Home Uncategorized Climax Changed Malayalam Films

Climax Changed Malayalam Films

SHARE
Climax Changed Malayalam Films
Climax Changed Malayalam Films

Climax Changed Malayalam Films

അടുത്തിടെ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം സോലോയുടെ ക്ലൈമാക്സ് മാറ്റുകയുണ്ടായി. സംവിധായകന്റെ അറിവോടെയല്ലാത്ത ഈ മാറ്റം ഏറെ വിവാദമുണ്ടാക്കി. പക്ഷെ ക്ലൈമാക്സ് മാറ്റുന്നതും വിവാദങ്ങൾ ഉണ്ടാകുന്നതും മലയാള സിനിമയിൽ ഇത് ആദ്യമല്ല. അങ്ങനെ റിലീസിന് ശേഷം ക്ലൈമാക്സ് മാറ്റിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റ് ഇതാ.

1. ഗ്രാമഫോൺ

ദിലീപിനെയും മീരാജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത് ചിത്രമാണ് ഗ്രാമഫോൺ. 2003ൽ തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആദ്യമൊരുക്കിയ ക്ലൈമാക്സിൽ നായകനെ വിട്ട് നായികാ വിദേശത്തേക്ക് പോകുന്നതായിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങിയതിന് ശേഷം പ്രേക്ഷകരുടെ പ്രതികരണം മോശമാണെന്നു തിരിച്ചറിഞ്ഞ സംവിധായകൻ അവസാനരംഗങ്ങൾ മാറ്റി നായകനെയും നായികയെയും ഒന്നിപ്പിച്ചു.

2. ഹരികൃഷ്ണൻസ്

മലയാളത്തിൽ ആദ്യമായി ഒരു ചിത്രത്തിന് രണ്ടു ക്ലൈമാക്സ് ഉണ്ടായത് 1998 ൽ പുറത്തിറങ്ങിയ ഫാസിലിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ഹരികൃഷ്ണൻസിലൂടെയാണ്. മോഹൻലാലും മമ്മൂട്ടിയും തകർത്തഭിനയിച്ച ഈ ചിത്രത്തിൽ പക്ഷെ നായികയായ ജൂഹിചൗളയെ ആര് വിവാഹം കഴിക്കുമെന്ന് നറുക്കിടുന്നതായിരുന്നു ക്ലൈമാക്സ്. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ആരാധക പിന്തുണ അറിയാവുന്ന സംവിധായകൻ ഫാസിൽ ചിത്രത്തിനായി രണ്ടു ക്ലൈമാക്സുകൾ ഷൂട്ട് ചെയ്തു. മമ്മൂട്ടിക്ക് കൂടുതൽ പിന്തുണയുള്ള മലബാർ ഏരിയയിൽ മമ്മൂട്ടിക്ക് അനുകൂലമായും ട്രാവൻകൂർ ഏരിയയിൽ മോഹൻലാലിന് അനുകൂലമായി ക്ലൈമാക്സ് ഒരുക്കി. ഇത് ശരിക്കും സിനിമയ്ക്കു ഗുണം ചെയ്തു

3. ചക്കരമുത്ത്

2006 ൽ ദിലീപിനെയും കാവ്യാമാധവനെയും കേന്ദ്രകഥാപാത്രമാക്കി ലോഹിതദാസ് സംവിധാനം ചെയ്ത സിനിമയാണ് ചക്കരമുത്ത്. ആദ്യം ഒരുക്കിയ ക്ലൈമാക്സിൽ ദിലീപ് മരിക്കുകയും കാവ്യയ്ക്ക് മനോനില തെറ്റുന്നതുമാണ്.എന്നാൽ പ്രണയദുരന്തങ്ങൾ കാണാൻ പ്രേക്ഷകർക്കു താൽപര്യമില്ലെന്നു മനസ്സിലാക്കിയ ലോഹിതദാസ് പിന്നീട് ക്ലൈമാക്സ് മാറ്റി അവർ രണ്ടും ഒന്നിക്കുന്നതാക്കി ചിത്രീകരിച്ചു.

4. റെഡ് വൈൻ

മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സലാം ബാപ്പു സംവിധാനം ചെയ്ത ചിത്രമായിരുന്നു റെഡ് വൈൻ. അല്പം സ്പിരിച്വൽ നേച്ചർ ഉള്ള ഒരു ക്ലൈമാക്സയിരുന്നു സംവിധായകൻ ആദ്യ ഒരുക്കിയത്. പിന്നീട് ആ സീൻ കട്ട് ചെയ്തു കളയുകയായിരുന്നു.

5. ലോലിപോപ്പ്

പ്രിത്വിരാജ് -ജയസൂര്യ കൂട്ടുകെട്ടിൽ ഷാഫി സംവിധാനം ചെയ്ത സിനിമയാണ് ലോലിപോപ്പ്. ആദ്യം പുറത്തിറങ്ങിയ പതിപ്പിൽ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രം ി ജഗതിയോട് കഥ പറയുന്നതായിട്ടാണ് ചിത്രം തുടങ്ങുന്നതും, അവസാനപറഞ്ഞു സിനിമ അവസാനിക്കുമ്പോളാണ് പ്രേക്ഷകർക്കറ് ജയസൂര്യയുടെ കഥാപാത്രം ഒരു ആത്മാവാണെന്നും മനസിലാവുന്നതും. പക്ഷെ പിന്നീട് സംവിധായകൻ സിനിമയിൽ മാറ്റം വരുത്തുകയും ജഗതിയുടെ കഥാപാത്രത്തെ പൂർണമായും നീക്കം ചെയ്തു.

6. ചട്ടക്കാരി

പമ്മന്റെ ചട്ടക്കാരി എന്ന നോവലിനെ അടിസ്ഥാനമാക്കി തോപ്പിൽ ഭാസി തിരക്കഥയെഴുതി സേതുമാധവൻ സംവിധാനം നിർവഹിച്ച സിനിമ ആയിരുന്നു ചട്ടക്കാരി. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞു കഥയുടെ അവസാനഭാഗം തിരുത്തിയത് തന്റെ അനുമതിയില്ലാതെയാണെന്ന പമ്മന്റെ വെളിപ്പെടുത്തൽ ഏറെ വിവാദം സൃഷ്ട്ടിച്ചു.

7. സോലോ

ഈ ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ട അവസാനത്തെ സിനിമയാണ് ദുൽഖർ സൽമാനെ നായകനാക്കി ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാർ ഒരുക്കിയ ഒരു ആന്തോളജിയാണ് സോലോ.രുദ്ര, ശിവ, ശേഖർ, ത്രിലോക് എന്നിങ്ങനെ നാല് ഭാഗങ്ങളാണു സിനിമയ്ക്കുള്ളത്. ഇതിൽ രുദ്രയുടെ അവസാനത്തെ കുറച്ചു ഭാഗം ഒഴിവാക്കിയാണ് ചിത്രം പിന്നീട് തീയേറ്ററുകളിൽ എത്തിയത്.

LEAVE A REPLY