Home Malayalam movie news Reviews Divorced actresses of Malayalam cinema

Divorced actresses of Malayalam cinema

443
0
SHARE
divorces in malayalam cinema
divorces in malayalam cinema

സിനിമ ലോകത് വിവാഹങ്ങളും വിവാഹ മോചനവും പുതിയ വാർത്തയല്ല, മിക്കവാറും നടിമാരുടെ വിവാഹ ജീവിതങ്ങൾക്ക് മാസങ്ങളോ വർഷങ്ങളോ മാത്രമേ ആയുസ് ഉണ്ടാകാറുള്ളൂ.
എന്നാൽ വിജയകരമായ ജീവിതം നടത്തുന്ന നടിമാരും ഇന്ന് മലയാള സിനിമയിൽ നിന്ന് ഉണ്ട്.
ഞെട്ടിക്കുന്ന ഒരുപാട് വിവാഹ മോചനങ്ങൾ അടുത്തിടക്ക് മലയാളം സിനിമയിൽ ഉണ്ടായി, മലയാള സിനിമയിലെ മികച്ച താരങ്ങൾ ഉൾപ്പടെ പലരും വിവാഹ മോചനം നേടിയവരാണ്.
അധികം ആർക്കും അറിയാത്ത മലയാള സിനിമയിലെ ചില വിവാഹ മോചനങ്ങൾ.

1. രചന നാരായണൻകുട്ടി 

2011 ജനുവരിയിലായിരുന്നു രചനയും ആലപ്പുഴ സ്വദേശി അരുണും വിവാഹിതരായത്. എന്നാൽ 2012 ൽ ഈ ബന്ധം തുടരാനാകില്ലെന്ന് കാണിച്ച് രചന വിവാഹ മോചനത്തിനായി കുടുംബകോടതിയിൽ കേസ് നൽകി.

2. മംമ്ത മോഹൻദാസ്

2011 നവംബറിലായിരുന്നു ദുബായില്‍ ബിസിനസുകാരനായ പ്രജിത്ത് കര്‍ത്തയുടെയും നടി മംമ്ത മോഹന്ദാസിന്റെയും വിവാഹം. എന്നാൽ ഒരു വർഷത്തിനുശേഷം ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടി.

3. മാതു

ഇഷ്ടപെട്ട ആളിനെ വിവാഹം കഴിക്കാൻ മതം മാറി ക്രിസ്ത്യാനിയായ വ്യക്തിയാണ് മാതു. അമേരിക്കയിൽ ഡോക്ടറായ ജേക്കബിനെ വിവാഹം ചെയ്തു
മീന എന്ന പേര് സ്വീകരിച്ചു അഭിനയ ജീവിതത്തിനോടും വിടപറഞ്ഞ മാതു 15 വർഷങ്ങൾക്ക് ശേഷം വിവാഹമോചനം നേടി.

4. ലെന

കുട്ടിക്കാലം മുതലുള്ള പ്രണയമായിരുന്നു ലെനയുടെയും തിരക്കഥാകൃത്ത് അഭിലാഷിന്റെയും. പിന്നീട് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടി.

5. ലിസി പ്രിയദർശൻ

1990 ലാണ് പ്രശസ്‌ത സംവിധായകൻ പ്രിയദർശനും നടി ലിസിയും വിവാഹിതരായത്. 24 വർഷത്തോളം നീണ്ടുനിന്ന ദാമ്പത്യജീവിതത്തിനു ശേഷം 2014 ലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.

6. അമല പോൾ

2014ലായിരുന്നു നടി അമലാ പോളും സംവിധായകൻ എ.എൽ വിജയും വിവാഹിതരായത്. വിവാഹശേഷവും സിനിമകളിൽ അമല അഭിനയിച്ചതോടെയാണ് ഇവർക്കിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചതും തുടർന്ന് ഈ ബന്ധം അവസാനിച്ചതും.

