Home Malayalam movie news Reviews Box Office Analytics 2017 – Prithviraj

Box Office Analytics 2017 – Prithviraj

SHARE
Box office analytics 2017 prithviraj
Box office analytics 2017 prithviraj

 

2017-ൽ മാത്രം മലയാളത്തിൽ സൂപ്പർ സ്റ്റാറുകളുടെ അടക്കം വലുതും ചെറുതുമായി 141 സിനിമകളാണ് റിലിസ് ചെയ്തത്. ഇതിൽ കുറച്ചു സിനിമകൾ മാത്രമാണ് തീയേറ്ററുകളിൽ വിജയം കൊയ്‌തത്‌. പല സിനിമകളും വിചാരിച്ച പോലെ വിജയമായില്ലെങ്കില്‍ക്കൂടിയും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു. അതുപോലെ എഴുപത് നവാഗത സംവിധായകര്‍ വന്നതും വലിയൊരു പ്രേത്യേകതയാണ്.

വളരെ പ്രതീക്ഷയോടെ എത്തിയ 4 ചിത്രങ്ങളായിരുന്നു പ്രിത്വിരാജിന്റേതായി ഈ വർഷം പുറത്തിറങ്ങിയത്, എന്നാൽ ഇവയിൽ ചിലതിനു വമ്പൻ സാമ്പത്തിക നേട്ടം നേടാൻ സാധിച്ചു , പക്ഷെ മറ്റു സിനിമകൾ പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ബോക്സ് ഓഫീസിൽ നിന്നും നേടിയതുമില്ല.

പോയ വര്‍ഷത്തെ പൃഥ്വിരാജ് ചിത്രങ്ങളുടെ കളക്ഷൻ ഒന്ന് വിലയിരുത്താം.

1. എസ്ര

പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി നവാഗതനായ ജയ് കെ സംവിധാനം ചെയ്ത ഒരു ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രമാണ് എസ്ര. 7 കോടി രൂപ മുതൽമുടക്കിൽ പുറത്തിറക്കിയ ഈ ചിത്രം 56 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. എന്ന് നിന്റെ മൊയ്ദീന് ശേഷം അന്‍പത് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രമാണ് എസ്ര.

2. ടിയാൻ

പൃഥ്വിരാജ്, ഇന്ദ്രജിത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുരളി ഗോപിയുടെ രചനയിൽ നവാഗതനായ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ടിയാൻ. സമകാലിക രാഷ്ട്രീയ സംഭവങ്ങളും അടിസ്ഥാനമാക്കി ചില വ്യക്തികളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ടിയാൻ.
തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ആദ്യ ദിവസങ്ങളിൽ ബോക്‌സോഫീസിൽ നിന്നും മികച്ച കളക്ഷനാണ് നേടിയത്. എന്നാല്‍ ആദ്യ ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം ചില നെഗറ്റീവ് നിരൂപണങ്ങള്‍ പിന്നീട് ചിത്രത്തിന്റെ കലക്ഷനെയും ബാധിച്ചു. 20 കോടിയോളം രൂപ മുതൽമുടക്കിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ 25 കോടി രൂപ മാത്രമാണ്.

3. ആദം ജോൺ

പൃഥ്വിരാജ്, ഭാവന, മിഷ്ഠി ചക്രവർത്തി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി തിരക്കഥാകൃത്ത് ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ആദം ജോൺ. മലയാളസിനിമയ്ക്ക് അത്രമേൽ പരിചിതമല്ലാത്ത പ്രമേയം ഉൾകൊണ്ട് നിർമിച്ച ചിത്രത്തിന് പക്ഷെ തിയേറ്ററിൽ ലഭിച്ചത് സമ്മിശ്ര പ്രതികരണമായിരുന്നു. 6 കോടി രൂപ മുതൽമുടക്കിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ 20 കോടി രൂപയോളമാണ്.

4. വിമാനം

പൃഥ്വിരാജ്, പുതുമുഖം ദുർഗ കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ പ്രദീപ് എം നായർ സംവിധാനം ചെയ്ത സിനിമയാണ് വിമാനം.
തന്റെ പരിമിതികളെ അതിജീവിച്ച് സ്വന്തമായി വിമാനം നിർമിക്കുന്ന ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള സജി എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഉയർന്ന ബജറ്റിൽ പുറത്തിറങ്ങിയ ചിത്രം പത്തുദിവസം കൊണ്ട് 4 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നവാഗതരെ സപ്പോർട്ട് ചെയ്യുന്ന നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റേതായി ഈ വർഷം പുറത്തിറക്കിയ 4 ചിത്രങ്ങളും സംവിധാനം ചെയ്തത് നവാഗതരാണ്. അതിൽ എസ്ര എന്ന ചിത്രത്തിലൂടെ അന്‍പത് കോടി ക്ലബ്ബില്‍ രണ്ടാമതും ഇടംപിടിക്കാൻ പ്രിത്വിക്ക് സാധിച്ചു. നാലു ചിത്രങ്ങൾക്കാകെ 40 കോടി ചിലവായപ്പോൾ അദ്ദേഹം ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 100 കോടിയോളം രൂപയാണ്.

 

LEAVE A REPLY