Home Malayalam Latest Reviews Godha malayalam movie review

Godha malayalam movie review

631
0
SHARE
Godha malayalam movie review
Godha malayalam movie review

റിവ്യൂ 

ഒരു മെക്സിക്കൻ അപാരത എന്ന സൂപ്പർ ഹിറ്റിനു ശേഷം ടോവിനോ നായകനാകുന്ന ഗോദ ഏറെ പ്രതീക്ഷകളോടെയാണ് പുറത്തിറങ്ങിയത്. കുഞ്ഞിരാമായണം എന്ന കോമഡി മൂവിക്ക് ശേഷം ബേസിൽ ജോസഫ് സംവിധായകൻ ആകുന്ന രണ്ടാമത്തെ സിനിമ. ആദ്യത്തെ സിനിമയെ വെച്ച്  നോക്കുമ്പോൽ വളരെ വ്യത്യസ്‌തമായ ഒരു വിഷയവുമായിട്ടാണ് ഈ തവണ ബേസിൽ എത്തിയത്, ടീസറും ട്രെയ്‌ലറും  പ്രതീക്ഷകളുടെ അളവ് കൂട്ടി. പ്രതീക്ഷകൾ ഒട്ടും തെറ്റിക്കുന്നില്ല ഈ സിനിമ.

കോമഡിയും സംഘട്ടന രംഗങ്ങളും റൊമാൻസും അച്ഛൻ-മകൻ റിലേഷനും പോരാത്തതിന് കട്ട ഗുസ്തിയും എല്ലാം സിനിമയിൽ ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു.

കുഞ്ഞിരാമായണം എന്ന സിനിമ വെച്ച നോക്കുമ്പോൾ ബേസിൽ ജോസെഫിന്റെ സംവിധാനം എത്ര മാത്രം മികച്ചതായി എന്ന് സ്‌ക്രീനിൽ വ്യക്തമായി കാണാൻ കഴിയും. വളരെ മികച്ച സ്ക്രിപ്റ്റിംഗിൽ കോമഡിക്കും നല്ല പ്രാധാന്യം കൊടുത്തിട്ടുണ്ട്, അത് സിനിമയെ കൂടുതൽ ആസ്വാദകരമാക്കി.

അഥിതി എന്ന വേഷവുമായി പുതുമുഖ നടി വാമിഖ ഒരു പ്രധാന വേഷത്തിൽ എത്തുന്നു, ഈ വേഷമായിരിക്കും സിനിമയിലെ പ്രധാനപ്പെട്ടതും. തുടക്കം വളരെ മികച്ചതാക്കാൻ വാമികക്ക് കഴിഞ്ഞു. കൂടാതെ ടോവിനോ എന്ന നടന്റെ അഭിനയം എടുത്തു പറയണ്ട ഒരു കാര്യമാണ്. കോമെടിയും, റൊമാൻസും,ഇമോഷണൽ റോളുകളും വളരെ ഈസി ആയി കൈകാര്യം ചെയ്യുന്നു, ഇദ്ദേഹം മലയാളത്തിലെ നാല്ലൊരു യുവ താരമാകും എന്ന് ഒരു സംശയവും വേണ്ട.

ദാസ് എന്ന ചെറുപ്പക്കാരന്റെ കഥാപാത്രമായിട്ടാണ് ടോവിനി സിനിമയിൽ എത്തുന്നത്, ഒരു ഗുസ്തിക്കാരന് ആവശ്യമായ മെയ്യ് വഴക്കവും, മുഖ ഭാവങ്ങളും, ഫുട് സ്റ്റെപ്സ് പോലും ആവാഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ചിത്രത്തിൽ ഏറെ പ്രാധാന്യത്തോടെ കാണിച്ചത് രഞ്ജി പണിക്കരുടെ ഇൻട്രോ ആണ്. ആരും കൈയടിക്കുന്ന ഒരു പക്ഷെ നായകൻ ഇദ്ദേഹം ആണോ എന്ന് തോന്നിപ്പിക്കുന്ന ഒരു സ്റ്റൈലിഷ്  ഇൻട്രോ.

കൂടാതെ സപ്പോർട്ടിങ് റോളുകളിൽ അരങ്ങേറിയ അജു വര്ഗീസ്, കോട്ടയം പ്രദീപ്, ധർമജൻ, ബിജുക്കുട്ടൻ തുടങ്ങിയ എല്ലാവര്ക്കും പ്രേക്ഷകരുടെ മുഖത്തു ചിരി വരുത്താൻ സാധിച്ചു. ഇവരുടെ കടന്നു വരവ് സിനിമക്ക് കൂടുതൽ ഭംഗിയേകി.

വളരെ മികച്ച സിനിമാറ്റോഗ്രഫിയും BGM സോങ്ങ്സും ആണ് സിനിമയിൽ ഉൾകൊള്ളിച്ചത്.

സിനിമാറ്റോഗ്രഫി ചെയ്ത വിഷ്ണു ശർമ്മ വളരെ ഏറെ അഭിനന്ദനം അർഹിക്കുന്നു, ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും സൗണ്ട് മിക്സിങ്മെല്ലാം ഒന്നിനൊന്ന് മികച്ചതായി തോന്നി. ഒരു സിനിമയെ മനോഹരമാക്കാൻ വേണ്ടതെല്ലാം ഇതിൽ ഉണ്ടായിരുന്നു. ആദ്യത്തെ ഭാഗം പെട്ടെന്ന് തീർന്നു പോയോ എന്നൊരു തോന്നൽ ഉണ്ടാകുമ്പോൾ സെക്കൻഡ് ഹാഫിൽ കുറെയേറെ കാര്യങ്ങൾ കുത്തികയറ്റിയതു പോലെ തോന്നി.

ഒരു ആവറേജ് പ്രേക്ഷകനെ ഉറപ്പായും പിടിച്ചിരുത്താൻ ഈ സിനിമക്ക് സാധിക്കും. കോമഡിയും ഗുസ്തിയും റൊമാൻസും എല്ലാം ചേർന്ന് പൊടി പൂരമാണ് ഈ സിനിമ. കുടുംബത്തോടൊപ്പം കാണാൻ പറ്റിയ നല്ലൊരു സിനിമ.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.