Home Malayalam movie news Reviews Delayed Malayalam films after Dileeps arrest

Delayed Malayalam films after Dileeps arrest

SHARE
dileep georgettans pooram images

Delayed Malayalam films after Dileep’s arrest

കൊച്ചിയിൽ പ്രമുഖ സിനിമ നടിയെ ആക്രമിച്ച കേസിൽ ജനപ്രിയ നായകൻ ദിലീപ് അറസ്റ്റിലായെന്ന വാർത്ത മലയാള സിനിമ പ്രേക്ഷകരെല്ലാം വളരെ ഞെട്ടലോടെയാണ് കേട്ടത്. മമ്മൂട്ടിയും, മോഹൻലാലും കഴിഞ്ഞാൽ മലയാളസിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് ദിലീപ്. തന്റെ കഴിവും അഭിനയപാടവും കൊണ്ട് കുടുംബ പേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ഇതിനെയെല്ലാം തകിടം മറിക്കുന്ന രീതിലാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. ദിലീപിന്റെ അറസ്റ്റ് മലയാള സിനിമ വ്യവസായത്തെ ആകമാനം തളർത്തുന്ന ഒന്നാണ്. മലയാള സിനിമക്ക് കോടികളുടെ നഷ്ടം ഉണ്ടാവാനും ഈ സംഭവം കാരണമാകുന്നു, ഇതിലൂടെ സിനിമ എന്ന കലക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒട്ടനവധി ആൾക്കാരുടെ അധ്വാനത്തിന്റെ വില ഇല്ലാതാവുകയാണ്. കൂടാതെ ഈ വാർത്ത പ്രധാനമായും ബാധിക്കുന്നതു ദിലീപിന്റെ പുറത്തു വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളെയാണ്. അങ്ങനെ പ്രശ്നത്തിൽ അകപ്പെടുന്ന ദിലീപ് ചിത്രങ്ങളുടെ ലിസ്റ്റ് ഇതാ .

1. രാമലീല 

നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമലീല. 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന്റെ നിർമാതാവായ ടോമിച്ചൻ മുളകുപാടമാണ് ഈ ചിത്രം നിർമ്മിക്കുന്നതു. ദിലീപും പ്രയാഗ റോസ് മാർട്ടിനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിൽ കോമഡിയും ഒരു പ്രധാന ഘടകമാണ്. 15 കോടി രൂപയോളം നിർമ്മാണച്ചിലവ് ആയ ഈ ചിത്രത്തിന്റെ റിലീസ് ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. തന്റെ ആദ്യ സിനിമയായ രാമലീലക്ക് വേണ്ടി നാലര വർഷം കഷ്ടപ്പെട്ടതിന് ശേഷമാണ് അരുൺ ഗോപിക്ക് ഈ ചിത്രം സാക്ഷത്കരിക്കാൻ സാധിച്ചപ്പോൾ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത്.

2. കമ്മാര സംഭവം

മുരളി ഗോപി തിരക്കഥയെഴുതി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മാര സംഭവം. ജനപ്രിയ നായകൻ ദിലീപ്, തെന്നിന്ത്യൻ താരം സിദ്ധാർഥ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ബജറ്റ് 20 കോടിയോളം രൂപയാണ്. 80 ശതമാനത്തോളം ഷൂട്ടിങ് പൂർത്തിയാക്കിയ ഈ ചിത്രം ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് മുടങ്ങികിടക്കുകയാണ്.

3. പ്രൊഫസർ ഡിങ്കൻ

റാഫി തിരക്കഥയെഴുതി പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ഒരു 3D ചിത്രമാണ് പ്രൊഫസർ ഡിങ്കൻ.ജനപ്രിയനായകൻ ദിലീപും നമിത പ്രമോദുമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 15 കോടിയോളം രൂപ നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ന്യൂ ടീവിയുടെ ബാനറിൽ സനൽ തോട്ടമാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു കുറച്ചു ദിവസങ്ങൾക്കുള്ളിലാണ് ദിലീപിന്റെ അറസ്റ്റ്. മറ്റുള്ള ചിത്രങ്ങളെ അപേക്ഷിച്ചു ഈ ചിത്രത്തിന്റെ പിന്നണി പ്രവർത്തകർക്കാവും കൂടുതൽ നഷ്ടം സംഭവിക്കുന്നത്.

LEAVE A REPLY