Home Malayalam Latest Reviews CIA Comrade in america movie review

CIA Comrade in america movie review

641
0
SHARE
CIA comrade in america movie review
CIA comrade in america movie review

CIA Comrade in america movie review

അങ്ങനെ നമ്മളുടെ കാത്തിരിപ്പിന് വിരാമമിട്ട് അമൽ നീരദ് – ദുല്കർ കൂട്ടുകെട്ട് ഒന്നിക്കുന്ന CIA – Comrade in america റിലീസ് ആയി ,
ടീസറിലും ലുക്ക് പോസ്റ്ററിലും കാണുന്നത് പോലെ തന്നെ രാഷ്ട്രീയവും , പ്രണയവും , ഫുട്ബോളും തന്നെയാണ് സ്‌ക്രീനിൽ നമുക്ക് കാണാൻ കഴിയുന്നത് , പക്ഷെ ഒരു ക്യാമ്പസ് ചിത്രമോ ക്യാമ്പസ് രാഷ്ട്രീയമോ മാത്രമല്ല ഇതിൽ വിഷയമായി വരുന്നത് , തെന്റെ കാമുകിക്ക് വേണ്ടി അമേരിക്കയിലേക്ക് പോകേണ്ടി വരുന്ന പാലായിലെ ഒരു സാധാരണക്കാരനായ മാത്യു ചെറുപ്പക്കന്രാന്റെ കഥയാണ് അമൽ നീരദ് സിനിമയിലൂടെ പ്രേക്ഷകന് മുന്നിൽ എത്തിക്കുന്നത്.
ഒരു സാധാരണ പ്രേക്ഷകനെ ഈ സിനിമ ത്രിപ്തിപെടുത്തും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

മലയാളികൾക്ക് ഒരുപാട് നല്ല സിനിമകൾ നൽകിയ സംവിധായകനാണ് അമൽ നീരദ് , ബിഗ് ബി , ഇയ്യോബിന്റെ പുസ്തകം എന്നീ ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച അമൽ നീരാദിൽ നിന്നും നല്ലതല്ലാത്ത ഒന്നും നമ്മൾ പ്രതീക്ഷിക്കുന്നില്ല , അത്പോലെ തന്നെ പ്രതീക്ഷകളെ നില നിർത്താനും അദ്ദേഹത്തിനു സാധിച്ചു.
ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ കർത്തവ്യം അദ്ദേഹം നന്നായി തന്നെ നിർവഹിച്ചു,അധികം തെറ്റൊന്നും സംവിധാനത്തിൽ പറയാനില്ല , സൗബിൻ സഹീറും , ദിലീഷ് പോത്തനും ഒക്കെ ആദ്യ പകുതിയിൽ നിറഞ്ഞു നിൽക്കുന്നു , കോമെടിയും പ്രണയവും ഫുട്ബോളും ആക്ഷൻ രംഗങ്ങളും എല്ലാം ചേർന്ന് സംഭവ ബഹുലമാണ് ആദ്യ പകുതി , ക്യാമ്പസ് രാഷ്ട്രീയം എന്നതിലുപരി എല്ലാ പ്രേക്ഷകരെയും ഇഷ്ടപെടുത്തുന്ന രീതിയിൽ ഹാസ്യത്തിന്റെ സഹായത്തോടെ അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞു.

പക്ഷെ ആദ്യ പകുതിയിൽ മാത്രമാണ് ഇവക്കെല്ലാം സ്ഥാനം , രണ്ടാം പകുതിയിൽ അമേരിക്കയിലേക്ക് എത്തപ്പെടാനായുള്ള അജി മാത്യുവിന്റെ തത്രപ്പാടുകളാണ് കാണിക്കുന്നത് , ചാന്ദിനി ശ്രീധരൻ രണ്ടാം പകുതിയിൽ ഒരു നല്ല റോളിൽ പ്രത്യക്ഷപ്പെടുന്നു.
ജീവിതത്തിൽ ഒരു പക്ഷെ നമ്മളിൽ പലർക്കും ഉണ്ടായേക്കാവുന്ന ചില സംഭവങ്ങളും , മാതാപിതാക്കളും ബന്ധുക്കൾക്കും നമ്മളോടുള്ള സ്നേഹവും എല്ലാം രണ്ടാം പകുതിയിൽ സ്ഥാനം പിടിക്കുന്നു.

