Home Malayalam Latest Reviews Hey Jude Malayalam Movie Review

Hey Jude Malayalam Movie Review

1914
0
SHARE
Hey jude malayalam movie review
Hey jude malayalam movie review

Hey Jude Malayalam Movie Review

നിവിൻ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഹേ ജൂഡ്.
നിവിൻ പോളിയെ കൂടാതെ തൃഷ കൃഷ്ണൻ , സിദ്ദിഖ്, നീന കുറുപ്പ് , വിജയ് മേനോൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
നിർമൽ സഹദേവ് , ജോർജ് കാനാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ഔസേപ്പച്ചൻ , ഗോപി സുന്ദർ, എം ജയചന്ദ്രൻ , രാഹുൽ രാജ് എന്നിവർ എല്ലാം ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും തയ്യാറാക്കിയിരിക്കുന്നത്.
ഗിരീഷ് ഗംഗാധരന്റെ സിനിമാട്ടോഗ്രഫി , കാർത്തിക് ജോഗേഷ് ന്റെ എഡിറ്റിംഗ്.
അമ്പലക്കര ഗ്ലോബൽ ഫിലൻസിന്റെ ബാന്നറിൽ അനിൽ അമ്പലക്കാരായാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Script & Direction

ജൂഡ് എന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതവും കുടുംബവുമാണ് ചിത്രത്തിന്റെ കഥ പശ്ചാത്തലം. ഒരു പ്രേത്യേക മാനസിക അവസ്ഥയുള്ള ജൂഡിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്.
ഒരു സംവിധായകൻ എന്ന നിലയിൽ ശ്യാമപ്രസാദിൽ നിന്നും വലിയ കൊമേർഷ്യൽ ചിത്രങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
വലിയ താരനിര ഉണ്ടായിരുന്ന പല ശ്യാമപ്രസാദ് ചിത്രങ്ങളും പ്രേക്ഷകരിൽ ശ്രെദ്ധിക്കപ്പെട്ടിരുന്നില്ല.
ഇത്തവണ ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ ജോലി വളരെ കൃത്യമായി ചെയ്തിട്ടുണ്ട് അദ്ദേഹം.
ഇടക്കൊക്കെ ഒരു ലാഗിംഗ് അനുഭവപ്പെട്ടെങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ ഒരു നല്ല ഫീൽ ഗുഡ് മൂവി ആണ് ഹേ ജൂഡ്.
അതിൽ കൂടുതൽ പ്രശംസ അർഹിക്കുന്നത് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ നിർമൽ സഹദേവ് , ജോർജ് കാനാട്ട് എന്നിവർ ആണ്.

ഹാസ്യത്തിനും നല്ല ചില അഭിനയ മുഹൂർത്തങ്ങൾക്കും ഇട നൽകിയ നല്ല ഒരു തിരക്കഥ തയ്യറാക്കാൻ അവർക്ക് കഴിഞ്ഞു.
ആദ്യം മുതൽ അവസാനം വരെ നല്ല ചില നല്ല തമാശകൾ കൊണ്ട് ചിത്രത്തെ ഭംഗിയാക്കിയിട്ടുണ്ട്.
ഒരു ചെറിയ കഥയെ അതിന്റെ പൂർണതയിൽ എത്തിക്കുന്നതിൽ തിരക്കഥ വിജയിച്ചിട്ടുണ്ട്.

കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതും, തമാശകൾ കൊണ്ട് രസകരവുമാകുന്ന ആദ്യ പകുതി.
രണ്ടാം പകുതിയിൽ തുടക്കത്തിൽ ഒരു ലാഗിംഗ് പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ടെങ്കിൽ കൂടി അധികം താമസിക്കാതെ തന്നെ ചിത്രം തിരികെ ട്രാക്കിലേക്ക് എത്തുന്നുണ്ട്.

Artist Performance 

ആര്ടിസ്റ് പെർഫോമൻസ് കട്ടയ്ക്ക് പിടിച്ചു നിന്നത് സിദ്ദിഖ് ചെയ്ത ഡൊമനിക് എന്ന കഥാപാത്രവും നിവിൻ പോളി ചെയ്ത ജൂഡ് എന്ന കഥാപാത്രവും ആണ്.
എല്ലാ കഥാപാത്രങ്ങളെയും പോലെ തന്നെ ഈ കഥാപാത്രവും മികച്ചതാക്കാൻ സിദ്ദിഖിന് കഴിഞ്ഞിട്ടുണ്ട്,.
തന്റെ സേഫ് സോണിൽ നിന്നും മാറി നിന്നുകൊണ്ട് ഒരു നടൻ എന്ന നിലയിൽ മറ്റൊരു നല്ല പ്രകടനം കാഴ്ച വയ്ക്കാൻ നിവിൻ പോളിക്കും കഴിഞ്ഞിട്ടുണ്ട്.
തൃഷ കൃഷ്ണൻ നായികയായി അരങ്ങേറുന്ന ആദ്യ മലയാള ചിത്രമാണ് ഹേ ജൂഡ് , തന്റെ റോൾ മികച്ചതാക്കാൻ തൃഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കൂടാതെ വിജയ് മേനോൻ , നീന കുറുപ്പ് തുടങ്ങി സിനിമയിലെത്തിയ എല്ലാവരും തങ്ങളുടെ റോളുകൾ വൃത്തിയായി തന്നെ ചെയ്തു.

Music

4 സംഗീത സംവിധായകർ ചേർന്നാണ് ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും കൊണ്ട് സമ്പന്നമാണ് സിനിമ.

Technical Side

എപ്പോഴത്തെയും പോലെ തന്നെ ഗിരീഷ് ഗംഗാധരന്റെ സിനിമാട്ടോഗ്രഫി വളരെ മികച്ചതായിരുന്നു.
ക്ലോസ് അപ് ഷോട്ടുകൾ ഒക്കെ മികച്ച രീതിയിൽ സ്‌ക്രീനിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ബീച്ച് സീനുകളും , ഗോവയുടെ ഭംഗിയും ഒക്കെ ചിത്രത്തിൽ നമുക്ക് ആസ്വദിക്കാൻ സാധിക്കും.

ഡബ്ബിങ്ങിൽ ചിലയിടത്തെയൊക്കെ സൗണ്ട് തീരെ കുറഞ്ഞു പോയത് പോലെ തോന്നി, സൗണ്ട് മിക്സിങ്ങും മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.

Conclusion

മൊത്തത്തിൽ പറഞ്ഞാൽ സന്തോഷത്തോടെ കണ്ടിരിക്കാൻ പറ്റുന്ന ഒരു എബോവ് ആവറേജ് സിനിമയാണ് ഹേ ജൂഡ്.
ഒരുപാട് എടുത്തു പറയത്തക്കതായി ഒന്നുമില്ലെങ്കിലും കണ്ടിരിക്കാൻ പറ്റുന്ന ഒരു ഫീൽ ഗുഡ് മൂവി തന്നെയാണ് ഹേ ജൂഡ്.
അധികം പ്രതീക്ഷകളൊന്നും ഇല്ലാതെ പോയാൽ ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തിയില്ല.

IMP Movie Media Rating : 2.9/5

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.