Home Malayalam movie news Reviews Esther Anil : Child artist to Heroine

Esther Anil : Child artist to Heroine

SHARE
Esther Anil Child artist to Heroine
Esther Anil Child artist to Heroine

എസ്തർ അനിൽ ഇനി നായിക

ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ പ്രശസ്തയായ എസ്തർ അനിൽ ഇനി മുതൽ നായികയാകുന്നു. ദൃശ്യത്തിൽ മോഹന്‍ലാലിന്റെ മകളായി തിളങ്ങിയ എസ്തര്‍ ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും ഈ വേഷം ആവർത്തിച്ചു. 2010 ൽ പുറത്തിറങ്ങിയ ജയസൂര്യയുടെ നല്ലവൻ ആയിരുന്നു എസ്തേറിന്റെ ആദ്യ ചിത്രം.
ഒരു നാൾ വരും എന്ന സിനിമയിലെ മോഹന്‍ലാലിന്റെയം സമീറ റെഡ്ഡിയുടെയും മകളുടെ വേഷത്തിലൂടെയാണ് എസ്തർ ശ്രദ്ധിക്കപ്പെടുന്നത്. അങ്ങനെ ബാല താരമായെത്തിയ എസ്തർ ഇപ്പോൾ നായികയാവുകയാണ്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന ഓള്, കുഴൽ എന്ന് പേരിട്ടിരിക്കുന്ന തമിഴ് ചിത്രത്തിലുമാണ് എസ്തർ നായികയായി കരാറൊപ്പിട്ടത്‌.

തന്റെ നായികയായിട്ടുള്ള അരങ്ങേറ്റം മലയാളത്തിൽ തന്നെ ആകണമെന്ന് തീരുമാനിച്ച എസ്തർ ആദ്യം കമ്മിറ്റ് ചെയ്ത ചിത്രമാണ് ഓള്, സിനിമാതാരം അബിയുടെ മകന്‍ ഷൈന്‍ നിഗമാണ് ചിത്രത്തിലെ നായകൻ. കൂടാതെ ലക്ഷ്മി റായി ഇഷ തല്‍വാര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.  സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയുടെ ജീവിതത്തെ ചിത്രീകരിക്കുന്നു. ഒരു യുവ നടി എന്ന നിലയിൽ തന്റെ അരങ്ങേറ്റം, കലാമൂല്യമുള്ള ഒരു ചിത്രത്തിൽ കൂടിതന്നെയാണ് എന്ന പ്രതീക്ഷയിലാണ് എസ്തർ.

കൂടാതെ നവാഗതനായ കലൈയരശൻ സംവിധാനം ചെയ്യുന്ന കുഴൽ എന്ന ചിത്രം ഒരു റൊമാന്റിക് – ഡ്രാമ മൂവി ആയിരിക്കും. തികച്ചും ഉൾഗ്രാമത്തിനെ ബേസ് ചെയ്തിട്ടുള്ള ഒരു കഥയാണിത്. കാക്ക മുട്ട എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഘ്‌നേശ് ആണ് നായക കഥാപാത്രം കൈകാര്യം ചെയ്യുന്നത്. വളരെ വ്യത്യസ്തമായ ഒരു തീം ആണ് സിനിമയിൽ പറയുന്നത്, സിനിമ പ്രേമികൾക്ക് ഇത് തികച്ചുമൊരു പുതിയ അനുഭൂതിയാകും.

പ്രേക്ഷകരെല്ലാം വളരെ ആകാംക്ഷയോടെയാണ് എസ്തേറിന്റെ സിനിമകൾക്കായി കാത്തിരിക്കുന്നത്, അവരെ സന്തോഷിപ്പിക്കുമോ അതോ നിരാശപെടുത്തുമോയെന്നറിയാനായി നമുക്ക് കാത്തിരിക്കാം.

LEAVE A REPLY