അങ്ങനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമ്മളെ മുന്നോട് കൊണ്ട് പോകുന്ന സിനിമ ഒരു നല്ല സസ്‌പെൻസും പ്രേക്ഷകന് സമ്മാനിക്കുന്നു , ഈ സസ്പെൻസ് നല്ലതാണോ അല്ലയോ എന്ന് നമ്മൾ പ്രേക്ഷകർ തന്നെ തീരുമാനിക്കണം എന്നാലും പ്രേക്ഷകരുടെ മൂകത് ഒരു പുഞ്ചിരിയോടെ സിനിമ അവസാനിപ്പിക്കാൻ അമൽ നീരദ് എന്ന സംവിധായകന് കഴിഞ്ഞു.

സിനിമയുടെ ഫീലിനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാൻ ഇതിലെ പശ്ചാത്തല സംഗീതത്തിനും പാട്ടുകൾക്കും കഴിഞ്ഞിട്ടുണ്ടെന്ന് ഒരു സംശയവുമില്ല. ഗോപി സുന്ദറാണ് സിനിമയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും തയ്യാറാക്കിയത്, തന്റെ എല്ലാ സിനിമകളിൽ എല്ലാം പോലെ തന്നെ മികച്ച ഒരു സംഗീതം സിനിമക്ക് നല്കാൻ സംഗീത സംവിധായകന് കൃത്യമായി സാധിച്ചു.

അമൽ നീരദ് സിനിമാട്ടോഗ്രഫി കൈകാര്യം ചെയ്തിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് ആദ്യമേ മനസ്സിൽ വിചാരിച്ച സിനിമ കണ്ട ഒരാളാണ് ഞാൻ പക്ഷെ, സിനിമാട്ടോഗ്രഫി ഒട്ടും പിറകോട്ട് ആയിരുന്നില്ല

കൂടാതെ ദുൽഖുർ സൽമാൻ എന്ന നടൻ തന്റെ എല്ലാ സിനിമകളിലെയും പോലെ തന്നെ മികവുറ്റ ഒരു പെർഫോമൻസ് ഈ സിനിമയിലും കാഴ്ച വച്ചു , നവാഗതയായ കാർത്തിക മുരളീധരൻ സിനിമയിൽ അധിക സമയം ഒന്നും ഇല്ലെങ്കിലും ഉള്ള റോൾ വളരെ നന്നായി കൈ കാര്യം ചെയ്യാൻ അവർക്ക് കഴിഞ്ഞു,
സൗബിൻ , ദില്ലീഷ് പോത്തൻ , സിദ്ദിഖ് ഇവരുടെ പെർഫോമൻസ സിനിമയെ കൂടുതൽ ഭംഗിയുള്ളതാക്കി , മലയാള നടന്മാരുടെ പെർഫോമൻസ് ഒന്നും പറഞ്ഞ തരേണ്ട കാര്യമില്ലല്ലോ കൂടാതെ സിദ്ദിഖ് എന്ന നടന്റെ കഴിവ് , ഏത് റോൾ കിട്ടിയാലും അഭിനയിക്കാനുള്ള അഭിനയ പാടവം , വളരെ മികച്ചത്

എല്ലാം കൊണ്ടും പ്രേക്ഷകനെ സന്തോഷിപ്പിക്കാൻ കഴിവുള്ള ഒരു സിനിമയാണ് ഇത് , ഒരു ആവറേജ് പ്രേക്ഷകന് ഉറപ്പായും ഈ സിനിമ ഇഷ്ടപെടും, നിങ്ങൾ ഒരു ദുൽഖുർ ഫാൻ ആണെങ്കിലും ഒരിക്കലും ഈ ചിത്രം മിസ് ചെയ്യരുത്
കുടുംബമായോ കൂട്ടുകാരോടൊപ്പമോ കാണാൻ പറ്റിയ ഒരു സിനിമയാണിത് , ഒരു ബുദ്ധിജീവി എന്ന രീതിയിൽ അപ്പ്രോച്ച് ചെയ്യാതെ ഒരു കോമഡി – റൊമാന്റിക് മൂവി എന്ന രീതിയിൽ കണ്ടാൽ ഉറപ്പായും നിങ്ങൾക് ഇഷ്ടപെടും

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.