Home Malayalam movie news Reviews Dayana to Nayanthara – A success story

Dayana to Nayanthara – A success story

219
0
SHARE
nayantharas career anchor to actress
nayantharas career anchor to actress

തെന്നിന്ത്യൻ സിനിമ രംഗത് ഇന്ന് ലേഡി സൂപ്പർ സ്റ്റാർ എന്നു വിളിക്കുന്ന , തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു നടിയാണ് നയൻ‌താര.
തിരുവല്ലക്കാരായ കുരിയൻ കോടിയാട്ടിനും ഓമന കുരിയനും 1984 ഇൽ ആണ് ഡയാന ജനിക്കുന്നത്. ബാംഗ്ലൂരിൽ ആയിരുന്നു നയൻതാരയുടെ ജനനം.
എയർ ഫോഴ്സ് ഓഫീസർ ആയിരുന്നു പിതാവ് കുരിയൻ,
അതുകൊണ്ട് തന്നെ ഇന്ത്യയിലെ പല ഭാഗങ്ങളിലും ആയിട്ടാണ് നയൻ‌താര തൻ്റെ പഠനം പൂർത്തീകരിച്ചത്.
തിരുവല്ലയിൽ ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂളിലും നയൻ‌താര പഠിച്ചിട്ടുണ്ട് ,കൂടാതെ bachelors degree തിരുവല്ല മാർത്തോമാ കോളേജിൽ നിന്നും കരസ്ഥമാക്കി.
പഠനത്തിനോടൊപ്പം പാർട്ട് ടൈം ആയി മോഡലിങ്ങിനും നയൻ‌താര പങ്കെടുത്തിരുന്നു.

കൈരളി ടീവി യിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഒരു പ്രോഗ്രാമിലെ ആങ്കർ ആയും ചില പരസ്യങ്ങളിലും നയൻ‌താര അഭിനയിച്ചിരുന്നു.
2003 ഇൽ ജയറാമിന്റെ നായികയായി മനസ്സിനക്കരെ എന്നെ സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയൻ‌താര വെള്ളിത്തിരയിലേക്ക് അരങ്ങേറുന്നത് , സിനിമയിൽ അഭിനയിക്കാൻ വലിയ താല്പര്യം ഇല്ലായിരുന്നു എന്നാണ് അന്ന് പറഞ്ഞിരുന്നത്.
മനസ്സിനക്കരെ എന്നു ഒരു സിനിമയിൽ മാത്രം അഭിനയിക്കാം എന്ന ധാരണയിൽ എത്തിച്ചേർന്നെങ്കിലും സിനിമ ഒരു വൻ വിജയമായതിനെത്തുടർന്നു തുടർന്ന് ഒരുപാട് സിനിമകളിൽ പ്രധാന വേഷങ്ങളിൽ എത്താൻ നയൻതാരയ്ക്ക് അവസരം ലഭിച്ചു.

വിസ്മയത്തുമ്പത് , നാട്ടുരാജാവ് എന്നീ സിനിമകൾ നയൻതാരയെ മലയാളി സിനിമ പ്രേക്ഷകർക്ക് പരിചിതയാക്കി.
തുടർന്നാണ് തമിഴ് സിനിമയിലേക്കുള്ള നയൻതാരയുടെ അരങ്ങേറ്റം.
ഡയാന മറിയം കുരിയൻ എന്നു പേരിനു പകരം നയൻ‌താര എന്നു പേരിലാണ് നടി പിന്നീട് അറിയപ്പെട്ടത്.
2005 ഇൽ ശരത്കുമാർ നായകനായ അയ്യാ എന്നു ചിത്രത്തിലൂടെ തമിഴിലേക്കും , അടുത്ത വർഷം വെങ്കടേഷ് നായകനായ ലക്ഷ്മി എന്നു ചിത്രത്തിലൂടെ തെലുങ്കിലേക്കും നയൻ‌താര എത്തിച്ചേർന്നു.

ഇവ രണ്ടും വമ്പൻ ഹിറ്റുകൾ ആയിരുന്നു കൂടാതെ ഗ്ലാമർ വേഷങ്ങളിലൂടെ തമിഴിലും തെലുങ്കിലും ശ്രെദ്ധ നേടാൻ നയൻതാരയ്ക്ക് കഴിഞ്ഞു.
ചന്ദ്രമുഖി , ഗജിനി , വല്ലവൻ , ബില്ല തുടങ്ങി ഹിറ്റ് സിനിമകൾ പിന്നീട് നയൻതാരയുടെ നായിക വേഷത്തിൽ പുറത്തിറങ്ങി.
ഗ്ലാമർ നടിയായി പിടിച്ചു നില്ക്കാൻ പറ്റിയത് നയൻതാരയുടെ അഭിനയ ജീവിതത്തിനു വലിയ സപ്പോർട്ട് ആയിരുന്നു.
സൗത്ത് ഇന്ത്യയിൽ തന്നെ മുൻ പന്തിയിൽ നിൽക്കുന്ന നടിമാരിൽ എത്താൻ നയൻതാരയ്ക്ക് ഇതിനോടകം കഴിഞ്ഞിരുന്നു.

ഇന്ന് നായിക നടിയായി എത്തി സോളോ ഹിറ്റുകൾ സമ്മാനിക്കാൻ തക്ക കഴിവുള്ള നടിയാണ് നയൻ‌താര.

ഒരുപാട് ഗോസിപ്പുകളും വാർത്തകളും നയൻതാരയെ പറ്റി ഈ വർഷങ്ങളിൽ പുറത്തു വന്നിരുന്നു.
തെന്നിന്ത്യയിലെ മികച്ച താരങ്ങൾ പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിലും ഒന്നിനോടും പ്രതികരിക്കാൻ നടി തയ്യാറായിരുന്നില്ല.
വിവാഹ കാര്യങ്ങൾ ആണ് ഇപ്പോൾ ഗോസിപ്പുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
33 വയസ് ആണ് ലേഡി സൂപ്പർ സ്റ്റാറിന് ഇപ്പോൾ , കലാ മൂല്യം ഉള്ള സിനിമകളും കൂടുതൽ സെലെക്ടിവ് ആയി സിനിമകൾ ചെയ്യാനുമാണ് നയൻ‌താര ഇപ്പോൾ ശ്രെമിക്കുന്നത്.

LEAVE A REPLY