Home Malayalam movie news Reviews Box Office analytics 2017 – Mohanlal

Box Office analytics 2017 – Mohanlal

SHARE
kerala box office analytics 2017 mohanlal
kerala box office analytics 2017 mohanlal

പോയ വര്‍ഷത്തെ മോഹൻലാൽ ചിത്രങ്ങളുടെ കളക്ഷൻ

2017-ൽ മാത്രം മലയാളത്തിൽ സൂപ്പർ സ്റ്റാറുകളുടെ അടക്കം വലുതും ചെറുതുമായി 141 സിനിമകളാണ് റിലിസ് ചെയ്തത്. ഇതിൽ കുറച്ചു സിനിമകൾ മാത്രമാണ് തീയേറ്ററുകളിൽ വിജയം കൊയ്‌തത്‌. പല സിനിമകളും വിചാരിച്ച പോലെ വിജയമായില്ലെങ്കില്‍ക്കൂടിയും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു. അതുപോലെ എഴുപത് നവാഗത സംവിധായകര്‍ വന്നതും വലിയൊരു പ്രേത്യേകതയാണ്. പോയ വര്‍ഷത്തെ മോഹൻലാൽ ചിത്രങ്ങളുടെ കളക്ഷൻ ഒന്ന് വിലയിരുത്താം.

1. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ

ഈ വർഷത്തെ ഏറ്റവും മികച്ച വിജയം നേടിയ സിനിമയിലൊന്നാണ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. വി.ജെ.ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥ അടിസ്ഥാനമാക്കി സിന്ധു രാജ് തിരക്കഥ എഴുതിയ ഈ ചിത്രത്തിൽ മീന, അനൂപ് മേനോൻ, അലൻസയർ ലേ ലോപ്പസ്, നേഹ സക്‌സേനാ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിച്ചത്. 2017 മാർച്ച് 30 ന് പ്രദർശനത്തിനെത്തിയ ചിത്രം 50 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

2. 1971 ബീയോണ്ട് ബോർഡേഴ്സ്

ഏറെ പ്രതീക്ഷയോടെയെത്തിയ മോഹൻലാൽ ചിത്രമായിരുന്നു 1971 ബീയോണ്ട് ബോർഡേഴ്സ്. 1971 ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധത്തെ ആസ്പദമാക്കി മേജർ രവി സംവിധാനം ചെയ്ത മേജർ മഹാദേവൻ സീരിസിലെ നാലാമത്തെ ചിത്രമായിരുന്നു ഇത്.കേണൽ മഹാദേവനായും മേജർ സഹദേവനായും രണ്ടു കഥാപാത്രങ്ങളിലാണ് മോഹൻലാൽ ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുൻപിൽ എത്തിയത്. പക്ഷെ ചിത്രത്തിന് വേണ്ടരീതിയിൽ തിയേറ്ററിൽ ശോഭിക്കാൻ സാധിച്ചില്ല. 2017 ഏപ്രിൽ 7 നു റിലീസ് ചെയ്ത ചിത്രം ആകെ 15 കോടിയോളം രൂപമാത്രമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

3. വെളിപാടിന്റെ പുസ്തകം

ലാൽ ജോസ് ആദ്യമായി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണ് വെളിപാടിന്റെ പുസ്തകം. മൈക്കിൾ ഇടിക്കുള എന്ന കോളേജ് പ്രൊഫസറിന്റെ വേഷത്തിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തിയത്. ഓണത്തിന് പ്രദർശനത്തിനെത്തിയ ചിത്രം പക്ഷെ വേണ്ട രീതിയിൽ തിയേറ്ററിൽ ശോഭിച്ചില്ല. പക്ഷെ ചിത്രത്തിലെ ഷാൻ റഹ്‌മാൻ ഈണമിട്ട എന്റമ്മേടെ ജിമിക്കി കമ്മൽ എന്ന ഗാനം ഏറെ പ്രേക്ഷക പ്രീതി നേടി. 5 കോടി രൂപ ബജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ 30 കോടിയോളം രൂപയാണ്.

4. വില്ലൻ 

മോഹന്‍ലാലിന്റെയും ബി ഉണ്ണികൃഷ്ണന്റെയും കൂട്ടുകെട്ടില്‍ പിറന്ന നാലാമത്തെ സിനിമയാണ് വില്ലന്‍. തമിഴ് നടൻ വിശാൽ, മഞ്ജു വാര്യർ, ഹൻസിക മൊട്‍വാനി, റാഷി ഖന്ന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇത്രയും വൻ താര നിര ഉള്ളതുകൊണ്ട് തന്നെ പ്രേക്ഷകർ വൻ പ്രതീക്ഷ പുലർത്തിയിരുന്ന ചിത്രം തീയേറ്ററുകളിൽ ആദ്യ ദിവസങ്ങളിൽ മികച്ച കളക്ഷൻ നേടിയപ്പോൾ പിന്നീട് വ്യാപകമായി നെഗറ്റീവ് പ്രതികരണം പ്രചരിച്ചതോടെ താഴേക്കുപോയി.

ആകെ നാലു ചിത്രങ്ങൾ മാത്രമാണ് മോഹൻലാലിന്റേതായി 2017 പുറത്തിറങ്ങിയത്. എന്നിരുന്നാൽ തന്നെയും പോയ വർഷം സാമ്പത്തികമായി ഏറെ നേട്ടം കൈവരിച്ചതും മോഹൻലാലിൻറെ ചിത്രങ്ങളാണ്. 2016-ല്‍ 200 കോടിക്ക് മുകളില്‍ കളക്ഷൻ മോഹന്‍ലാല്‍ ചിത്രങ്ങള്‍ നേടിയപ്പോൾ ഇത്തവണ 40 കോടി രൂപ മുടക്കി നേടിയത് 140 കോടി രൂപയോളമാണ്.

മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ആണ് 2017 ൽ ഏറ്റവും കൂടുതൽ പ്രദർശനം നടത്തിയ മലയാള ചിത്രം. 17723 ഷോസ് ആണ് ഈ മോഹൻലാൽ ചിത്രം കേരളത്തിൽ മാത്രം നടത്തിയത്. ആകെ മൊത്തം നാല്പത്തിനായിരത്തിനടുത്തു ഷോസ് ആണ് നാല് മോഹൻലാൽ ചിത്രങ്ങൾ ഈ വർഷം കേരളത്തിൽ പൂർത്തിയാക്കിയത്.

സാമ്പത്തിക ലാഭം നേടാൻ ഈ വർഷം ഇറങ്ങിയ മിക്ക മോഹൻലാൽ ചിത്രങ്ങൾക്കും കഴിഞ്ഞു എന്നതും ശ്രെദ്ധേയമായ ഒരു കാര്യമാണ്.
വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രങ്ങളിൽ ചിലത് നിരാശപ്പെടുത്തുകയും , ചിലത് അപ്രതീക്ഷിതമായി ബോക്സ് ഓഫീസിൽ ഹിറ്റ് ആവുകയും ചെയ്തു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.