു ചിത്രങ്ങളിലൂടെ സാമ്പത്തികമായി ഏറെ നേട്ടം കൈവരിക്കാനും അദ്ദേഹത്തിനായി. ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെ അന്‍പത് കോടി ക്ലബ്ബില്‍ ഇടംപിടിക്കാനും മമ്മൂട്ടിക്ക് സാധിച്ചു. നാലു ചിത്രങ്ങൾക്കാകെ 32 കോടി ചിലവായപ്പോൾ അദ്ദേഹം നേടിയത് 100 കോടിയോളം രൂപയാണ്.

ഹൈപ്പിനോട് യോജിച്ചു നിന്ന നല്ല സിനിമകൾ മലയാളത്തിന് നല്കാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട് അവയൊക്കെ ബോക്സ് ഓഫീസിൽ വൻ വിജയമാവുകയും ചെയ്തു, എന്നിരുന്നാൽ കൂടിയും അധികം ഹൈപ്പ് ഒന്നും ഇല്ലാത്ത ഇറങ്ങിയ ചിത്രങ്ങളും സാമ്പത്തികേ നേട്ടം നേടിയിട്ടുണ്ട്.
2017 മമ്മൂട്ടി സിനിമകളെ സംബന്ധിച്ചിടത്തോളം നല്ലൊരു വർഷം തന്നെയായിരുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.