Home Malayalam Latest Reviews Honey bee 2.5 movie review

Honey bee 2.5 movie review

255
0
SHARE
honey bee 2.5 movie review
honey bee 2.5 movie review

Honey bee 2.5 movie review

ആസിഫ് അലിയുടെ സഹോദരനായ അസ്‌കർ അലിയെ നായകനാക്കി ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് ഹണി ബീ 2 .5
ലാൽ ക്രീയേഷന്റെ ബാന്നറിൽ അദ്ദേഹത്തിന്റെ തന്നെ സ്റ്റോറിയിലുമാണ് സിനിമ നിർമിച്ചിരിക്കുന്നത് , ഹണി ബീ 2 എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ തന്നെയാണ് ഈ സിനിമയും ചെയ്തിരിക്കുന്നത് , ഒരേ ലൊക്കേഷനിൽ ഒരേ സമയം ഷൂട്ട് ചെയ്യുന്ന രണ്ടു സിനിമകളിൽ ഒന്ന് എന്ന പ്രത്യേകതയും ഇതിനുണ്ട്.
മലയാളത്തിൽ ഇത് ആദ്യമായാണ് ഇഞ്ഞനെ വ്യെത്യെസ്തമായ രീതിയിൽ ഒരു ചിത്രം നിർമ്മിക്കുന്നത് , ഹണി ബിയിലെ താരങ്ങളായ ആസിഫ് അലി, ഭാവന ,ബാബു രാജ് , ബാലു വര്ഗീസ് തുടങ്ങിയവരും ഈ സിനിമയിൽ തങ്ങളുടെ പേരുകളിൽ തന്നെ എത്തുന്നു.
കൂടാതെ മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറിയ ലിജോമോൾ ജോസ് ആണ് ഈ സിനിമയിൽ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

സിനിമയിലേക്ക് ചാൻസ് ചോദിച്ചു എത്തുന്ന വിഷ്ണുവിന്റെയും , ഭാവനയുടെ മേക്കപ് ഗേൾ ആയി എത്തുന്ന കണ്മണിയുടെയും കഥയാണ് ഹണിബീ 2 .5 , സിനിമയിലേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും , റൊമാന്സും , കോമെഡിയും എല്ലാം ഉൾപ്പെടുന്ന ഒരു കൊച്ചു സിനിമയാണ് ഇത്.

2012 ഇൽ പുറത്തിറങ്ങിയ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമക്ക് ശേഷം ഷൈജു അന്തിക്കാട് സംവിധായകനായി ഈ സിനിമയിലൂടെ തിരിച്ചെത്തുന്നു , ലാലിൻറെ സ്റ്റോറിൽ തിരക്കഥയും ഷൈജു അന്തിക്കാട് തന്നെയാണ് ചെയ്തിരിക്കുന്നത് , മലയാള സിനിമയിൽ ഇതുവരെ ഉണ്ടായതിൽ വച്ചു തികച്ചും വ്യെത്യെസ്തമായ ഒരു സ്റ്റോറിയായിരുന്നു ഇത് , അസ്‌കർ അലി നായകനായെത്തുന്ന ആദ്യത്തെ സിനിമ എന്ന പ്രേത്യേകതയും ഇതിനുണ്ട് , പ്രേക്ഷകരെ ബോർ അടിപികാതെ അധികം ലാഗ് ഇല്ലാതെ കൊണ്ട് പോകാൻ സംവിധായകന് കഴിയുന്നുണ്ട് , അധികം കോമെഡിയൊന്നും ഉൾപെടുത്തിയിട്ടല്ലെങ്കിലും ഹരീഷ് കണാരനും ടീമും ഈ തവണയും കുറച്ചു ചിരിപ്പിച്ചു ,

തങ്ങളുടെ കാരക്ടറുകൾ മോശമില്ലാത്ത രീതിയിൽ ചെയ്യാൻ അസ്കറിന് കഴിഞ്ഞിട്ടുണ്ട് , പക്ഷെ ചില സ്ഥലങ്ങളിൽ അദ്ദേഹത്തിന്റെ ലിപ് സിങ്ക് ആകാത്ത പോലെ തോന്നി.
ലിജോമോൾ ജോസ് എല്ലാ സിനിമയിലെയും പോലെ തന്നെ നല്ല ഒരു പ്രകടനം കാഴ്ച വച്ചു , ഹരീഷ് കണാരനും കോമേഡിയിലെ തന്റെ സ്റ്റാൻഡേർഡ് കീപ് ചെയ്തിട്ടുണ്ട് , കൂടാതെ ലാൽ , ഭാവന , ബാബുരാജ് എല്ലാവരും നല്ലരീതിയിൽ തന്നെ അവരുടെ കാരക്ടർ ചെയ്തിട്ടുണ്ട്.

1 മണിക്കൂറും 47 മിനിറ്റും ദൈർഖ്യം ഉണ്ടായിരുന്ന ചിത്രത്തിൽ ഏകദേശം 3 പാട്ടുകളും ചേർത്തിട്ടുണ്ട് അതിൽ ഒന്ന് ഹണി ബീ ഫസ്റ്റിലെ പാട്ടായിരുന്നു , ദീപക് ദേവ് ആണ് പാട്ടുകൾ നിര്മിച്ചിരിയ്ക്കുന്നത് ആസ്വദിക്കാൻ പറ്റിയ പാട്ടുകളായിരുന്നു ഇവ പക്ഷെ പാട്ടുകൾ കൂടി ആയപ്പോൾ കഥയുടെ ദൈർഖ്യം കുറഞ്ഞു പോയിട്ടുണ്ടോ എന്ന് തോന്നിപ്പോയി.

അന്റോണിയോ മൈക്കിൾ സിനിമാട്ടോഗ്രഫിയും രതീഷ് രാജ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ചു വ്യെത്യെസ്തമായ ഒരു ക്ലൈമാക്സും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

മൊത്തത്തിൽ പറഞ്ഞാൽ കുടുംബത്തോടെയോ കൂട്ടുകാരുമായോ ഒരു തവണ കണ്ടിരിക്കാൻ പറ്റുന്ന ഒരു ചെറിയ സിനിമയാണ് ഹണി ബീ 2.5 , അധികം ഒന്നും പ്രതീക്ഷിക്കാതെ പോയാൽ വലിയ ബോറിങ് ഒന്നും കൂടാതെ കണ്ടു പോരാം

 

Indianmovieplanet rating : 2.7/5

LEAVE A REPLY