Home Collection report Christmas Box Office Winner 2017

Christmas Box Office Winner 2017

1632
0
SHARE
christmas malayalam box office winner 2017
christmas malayalam box office winner 2017

2 അന്യഭാഷാ ചിത്രങ്ങളടക്കം 6 സിനിമകളാണ് ക്രിസ്തുമസ് റിലീസ് ആയി മലയാളം ബോക്സ് ഓഫീസിൽ എത്തിയത്.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 6 ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ഹൈപ് ഉണ്ടായതും ഏറ്റവും വലിയ റിലീസ് ആയി പുറത്തിറങ്ങിയതും മെഗാസ്റ്റാർ മമ്മൂട്ടി നായക വേഷത്തിലെത്തി അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർപീസ് എന്ന ചിത്രമാണ്.

ജയസൂര്യ നായകനായി മിഥുൻ മാനുൽ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗം ആട് 2 ആണ് റിലീസിൽ ഹൈപ്പിൽ നിന്ന മറ്റൊരു ചിത്രം.

പ്രിത്വിരാജിനെ നായകനാക്കി പ്രദീപ് എം നായർ സംവിധാനം ചെയ്ത വിമാനം ഒരുപാട് പ്രതീക്ഷകളോടെ കാത്തിരുന്ന മറ്റൊരു ചിത്രമായിരുന്നു.

ഇവയെ കൂടാതെ ടോവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത മയനാദി , വിനീത് ശ്രീനിവാസൻ അനു സിതാര എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ആന അലറലോടലറൽ,
ഫഹദ് ഫാസിൽ ഒരു പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം വേലയ്ക്കാരൻ,
സൽമാൻ ഖാൻ ചിത്രം ടൈഗർ സിന്ദാ ഹൈ എന്നീ സിനിമകളും കേരളത്തിൽ തീയേറ്ററുകൾ കണ്ടെത്തി.

ഈ സിനിമകളിൽ ഏറ്റവും കൂടുതൽ ഷോയും ഏറ്റവും കൂടുതൽ തിയേറ്ററുകളും കരസ്ഥമാക്കിയത് മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് ആയിരുന്നു.
കേരളത്തിൽ 255 സ്‌ക്രീനുകളും കേരളത്തിന് വെളിയിൽ 200 ഓളം സ്‌ക്രീനുകളും ഉണ്ടായിരുന്ന മാസ്റ്റർപീസ് മമ്മൂട്ടിയുടെ ക്യാരീറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയിരുന്നു.
1287 ഷോകൾ ആദ്യ ദിനം കളിച്ച മാസ്റ്റർപീസ് കേരളം ബോക്സ് ഓഫീസിൽ നിന്നും കരസ്ഥമാക്കിയത് 5.11 കോടി രൂപയാണ്.
ആദ്യ ദിന കളക്ഷന്റെ കാര്യത്തിൽ ആദ്യ ദിനത്തിലെ ഷോകളുടെ കണക്കിലും മാസ്റ്റർപീസ് പുതിയൊരു ചരിത്രം കുറിച്ചു.
1055 ഷോകൾ എന്ന വില്ലന്റെ റെക്കോർഡ് ആണ് മാസ്റ്റർപീസ് മറി കടന്ന മറ്റൊരു റെക്കോർഡ്.

മലയാള സിനിമ ചരിത്രത്തിൽ ആദ്യമായാണ് ബോക്സ് ഓഫീസിൽ പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്.
വലിയ ഹൈപ്പോടു കൂടിയാണ് ഷാജി പാപ്പാൻ തന്റെ രണ്ടാം വരവ് ആഘോഷമാക്കിയത്.
100 ഓളം സ്‌ക്രീനിൽ റിലീസ് ആയ ചിത്രത്തിന് വലിയ തിരക്കായിരുന്നു, 2.44 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ.
റിലീസിംഗ് സെന്ററുകൾ കൂടുതൽ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഇതിലും വലിയ ഒരു ആദ്യ ദിന കളക്ഷൻ ആട് 2 കരസ്ഥമാക്കിയേനെ.

പൃഥ്വിരാജ് നായക വേഷത്തിൽ എത്തിയ പ്രദീപ് എം നായരുടെ വിമാനം ആയിരുന്നു മറ്റൊരു പ്രധാന റിലീസ്.
105 ഓളം തീയേറ്ററുകളിൽ റിലീസ് ആയ ചിത്രം ആദ്യ ദിനം 1.21 കോടിയോളം രൂപ കരസ്ഥമാക്കി.

ടോവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് മായാനദി, 85 ഓളം സ്‌ക്രീനിൽ റിലീസ് ആയ ചിത്രത്തിന് ആദ്യ ദിനം 68 ലക്ഷം രൂപ മാത്രമേ നേടാനായുള്ളു, എല്ലാരും കണ്ഠം വഴി ഓടിയതിനാലായിരിക്കും കളക്ഷൻ കുറഞ്ഞതെന്നനാണ് സോഷ്യൽ മീഡിയ കമ്മെന്റ്സ്‌.

ആന അലറലോടലേറലിന്‌ 56 ലക്ഷം രൂപ ആദ്യ ദിനം കളക്ട ചെയ്യാൻ സാധിച്ചിട്ടുണ്ട്.

അന്യഭാഷാ റിലീസ് ആയി എത്തിയ വേലയ്ക്കാരൻ 3 ദിവസം കൊണ്ട് 78 ലക്ഷവും , ടൈഗർ സിന്ദാ ഹൈ 5 ദിവസം കൊണ്ട് 95 ലക്ഷവും കരസ്ഥമാക്കി.

ഈ വർഷം ക്രിസ്തുമസ് റിലീസ് ആയിറങ്ങിയ ചിത്രങ്ങളിൽ കളക്ഷനിൽ മുന്നിട്ട് നിന്നത് മാസ്റ്റർപീസ് ആണ് , സ്‌ക്രീനുകളുടെ എണ്ണവും ഷോകളും കൂടുതൽ ഉണ്ടായത് മാസ്റ്റർപീസിന് ആയിരുന്നു,
അതുകൊണ്ട് തന്നെ മറ്റു സിനിമകളെ അപേക്ഷിച്ചു ആദ്യ ദിനത്തിൽ റെക്കോർഡ് കളക്ഷൻ നേടാൻ മാസ്റ്റർപീസിന് കഴിഞ്ഞു.
സ്‌ക്രീനുകളുടെ കുറവുകൊണ്ട് തന്നെ മറ്റു സിനിമകൾക്ക് മാസ്റ്റർപീസിന്റെ പകുതി കളക്ഷൻ പോലും ആദ്യ ദിനം ലഭിച്ചില്ല.

വെറും 3 ദിവസം കൊണ്ട് 10 കോടി ക്ലബ്ബിൽ ഇടം നേടാനും മാസ്റ്റർപീസിന് കഴിഞ്ഞിട്ടുണ്ട്.
പോസിറ്റീവ് റിവ്യൂസ് ഒക്കെ ഉള്ളതുകൊണ്ട് തന്നെ ഇപ്പോഴും സിനിമ മിക്ക സെന്ററുകളിലും നിറഞ്ഞോടുകയാണ്.

ഇത്രയും ദിവസത്തെ കളക്ഷൻ വച്ച് നോക്കിയാൽ ക്രിസ്തുമസ് വിന്നർ മാസ്റ്റർപീസ് ആണ്.
പക്ഷെ ആട് 2 തൊട്ട് പിറകെ തന്നെയുണ്ട് ,occupancy ഒട്ടും കുറയാതെ തന്നെ housefull ഷോകളും സ്പെഷ്യൽ ഷോകളും ആട് 2 നു നടക്കുന്നുണ്ട്.
5 ദിവസം കൊണ്ട് 8 .73 കോടി രൂപ കേരളാ ബോക്സ് ഓഫീസിൽ നിന്നും നേടാൻ ആട് 2 നു കഴിഞ്ഞു.
കൂടുതൽ തിയേറ്ററുകളിലേക്ക് ആട് 2 പ്രദർശനം കൂട്ടിയിട്ടുണ്ട് , അതുകൊണ്ട് തന്നെ ഫൈനൽ വിജയി ഇവയിൽ രണ്ടിൽ ഒരെണ്ണം ആകുമെന്ന് പ്രതീക്ഷിക്കുന്നു.

പിറകെ ഉള്ളത് പ്രിത്വിരാജിന്റെ വിമാനം ആണ് , ആദ്യ ദിനം 1.21 കോടി കളക്ട് ചെയ്ത ചിത്രം 5 ദിവസത്തിൽ നേടിയത് 2.48 കോടി രൂപയാണ്. കൂടാതെ ഒരു ദിവസത്തെ ഷോകൾ മുഴുവൻ ഫ്രീ ആയിരുന്നു എന്നതും ബോക്സ് ഓഫീസിനെ സാരമായി ബാധിച്ചിട്ടുണ്ട്.

തൊട്ട് പിറകെ മയനാദി 3 ദിവസം കൊണ്ട് 1 .16 കോടി രൂപയും , ആന 4 ദിവസം കൊണ്ട് 1 .19 കോടി രൂപയും നേടിയിട്ടുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.