Home Malayalam Latest Reviews Chunkz malayalam movie Review

Chunkz malayalam movie Review

485
1
SHARE
chunkz malayalam movie review
chunkz malayalam movie review

ഹാപ്പി വെഡിങ് എന്ന ഹിറ്റ് സിനിമക്ക് ശേഷം സംവിധായകൻ ഒമർ ലുലുവും കൂട്ടരും വീണ്ടും ഒന്നിച്ച മറ്റൊരു സിനിമയാണ് ചങ്ക്‌സ്.
ഹാപ്പി വെഡിങ് റിലീസിന്റെ സമയങ്ങളിൽ പ്രേക്ഷകർ ശ്രദ്ധിച്ചില്ലെങ്കിലും മികച്ച അഭിപ്രായത്തെ തുടർന്ന് പിന്നീട് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയും ചെയ്തു, അങ്ങനെ ഒരു എന്റെർറ്റൈനെർ ആയിരിക്കും ചങ്ക്‌സ് എന്ന് പ്രതീക്ഷിച്ചാണ് ഈ സിനിമക്കും ആദ്യ ദിവസം തന്നെ ആദ്യ ഷോയ്ക്ക് ടിക്കറ്റ് എടുത്തത്.

പക്ഷെ തികച്ചും പ്രതീക്ഷക്ക് വിപരീതമായിരുന്നു സിനിമ , ഒരു വിധം നല്ല കോമെഡികൾ ഉണ്ടെങ്കിലും മിക്കവയും ഡബിൾ മീനിങ് ഉള്ള സെക്സ് കലർന്ന കോമെഡികളാണ് കൂടാതെ തീർത്തും ഗ്ലാമറ്‌സ് ആയിട്ടാണ് സിനിമയിൽ ഹണി റോസ് പ്രത്യക്ഷപ്പെടുന്നത്,
ഫാമിലി ആയി ഈ സിനിമ കാണാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല , അടുത്തിടെ ഇറങ്ങിയ പൃഥ്വിരാജ് ചിത്രം ടിയാൻ എ സർട്ടിഫിക്കറ്റും ഈ സിനിമക്ക് U സർട്ടിഫിക്കറ്റും കിട്ടിയത് എങ്ങനെയെന്ന് മനസിലായില്ല.
ഈ സിനിമ സെരിക്കും എ സർട്ടിഫിക്കറ്റ് കൊടുക്കേണ്ട സിനിമയാണ് എന്നാണ് എന്റെ അഭിപ്രായം.

ട്രെയ്‌ലറിലും ടീസറിലും ഒക്കെ കാണുന്ന പോലെ തന്നെ ഒരു ക്യാമ്പസ്സിലാണ് ചിത്രം തുടങ്ങുന്നത് , പ്രധാന വേഷങ്ങളിലെത്തുന്ന ബാലു വര്ഗീസും , ഹണി റോസും , ധർമജനും , വൈശാഖും , ഗണപതിയും എല്ലാം ഈ കോളേജിലെ വിദ്യാർത്ഥികളായി എത്തുന്നു.
ഇവിടെയുണ്ടാകുന്ന ചില സംഭവങ്ങളും എല്ലാം ഒരു കോളേജ് വിദ്യാർത്ഥികൾക്ക് റിലേറ്റ് ചെയ്യാനും ആസ്വദിക്കാനും കഴിയുന്നവയാണ് , പക്ഷെ ആദ്യ പകുതിയിലെ കുറച്ചു സമയം കഴിയുമ്പോൾ സിനിമ സംവിധായകന്റെ കൈ വിട്ടു പോകുന്നു , പിന്നീട് കാണിക്കുന്ന സീനുകളും പറയുന്ന ഡയലോഗുകളും എല്ലാം ഫാമിലി പ്രേക്ഷകർക്ക് പറ്റിയതാണെന്ന് തോന്നുന്നില്ല.
യെങ്സ്റ്റേഴ്‌സിനെ ചിലപ്പോൾ ഈ കോമെഡികൾ ചിരിപ്പിച്ചേക്കാം, അങ്ങനെ ആദ്യ പകുതി അവസാനിപ്പിക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകൾ പകുതി ഇല്ലാതാകുന്നു.

രണ്ടാം പകുതിയിൽ വീണ്ടും ചില നല്ല കോമെഡി സീനുകളുമായി സിനിമ മുന്നോട്ട് പോകുന്നെങ്കിലും ക്ലൈമാക്സിൽ കാണിക്കുന്ന ട്വിസ്റ്റും കാര്യങ്ങളും ഒന്നും പ്രേക്ഷകരിൽ വർക്ക് ഔട്ട് ആകുന്നില്ല എന്ന് തന്നെ പറയാം.
സംവിധാനത്തിന്റെയും സ്ക്രിപ്റ്റിംഗിനെയും പറ്റി അധികം ഒന്നും പറയാനില്ല.

ഗോപി സുന്ദറിന്റെ സംഗീതവും പ്രതീക്ഷകൾക്ക് ഒത്തു ഉയർന്നില്ല , സിനിമാട്ടോഗ്രഫിയിലും എടുത്തു പറയത്തക്ക വിധം ഒന്നും ഇല്ലെങ്കിലും എഡിറ്റിംഗും സൗണ്ട് മിക്സിങ്ങും ഒരു വിധം നല്ല രീതിയിൽ തന്നെ സിനിമയിൽ ചെയ്തിട്ടുണ്ട്.
ഡബിൾ മീനിങ് ഉണ്ടെങ്കിലേ കോമെഡി കൊണ്ട് വരാൻ സാധിക്കുകയുള്ളു എന്ന് കരുതുന്നത് തെറ്റിദ്ധാരണയാണ് നല്ല കോമഡികളും ആസ്വദിക്കാൻ മലയാളി പ്രേക്ഷകന് കഴിയും.
ക്ലൈമാക്സിൽ ഒമർ ലുലു വന്നു കാശിന്റെ കാര്യം പറയുന്നതും , പടം ഹിറ്റാവട്ടെ എന്നൊക്കെ പറയുന്നതും സിനിമയുടെ ക്ലൈമാക്സിൽ ഉൾപ്പെടുമോ എന്ന് അറിയില്ല.

എന്തായാലും കൂട്ടുകാരുമൊത്തു പോയാൽ ഒരു പക്ഷെ ഈ സിനിമ നിങ്ങൾക്ക് കുറച്ചെങ്കിലും എൻജോയ് ചെയ്യാൻ കഴിഞ്ഞേക്കും , അല്ലാതെ മറ്റൊരു മേന്മയും ഈ സിനിമയിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല.

ഒമർ എന്ന സംവിധായകനിൽ നിന്നും ഇതിനേക്കാൾ മെച്ചം സിനിമകൾ പ്രതീക്ഷിച്ചിരുന്നു.

 

  • IndianMoviePlanet Overall rating : 2.4/5
  • Direction : 5/10
  • Script : 5/10
  • cinematography : 5/10
  • Music : 5/10

LEAVE A REPLY