Home Malayalam Song Lyrics Daivame Kaithozham K.Kumarakanam Movie Song Lyrics

Daivame Kaithozham K.Kumarakanam Movie Song Lyrics

SHARE
Daivame Kaithozham K Kumarakanam poster
Daivame Kaithozham K Kumarakanam poster

Daivame Kaithozham K.Kumarakanam Movie Song Lyrics

The release date of upcoming Malayalam movie Daivame Kaithozham K Kumarakanam has confirmed. It is a romantic comedy movie directed by Actor/film maker Salim Kumar. The director himself penned the script for the film and it features  Jayaram and Anusree in the lead roles. Dr. Zachariah Thomas, Sreejith Ramachandran and Alwin Antony  jointly bankrolls the movie under the banner of United Global Media Entertainment.  Nadirshah composes the music for the lyrics penned by Santhosh Varma. Both movie tracks and back ground music are done by him. Sinu Sidharth is the man who behind the camera and editing is done by Riyaz.

1. Daivame kaithozham…

Music : Nadirshah
Lyrics : Santhosh Varma
Singers : Vijay Yesudas & Kavya Madhavan

ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
പാവമീ ഞങ്ങളെ കാക്കുമാറാകേണം…
അങ്ങോളം ഇങ്ങോളം എന്തെല്ലാം കാണേണം
ഒക്കെയും താങ്ങുവാൻ ശേഷിയുണ്ടാകേണം
ഇല്ലങ്കിലൂഴിയിൽ എല്ലാവനും ഗതി പണ്ടാരൊചൊന്നപടി
തകിടധിമിതോം തകിടധിമിതോം തകിടധിമിതോം…
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
പാവമീ ഞങ്ങളെ കാക്കുമാറാകേണം…

കാണാക്കുഴികുണ്ടുകൊണ്ടുനിറഞ്ഞുനീളണ പാതയാണെ……
എന്നാലതിലൂടെ കാശിനുവേണ്ടിയുള്ളൊരു പാച്ചിലാണെ……
താന്താങ്ങളിൽ ദൈവമുള്ളൊരു നേരിതെല്ലുമറിഞ്ഞിടാതെ
എങ്ങാണ്ടതിദുരയുള്ളൊരു കോവിൽതേടണെന്തിനാണെ…
ഇല്ലാക്കഥകൾ ചൊല്ലാം വെറുതെ നേരംകളയും മാളോരറിയും
ഞാനെന്നതോന്നലിൽ കൂടുന്നൊരാളിന്‌ പണ്ടേകുറിച്ചവിധി
തകിടധിമിതോം തകിടധിമിതോം തകിടധിമിതോം…
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
പാവമീ ഞങ്ങളെ കാക്കുമാറാകേണം…

എല്ലാരുംകിനാവുകാണണപോലെമേലൊരു ലോകമുണ്ടോ
എങ്ങാനിനി ജീവനോടതിലേറുവാനൊരു മാർഗ്ഗമുണ്ടോ…
പത്തായിരംരൂപ കാണിയിൽ നേർച്ചയേകണകൊണ്ടുദൈവം
കാശുള്ളവനോട് കൂട്ടിനുകൂടുമെന്നൊരു തോന്നലുണ്ടോ…
കാലം കലിയിൽ മിന്നും സമയം മാളോജനകൾ തമ്മിൽ കലഹം…
ഓർക്കാതെ ദൈവത്തെ കണ്ണോരം കാണുമ്പോൾ ചങ്കോരം ചെണ്ടയടി….
തകിടധിമിതോം തകിടധിമിതോം തകിടധിമിതോം…

ദൈവമേ കൈതൊഴാം കേൾക്കുമാറാകണം
പാവമീ ഞങ്ങളെ കാക്കുമാറാകേണം
ഇല്ലങ്കിലൂഴിയിൽ എല്ലാവനും ഗതി പണ്ടാരൊചൊന്നപടി
തകിടധിമിതോം….തകിടധിമിതോം….തകിടധിമിതോം…
തകിടധിമിതോം….തകിടധിമിതോം….തകിടധിമിതോം…

 

Video Song

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.