Home Malayalam movie news Reviews Celebrities Who started career as TV serial actors

Celebrities Who started career as TV serial actors

81
0
SHARE
Celebrities Who started career as TV serial actors
Celebrities Who started career as TV serial actors

TV Serials and Big screen are equally important to malayalam Family viewers, Many of talented big screen artists are debuted as TV serial artists, Here is the list of some of the Malayalam movie celebrities who started their career as TV serial artists.

  • Asha Sarath
  • Namitha Pramod
  • Sona Nair
  • Arya
  • Biju Menon
  • Anoop Menon
  • Sanusha Santhosh
  • Gayathri Arun
  • Rachana Narayanankutty
  • Veena Nair
  • Hareesh peradi
  • Suresh Krishna

മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയ ഒരുപാട് നടീ നടൻമാർ ഇന്ന് മലയാളം സിനിമയിൽ ഉണ്ട് , അങ്ങനെ എത്തിയ ചിലരെ ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ,

ബിജു മേനോൻ

മിനി സ്‌ക്രീനിൽ നിന്നും എത്തി ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ബിജു മേനോൻ , ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന മിഖായേലിന്റെ സന്തതികൾ , പറുദീസയിലേക്കുള്ള പാത , നിങ്ങളുടെ സ്വന്തം ചന്തു എന്നീ സീരിയലുകളിലൂടെയാണ് ക്യാമറക്ക് മുന്നിലേക്കുള്ള ബിജു മേനോന്റെ അരങ്ങേറ്റം.
തുടർന്ന് 1991 ഇൽ ഈഗിൾ എന്ന ചിത്രത്തിൽ ഒരു റിസെപ്ഷനിസ്റിന്റെ വേഷത്തിൽ സിനിമയിലേക്കെത്തി , ഒരു ചെറിയ റോൾ ആയിരുന്നു ഇത്.

1995 ഇൽ ഇറങ്ങിയ മാന്നാർ മത്തായി സ്പീകിംഗ് എന്നെ സിനിമയിലൂടെയാണ് ബിജു മേനോൻ മലയാള സിനിമയിൽ സ്രെധിക്കപ്പെടുന്നത് , തുടർന്ന് ആദ്യത്തെ കണ്മണി , അഴകിയ രാവണൻ തുടങ്ങിയ സിനിമ സിനിമകിലൂടെ തന്റെ സ്ഥാനം അദ്ദേഹം ഉറപ്പിച്ചു.

അനൂപ് മേനോൻ

സീരിയലുകളിലൂടെ എത്തി മലയാള സിനിമയിൽ കയറിപ്പറ്റിയ മറ്റൊരു കലാകാരനാണ് അനൂപ് മേനോൻ , ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സ്വപ്നം , മേഘം സ്ത്രീജന്മം തുടങ്ങി കുറെ സീരിയലുകളിലൂടെ അദ്ദേഹം ക്യാമറക്ക് മുൻപിൽ എത്തി.
2002 ഇൽ കാട്ടുചെമ്പകം എന്ന സിനിമയിലൂടെ മലയാളം സിനിമയിലേക്കും കൂടാതെ കോക്‌ടെയ്ൽ , ബ്യൂട്ടിഫുൾ എന്നീ ഹിറ്റ് സിനിമയിലൂടെ തിരക്കഥാകൃത് ആയും അനൂപ് മേനോൻ ശ്രെദ്ധിക്കപ്പെട്ടു, ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് അനൂപ് മേനോൻ.

നമിത പ്രമോദ്

ടെലിവിഷൻ സീരിയലുകളിലൂടെ അരങ്ങേറി ഇന്ന് മലയാളത്തിലെ മുൻ നിര നടിമാരിൽ ഒരാൾ ആയ നടിയാണ് നമിത പ്രമോദ്.
12 വയസ് പ്രായം ഉള്ളപ്പോൾ ആണ് നമിത സീരിയലുകളിലൂടെ മിൻ സ്ക്രീനിലേക്ക് എത്തിയത്.
എന്റെ മനസപുത്രി , അമ്മെ ദേവി , വേളാങ്കണ്ണി മാതാവ് എന്നീ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകർക്ക് നമിത പ്രിയങ്കരി ആയി, തുടർന്ന് 2011 ഇൽ റിലീസ് ആയ ട്രാഫിക് , വിക്രമാദിത്യൻ , സൗണ്ട് തോമ എന്നീ സിനിമകളിലൂടെ ചുരുക്കം കാലം കൊണ്ട് തന്നെ അറിയപ്പെടുന്ന മലയാളം നടിമാരിൽ ഒരാളാകാൻ നമിതയ്ക്ക് സാധിച്ചു.