7. സുരഭി ലക്ഷ്മി

2014 ൽ ആയിരുന്നു സുരഭിയും വിപിൻ സുധാകറും തമ്മിൽ ഉള്ള വിവാഹം പക്ഷെ പിന്നീട് ഒന്നര വർഷത്തോളം പിരിഞ്ഞു താമസിക്കുകയും തുടർന്ന് ഡിവോഴ്സ് ആകുകയും ചെയ്തു

8. ദിവ്യ ഉണ്ണി

അമേരിക്കയിൽ ഡോക്ടറായ സുധീര്‍ ശേഖറുമായി വിവാഹശേഷം അഭിനയ ജീവിതത്തിനോടും വിടപറഞ്ഞ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയി. എന്നാൽ 14 വർഷത്തോളം നീണ്ടുനിന്ന ദാമ്പത്യജീവിതത്തിനു ശേഷം 2016 ലാണ് ഇരുവരും വേര്‍പിരിഞ്ഞു.

9. പ്രിയങ്ക നായർ

2012 മെയ് 23 നായിരുന്നു പ്രിയങ്കയും തമിഴ് സിനിമാ സംവിധായകനായ ഭര്‍ത്താവ് ലോറന്‍സ് റാമും തമ്മിലുള്ള വിവാഹം. പിന്നീട് ഇവർക്കിടയിലുണ്ടായ അസ്വാരസ്യങ്ങൾ കാരണം മൂന്നു വര്ഷം നീണ്ടുനിന്ന ദാമ്പത്യത്തിനു അവസാനമായി.

10. ജ്യോതിർമയി

ഏറെ നാളത്തെ പ്രണയത്തിനുശേഷം 2004 സെപ്റ്റംബറിലാണ് നടി ജ്യോതിർമയിയും ബാല്യകാല സുഹൃത്തും വിദേശത്ത് സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ
നിഷാന്ത് ഹരികുമാറും വിവാഹിതരായത്. ദാമ്പത്യ ജീവിതത്തിലെ സ്വരചേര്‍ച്ചയില്ലായ്മ കാരണം ഏഴു വർഷത്തിനുശേഷം ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടി.

11. ശ്രിന്ദ

ദാമ്പത്യ ജീവിതത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നാണ് നടി ശ്രിന്ദയും ഭർത്താവ് അഷാബും വിവാഹബന്ധം വേർപിരിഞ്ഞത്.

12. മഞ്ജു വാര്യർ

1998ലാണ് ദിലീപും മഞ്ജു വാര്യരും പ്രണയ വിവാഹിതരായത്. എന്നാൽ 17 വര്ഷങ്ങള്ക്കു ശേഷം ദാമ്പത്യ ജീവിതത്തില്‍ ഒത്തു പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇരുവരും പരസ്പര സമ്മതപ്രകാരം വിവാഹ മോചനം നേടുകയായിരുന്നു.

13. രോഹിണി

1996ലാണ് രഘുവരനും രോഹിണിയും പ്രണയ വിവാഹിതരായത്. പക്ഷെ വിവാഹ ശേഷം രഘുവരന്‍ ലഹരിയ്ക്ക് അടിമയായത് കാരണം 8 വർഷങ്ങൾക്ക്‌ ശേഷം ഇരുവരും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി.

14. മഞ്ജു പിള്ള

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു മിനിസ്ക്രീൻ താരങ്ങളായിരുന്ന മുകു ന്ദന്‍ മേനോനും മഞ്ജു പിള്ളയും വിവാഹിതരായത്. എന്നാൽ പരസ്പരം ഒത്തുപോകാന്‍ പറ്റാത്ത അഭിപ്രായ വ്യത്യാസങ്ങളാണ് ഇരുവരുടെയും പിന്നീട് വേർപിരിഞ്ഞു.

15. പ്രിയ രാമന്‍

ഒരുപാടുനാളത്തെ പ്രണയത്തിനു ശേഷം 1999 ലാണ് നടി പ്രിയ രാമനും നടൻ രഞ്ജിത്തും വിവാഹിതരായത്.എന്നാൽ രഞ്ജിത്തിന്റെ ആദ്യ പ്രണയിനിയായ രാഗസുധയുമായുള്ള ബന്ധം 2014 ൽ ഇവരുടെ വിവാഹ മോചനത്തിന് കാരണമായി.

16.മീര വാസുദേവ്

മീര വാസുദേവ് രണ്ട് തവണ വിവാഹിതയാവുകയും രണ്ട് തവണ ഡിവോഴ്സ് ആവുകയും ചെയ്തു.
മലയാളം നടൻ ആയ അനീഷ് ജോണുമായുള്ള വിവാഹം 2012 ഇൽ നടക്കുകയും 2016 ഇൽ വേർപിരിയുകയും ചെയ്തു.

 

 

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.