Home Malayalam Latest Reviews Goodalochana movie Review

Goodalochana movie Review

172
0
SHARE
goodalochana movie review
goodalochana movie review

ധ്യാൻ ശ്രീനിവാസൻ , അജു വര്ഗീസ് , ഹരീഷ് കണാരൻ , ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തോമസ് കെ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത സിനിമയാണ് ഗൂഢാലോചന.
ഇവർക്ക് പുറമെ മംമ്‌ത മോഹൻദാസ്, നിരഞ്ജന അനൂപ്, അലെൻസിയർ , വിഷ്ണു ഗോവിന്ദൻ എന്നിവരും ചില പ്രധാന റോളുകളിൽ സിനിമയിൽ എത്തുന്നുണ്ട്.
അനൂപ് ജോസെഫിന്റെ സ്റ്റോറിക്ക് നടനും കൂടിയായ ധ്യാൻ ശ്രീനിവാസൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story

കോഴിക്കോടിനെ പശ്ചാത്തലമാക്കി 4 സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് ഗൂഢാലോചന എന്ന ചിത്രം കടന്നു പോകുന്നത്.
വരുൺ, ജംഷീർ , അജാസ് , പ്രകാശൻ എന്നീ സുഹൃത്തുക്കളുടെ ജീവിക്കാനുള്ള തത്രപ്പാടുകളും അതിനെ തുടർന്ന് ഉണ്ടാകുന്ന ചില രസകരമായ സംഭവങ്ങളും ആണ് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്.

Scripting

ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള സ്ക്രിപ്റ്റിംഗ് ആണ് സിനിമയിൽ ധ്യാൻ ഉദ്ദേശിച്ചിരിക്കുന്നത്. അതിൽ ചിലതൊക്കെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടും ഉണ്ട്.
ഒരു വലിയ കഥക്ക് പുറമെ കുറച്ചു നാൾ ഉണ്ടാകുന്ന കാര്യങ്ങളാണ് സിനിമയിൽ കാണിക്കുന്നത്.
കോഴിക്കോടിന്റെ സൗന്ദര്യത്തെയും ഭക്ഷണത്തെയും ഒക്കെ ആദ്യ പകുതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് , കോമെടിയും ചിരിയും ഒക്കെയായി പോകുന്ന ആദ്യ പകുതി.
എന്നാൽ രണ്ടാം പകുതിയിൽ സിനിമയിൽ ഒരുപാട് വലിച്ചു നീട്ടലും ലാഗിംഗും അനുഭവപ്പെട്ടു.
കോമെടിയും ട്രാജഡിയും സുഹൃത് ബന്ധവും ഒക്കെ ഉൾക്കൊള്ളിക്കാൻ ശ്രെമിച്ചിട്ടുണ്ടെങ്കിലും അത് അത്ര മാത്രം പ്രേക്ഷകനിൽ എഫക്റ്റീവ് ആയി എന്ന് തോന്നുന്നില്ല.
ഹരീഷ് കണാരന്റെ കോമെടി സീനുകൾ സിനിമക്ക് ഒരു പരിധി വരെ മാറ്റു കൂട്ടി.

ഒരു പരിധി വരെ ആളുകൾക്ക് സിനിമ ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട് , എങ്കിലും രണ്ടാം പകുതി sort ചെയ്യുന്നതിൽ സംവിധായകൻ കുറച്ചു പരാചിതൻ ആയ പോലെ തോന്നി.
വലിയ സെന്റി സീനുകൾക്കൊന്നും ഇട വരുത്താതെ കോമെടിയിലൂടെ കഥ പറഞ്ഞു പോകാനാണ് സംവിധായകൻ ശ്രെമിച്ചിട്ടുള്ളത്.

Artist Performance

ആര്ടിസ്റ് പെർഫോമൻസ് ഇൽ അങ്ങനെ എടുത്തു പറയത്തക്ക വിധമായി ഒന്നും തോന്നിയില്ല.
കഥാപാത്രങ്ങൾ അധികം അഭിനയ മുഹൂർത്തങ്ങൾ ഒന്നും ആവശ്യപ്പെടാത്തത്‌ കൊണ്ട് തന്നെ എല്ലാവരുടെയും അഭിനയം നോർമൽ ആയി തന്നെ തോന്നി.
കുറച്ചു സീനുകളിൽ മാത്രം ഒതുങ്ങി നിക്കുന്ന നായിക കഥാപാത്രം.
ഹരീഷ് കണാരൻ പതിവുകളിൽ നിന്നും മാറി ഒരു മുഴുനീള കഥാപാത്രത്തിലേക്ക് തിരിയുന്നതായി സിനിമയിൽ കാണാം.

Music & Cinematography

ഷാൻ റഹ്മാന്റെ പാട്ടുകൾ ശരാശരിയിൽ ഒതുങ്ങി , പശ്ചാത്തല സംഗീതവും കൂടുതൽ എഫക്റ്റീവ് ആയി തോന്നിയില്ല.
അഖിൽ ജോർജിന്റെ സിനിമാട്ടോഗ്രാഫിക്ക് കോഴിക്കോടിന്റെ മനോഹാരിതയെ സ്‌ക്രീനിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.
എഡിറ്റിംഗ് ഉം അതുപോലെ തന്നെ സിനിമയിൽ പ്രകടമാകുന്നുണ്ട്.
സൗണ്ട് മിക്സിങ്ങും ശരാശരി നിലവാരം പുലർത്തിയിട്ടുണ്ട്.

Conclusion

മൊത്തത്തിൽ പറഞ്ഞാൽ അധികം പ്രതീക്ഷകൾ ഒന്നും ഇല്ലാതെ പോയാൽ അധികം ബോറടി ഒന്നും കൂടാതെ ചിരിച്ചു , കണ്ടിരിക്കാൻ പറ്റുന്ന ഒരു ആവറേജ് സിനിമയാണ് ഗൂഢാലോചന.
കുടുംബ പ്രേക്ഷകർക്കും , കൂട്ടുകാരോടൊപ്പം പോകുന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സിനിമ.

IMP Movie Media rating : 2.6/5

LEAVE A REPLY