രചന നാരായണൻകുട്ടി

2001 ഇൽ റിലീസ് ആയ തീർത്ഥാടനം , നിഴൽകൂത് , എന്നീ സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയാണ് രചന സിനിമയിലേക്ക് എത്തുന്നത് , എന്നാൽ ചെറിയ വേഷങ്ങളായിരുന്നു ഈ സിനിമയിൽ ചെയ്തത്.
2011 ഇൽ തുടങ്ങിയ മറിമായം എന്ന മിനി സ്ക്രീൻ പ്രോഗ്രാമിലൂടെയാണ് രചന പ്രസിദ്ധയാകുന്നത് , ഒരുപാട് കാഴ്ചക്കാരുള്ള ഈ പ്രോഗ്രാമിൽ ഒരു സ്രെധേയ വേഷം ചെയ്യാനും അഭിനയം കൊണ്ട് ശ്രെദ്ധിക്കപ്പെടാനും രചനക്ക് സാധിച്ചു.
തുടർന്ന് മലയാളം സിനിമയിലേക്കും 2013 ഇൽ റിലീസ് ആയ ലക്കി സ്റ്റാർ, ആമേൻ എനീ സിനിമകളിലൂടെ മലയാള സിനിമയിലേക്ക് വലിയ ഒരു തിരിച്ച വരവ് നടത്താനും രചനക്ക് കഴിഞ്ഞു.

ആശ ശരത്

ദൂരദർശനിൽ സംപ്രേഷണം ചെയ്ത മിഖായേലിന്റെ സന്തതികൾ , ഏഷ്യാനെറ്റിലെ കുംകുമപ്പൂവ്‌ തുടങ്ങിയ ഒരുപാട് സീരിയലുകളിലൂടെ ക്യാമറക്ക് മുൻപിൽ എത്തിയ നടിയാണ് ആശ ശരത്.
തുടർന്ന് 2012 ഇൽ കര്മയോദ്ധ , ഫ്രൈഡേ തുടങ്ങിയ സിനിമകളിലൂടെ മലയാളം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു നടിയാണ് ആശ ശരത്.

ആര്യ

മഹാറാണി , അച്ഛന്റെ മക്കൾ , ചന്ദ്രലേഖ തുടങ്ങി ഒരുപാട് സീരിയലുകളിലൂടെ മലയാളത്തിലേക്ക് എത്തിയ ഒരു നടിയാണ് ആര്യ രോഹിത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യ്യുന്ന ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷക ശ്രെദ്ധ നേടുകയും തുടർന്ന് ലൈല ഓ ലൈല ,കുഞ്ഞിരാമായണം എന്നീ സിനിമകളിലൂടെ മണ്ണായാല സിനിമയിലേക്ക് എത്തിച്ചേരുകയും ചെയ്തു.

സനുഷ സന്തോഷ്

‘അമ്മ മനസ്സ് , ഉണ്ണിയാർച്ച തുടങ്ങി അനേകം സീരിയലുകളിലും ദാദ സാഹിബ് , കാഴ്ച , ചോട്ടാ മുംബൈ എന്നീ സിനിമകളിലൂടെ മലയാളത്തിലും ശ്രെദ്ധിക്കപെട്ട ഒരു നടിയാണ് സനുഷ സന്തോഷ് , സീരിയലുകളിലൂടെയാണ് സനുഷ ശ്രെദ്ധിക്കപ്പെടുന്നത്.
ഇന്ന് മലയാളത്തിൽ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് സനുഷയും.

ഗായത്രി അരുൺ

ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരി ആയ നടിയാണ് ഗായത്രി അരുൺ.
ഈ സീരിയലിലൂടെ പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയതിനെ തുടർന്ന് സർവോപരി പാലാക്കാരൻ എന്ന സിനിമയിലെ ഒരു സ്രെധേയ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്കും ഗായത്രി എത്തി.

ഹരീഷ് പേരടി

ശ്രീഗുരുവായൂരപ്പൻ കായംകുളം കൊച്ചുണ്ണി എന്നീ സീരിയലുകളിലൂടെ മലയാളത്തിലേക്ക് വൈകി വന്ന വസന്തമാണ് ഹരീഷ് പേരടി.
ഇന്ന് തെന്നിന്ത്യയിൽ തന്നെ എല്ലാ ഭാഷകളിലും അഭിനയിക്കാനും മലയാളത്തിലെ അറിയപ്പെടുന്ന നടന്മാരുടെ കൂട്ടത്തിൽ ഏതാനും അദ്ദേഹത്തിന് സാധിച്ചു.

കൂടാതെ സോനാ നായർ , സുരേഷ് കൃഷ്ണ , വീണ നായർ തുടങ്ങിയ നടീ നടന്മാരും സീരിയലുകളിലൂടെ സിനിമയിൽ എത്തിയവരാണ്

LEAVE A REPLY