Home Malayalam movie news Reviews Dileep arrested – celebraties reaction

Dileep arrested – celebraties reaction

SHARE
celebreties reaction on dileep case
celebreties reaction on dileep case

Reactions Of Mollywood Celebrities After Dileeps Arrest

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ കടുത്ത പ്രതികരണങ്ങളുമായി സിനിമാപ്രവർത്തകരും സംഘടനകളും. നടി ആക്രമിക്കപ്പെട്ടതില്‍ ദിലീപിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് സിനിമ മേഖലയിലുള്ളവർ താരത്തിനെതിരായത്. കൂടാതെ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, തീയേറ്റര്‍ ഉടമകളുടെ പുതിയ സംഘടനയായ ഫിയോക് എന്നിവയില്‍ നിന്നെല്ലാം ദിലീപിനെ പുറത്താക്കി.

Mammootty

സിനിമാ മേഖലയില്‍ കൂടെ വർക്ക് ചെയ്യുന്നവരില്‍ ക്രിമിനലുകളുണ്ട് എന്നത് നാണക്കേടാണ്. എന്നാല്‍ കൂടെയുള്ള ഓരോ ആളുകളുടെയും പശ്ചാത്തലം പരിശോധിക്കാൻ കഴിയില്ല.

Asif Ali

എല്ലാരേയും പോലെ ഞാനും ഒരു ഷോക്കിലാണ് , ആക്രമിക്കപ്പെട്ട നദിയും എന്റെ സുഹൃത്താണ് ഇനി അദ്ദേഹത്തെ ഫേസ് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല എന്ന് അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു

Prithviraj

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തെ സംഘടനയിലെ ആരും എതിര്‍ത്തില്ല. സിനിമയില്‍ ഇനിയും ക്രിമിനലുകള്‍ ഉണ്ടോയെന്ന് അറിയില്ല.

Remya Nambeesan

അമ്മയുടെ നിലപാടില്‍ പൂര്‍ണ തൃപ്തിയുണ്ട്.  മലയാള സിനിമയിലെ മാറ്റത്തിന്റെ തുടക്കം കൂടിയാണ് അമ്മയുടെ നടപടി.

Sidhique

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അറസ്റ്റ് ചെയ്തതില്‍ വേദനിച്ചിട്ട് കാര്യമില്ല. ഞങ്ങളുടെ ഒരു കുടംബത്തിലെ അംഗം ആക്രമിക്കപ്പെട്ടു. അതിന്റെ പേരില്‍ മറ്റൊരു കുടംബാംഗം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അപ്പോഴുണ്ടാവുന്ന മറ്റ് കുടുംബാംഗങ്ങളുടെ മാനസിക സംഘര്‍ഷം എല്ലാവര്‍ക്കും അറിയാമല്ലോ.

Mukesh

മറ്റുള്ളവരെപ്പോലെ ദിലീപിന്റെ അറസ്റ്റിന്റെ ഞെട്ടലിലാണ് ഞാൻ. അനിയനെപ്പോലെ കരുതി സ്നേഹിച്ചു. നിരപരാധിയാണെന്ന് പറഞ്ഞതൊക്കെ ഞാനും വിശ്വസിച്ചു.

Navya Nair

navya nair dileep arrest reacton
navya nair dileep arrest reacton

ഇത്രയും നീചവും ഹീനവുമായ പ്രവർത്തി ഒരു സഹപ്രവർത്തകന്റെ ചിന്തയിൽ പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു, അദ്ദേഹം തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കട്ടെ ഒരു അപരാധിയും ശിക്ഷിക്കപെടാതിരിക്കട്ടെ എന്ന് നവ്യ തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു

Joy Mathew

joy mathew dileep arrest

Director Vinayan

ദിലീപിന്റെ അറസ്റ്റിലൂടെ ലോകത്തിന് മുമ്പിൽ മലയാള സിനിമ തലകുനിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്‌. ദിലീപിൽ നിന്ന് ഇത്തരമൊരു നിന്ദ്യമായ പ്രവൃത്തിയുണ്ടാകുമെന്ന് വിശ്വസിച്ചിരുന്നില്ല. സിനിമാ സംഘടനകളുടെ തലപ്പത്തേക്ക് യുവനിര വന്നാൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Innocent

ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചനയുടെ വിവരങ്ങള്‍ ഞെട്ടലോടെയാണ് കേട്ടത്‌. ഇത്തരമൊരു കേസില്‍ പ്രതിയായ ആളെ അമ്മ പോലൊരു സംഘടനയില്‍ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാവില്ല. ഇത്തരമൊരു ഹീനകൃത്യത്തില്‍ പങ്കുള്ളതു ആരായാലും കടുത്ത ശിക്ഷ കിട്ടുകതന്നെ വേണം.

jayaram

ദിലീപിനെ ആരെക്കാളും നന്നായി എനിക്കറിയാം , കുറെ വർഷങ്ങൾക്ക് മുൻപ് ‘ജയറാമേട്ട ഏട്ടന്റെ ഒരു വലിയ ആരാധകനാണ് ഞാൻ’ എന്ന് ദിലീപ് സ്വയം പരിചയപ്പെടുത്തുമ്പോൾ മുതൽ ഉള്ള പരിചയമാണ് , ഇത് ശേരിക്കും ഒരു ഷോക്ക് ആയി എന്നായിരുന്നു ജയറാമിന്റെ പ്രതികരണം

 

LEAVE A REPLY