Home Malayalam Latest Reviews Chembarathipoo Movie Review

Chembarathipoo Movie Review

152
0
SHARE
Chembarathipoo movie review
Chembarathipoo movie review

അസ്‌കർ അലി , അദിതി രവി , പാർവതി അരുൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ വൈഗ സംവിധാനം ചെയ്ത കോമഡി റൊമാന്റിക് ചിത്രമാണ് ചെമ്പരത്തിപ്പൂ.
ഇവരെ കൂടാതെ ധർമജൻ , വൈശാഖ് , അജു വര്ഗീസ് തുടങ്ങിയവരും ചില വേഷങ്ങളിൽ സിനിമയിൽ എത്തിച്ചേരുന്നുണ്ട്.
സന്തോഷ് അനിമയുടെ ഛായാഗ്രഹണം , AR രാകേഷ് ന്റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും.
dream Screen Productions ന്റെ ബാന്നറിൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

honey bee 2 . 5 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ അസ്‌കർ അലി നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ചെമ്പരത്തിപ്പൂ.
നടൻ ആസിഫ് അലിയുടെ സഹോദരൻ എന്ന ലേബലിൽ തന്നെ പ്രേക്ഷകരുടെ ശ്രെദ്ധ പിടിച്ചു പറ്റാൻ അസ്‌കർ അലിക്ക് കഴിഞ്ഞിട്ടുണ്ട്.
നായകനായി അരങ്ങേറിയ ആദ്യ സിനിമക്ക് സമ്മിശ്ര പ്രിതികരണം ആയിരുന്നു ലഭിച്ചത്.

Script & Direction

ഒരു കോമഡി റൊമാന്റിക് ചിത്രമാണ് ചെമ്പരത്തിപ്പൂ, പ്രണയവും ജീവിതവും തന്നെയാണ് സിനിമയുടെ പശ്ചാത്തലം.
വിനോദ് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രണയവും തുടർന്നുണ്ടാകുന്ന കാര്യങ്ങളൊക്കെ ചിത്രത്തിൽ ചർച്ച വിഷയമാകുന്നു.
പ്രണയരംഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന തിരക്കഥയിൽ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള വകയും ഉൾപ്പെടുത്തുവാൻ നോക്കുന്നുണ്ടെങ്കിലും അതിനു പ്രതീക്ഷിച്ച പോലെ പ്രേക്ഷകരെ ചിരിപ്പിക്കാനായില്ല.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ചില ലാഗിംഗ് ഒക്കെ അനുഭവപ്പെട്ടെങ്കിലും അപ്പോൾ പ്രതീക്ഷിച്ചതിലും മികച്ച ക്ലൈമാക്സ് ആണ് സിനിമയിൽ ഉണ്ടായത്.
സംവിധാനവും തിരക്കഥയും എഡിറ്റിംഗ് ഉം നിർവഹിച്ചിരിക്കുന്നത് അരുൺ വൈഗ തന്നെയാണ് , ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ ജോലി ഒരുവിധം നന്നായി തന്നെ അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.

Artist Performance

artist performance ന്റെ കാര്യത്തിൽ എടുത്തു പറയത്തക്ക വിധമായി തോന്നിയത് കഥയിലെ സ്ത്രീ കഥാപാത്രങ്ങളെയാണ്.
അലമാര എന്ന സിനിമയിലൂടെ അരങ്ങേറിയ അദിതി രവി തന്റെ കഥാപാത്രം വേണ്ട രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.
വലിയ അഭിനയ മുഹൂർത്തങ്ങളൊന്നും കഥാപാത്രം ആവശ്യപ്പെടുന്നില്ലെങ്കിലും തന്റെ കഥാപാത്രത്തെ മികച്ചതാക്കാൻ നവാഗതയായ പാർവതി അരുണിനും കഴിഞ്ഞിട്ടുണ്ട്.
ഒരു പുതുമുഖം ആയതുകൊണ്ട് ആകാം അസ്‌കർ അലിയുടെ അഭിനയം അത്ര കണ്ട് മികച്ചതായി തോന്നിയില്ല.
ചുരുക്കം ചില സീനുകളിൽ വന്നു പോകുന്നു ധർമജൻ , വൈശാഖ് നായർ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ.

Technical Side

technical side നോക്കുമ്പോൾ ഏറ്റവും മികച്ചതായി തോന്നിയത് സിനിമാട്ടോഗ്രഫി ആണ്.
ചില കണ്ടിന്യൂസ് ഷോട്ടുകൾ എല്ലാം മികച്ച രീതിയിൽ ആവിഷ്കരിക്കാൻ ഛായാഗ്രാഹകൻ സന്തോഷ് അനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
പശ്ചാത്തല സംഗീതവും , ചില പാട്ടുകളും , കവിതയും എല്ലാം മികച്ചവ ആയിരുന്നു , ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ AR രാകേഷ് തൻ്റെ ജോലി മികച്ചതായി തന്നെ ചെയ്തിട്ടുണ്ട്.
സൗണ്ട് മിക്സിങ്ങും ഒരുവിധം മികച്ച രീതിയിൽ തന്നെ ആയിരുന്നു.

Conclusion

മൊത്തത്തിൽ പറഞ്ഞാൽ ഒരു വിധം കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ചെമ്പരത്തിപ്പൂ.
എല്ലാ തരം പ്രേക്ഷകരെയും ഒരേപോലെ തൃപ്തിപ്പെടുത്തിയെന്നു വരില്ല , ചിത്രത്തിൽ ഇടക്കുണ്ടാകുന്ന ലാഗിംഗ് സിനിമക്ക് വലിയ തിരിച്ചടി ആയപോലെ തോന്നി.

അധികം പ്രതീക്ഷകളൊന്നും കൂടാതെ പോയാൽ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ചെമ്പരത്തിപ്പൂ.

LEAVE A REPLY