Home Malayalam Latest Reviews Honey Bee 2 Malayalam movie Review Photos Videos

Honey Bee 2 Malayalam movie Review Photos Videos

754
0
SHARE
honey-bee-2-photos

Honey Bee 2: Celebrations

Malayalam comedy thriller movie Honey Bee 2 ends the waiting of new gen fans, written and directed by Jean Paul Lal. The movie is sequel to Honey Bee which is released in 2013 which was a complete comedy entertainer based on story about  friendship and also shows the romance of Seban (Asif Ali) and Angel (Bhavana). As like in Honey Bee the part 2 features Asif Ali, Bhavana, Baburaj,Sreenath Bhasi, Balu Varghese in lead roles along with Lal. In addition to them Sreenivasan, Premkumar, Lena, Ganapathi will also with the sequel part

One of the main highlights of Honey Bee is the use of Kochin slang, the same crew and the use of slang also retains in the second part, which will start from the hospital where Seban and Angel are admitted. It is the  third movie of Jean paul lal aka Lal Jr.(Son of actor -director Lal), Honey Bee and Hi I’m Tony are his previous works and  Asif was the central character in both of the movies.After the film Kavi uddeshichathu Asif  joined with the Honey Bee crew.Bhavana -Asif  pair appeares in many Malayalam movies like Ozhimuri, Honey Bee.The first part shows about the friendship and the problems happened in their life where as the sequel part is based on the story of their family and it  would be a complete entertainer for family

In addition to old crew many other actors  handles prominent roles including Sreenivasan, Ganapathi S. Poduval, Prem Kumar and also Badai Bunglow fame Arya Rohit. Arya may replace Archana Kavi, who is not active in the film industry after her marriage. Joy Mathew and Ponnamma Babu not have a prominent role in the previous part of film where as in the second part they have a throughout character.

The Promo video of Honey Bee 2 ” Nummade kochi ” is viral in social media, which is compose by  Deepak Dev and the singers are  Lal, Peethambar Menon (Thaikkudam Bridge) and Thoppil -Anto. The state film award winner Deepak Dev composes the music and Alby handles the cinematography after the success of Malayalam Movie King Liar, editing is done by Ratheesh Raj. The film is financed by Lal under the banner of Lal Creations.It would be a great come back of Lal Creations, because there was a long gap, their last film was Tournament in 2010. The film is distributed by Adams Release.

Cast and Crew

  • Director/Written          : Jean Paul Lal
  • Producer                     : Lal
  • Features
    • Asif Ali
    • Bhavana
    • Baburaj
    • Sreenath Bhasi
    • Balu Varghese
  • Music director               :  Deepak Dev
  • Cinematography           :  Alby
  • Productio Company       : Lal Creations
  • Distributed by               : Adams Release

Movie review

ഒടുവിൽ കാത്തിരിപ്പിന് ശേഷം ഹണി ബീ 2 റിലീസ് ചെയ്തു. ഫസ്റ്റ് പാർട്ടിൽ കൂട്ടുകാർക്കിടയിൽ ഉണ്ടായ സംഭവങ്ങളെ രസകരമായി അവതരിപ്പിച്ചു വിജയം കണ്ട സംവിധായകൻ ജീൻ പോൾ ലാൽ സെക്കന്റ് പാർട്ടിൽ അവരുടെ ഫാമിലിക്ക് കുറച് കൂടി പ്രാധാന്യം നൽകിയാണ് ചിത്രം എടുത്തിരിക്കുന്നത്. ആദ്യ പാർട്ട് കണ്ട് വളരെ പ്രതീക്ഷയോടെ തീയറ്ററിലേക്ക് പോകുന്ന പ്രേക്ഷകർക്ക് തികച്ചും നിരാശയാണ് സെക്കന്റ് പാർട്ട് സമ്മാനിക്കുന്നത്. അവിടെ ഇവിടെയായി കുറച്ച നല്ല നർമ മുഹൂർത്തങ്ങൾ ഉണ്ടെന്നല്ലാതെ വേറൊന്നും തന്നെ സിനിമയിൽ കാണാനില്ല. ചില മാറ്റങ്ങൾ ഉണ്ടെങ്കിലും ഫസ്റ്റ് പാർട്ടിലെ അതെ കാസ്റ്റിനെ തന്നെ ആണ് ഈ ചിത്രത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്, ശ്രീനിവാസനെയും ലെനയെയും ഇതിൽ ഉൾപ്പെടുത്തിയപ്പോൾ സാറ ആയി അഭിനയിച്ച അർച്ചന കവിക്ക് പകരം ബഡായി ബൻഗ്ളാവിലെ ആര്യയെ ആണ് ഉള്പെടുത്തിയേക്കുന്നത്.

ജീൻ പോൾ എന്ന സംവിധായകന്റെ കഴിവ് ഇതിൽ കാണാമെങ്കിലും തിരക്കഥയിൽ നല്ലൊരു കുറവ് തന്നെയുണ്ട്. ആദ്യ പാർട്ടിനെ ഓർമപ്പെടുത്തുന്ന തരത്തിലുള്ള സീനുകളുമായിട്ടാണ് ചിത്രം ആരംഭിക്കുന്നത്. ഫ്രന്സുകള്ക്കിടയിലുള്ള കോമഡിയും ചില ഫാമിലി സീനുകളും ആണ് ഇന്റർവെൽ വരെ പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ സെബാൻറെയും എൻജെലിന്റെയും കുടുംബത്തിന്റെ കൂടി ചേരലും അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും ആണ് കാണിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തു ഒരു പാട്ടു പോലും ജീൻ പോൾ ഉൾപ്പെടുത്തിയിട്ടില്ല.

ശ്രീനിവാസനും ലെനയും പ്രേംകുമാറും ഗണപതിയും ആണ് ആദ്യ പാർട്ടിൽ നിന്നും വ്യത്യസ്‌തരായി വരുന്നത്. തീരെ ചെറിയ വേഷമായിരുന്നെങ്കിൽ കൂടിയും വളരെ നാൾക്ക് ശേഷം ഹരിശ്രീ അശോകൻ ബിഗ് സ്ക്രീനിലേക്ക് തിരിച് വന്നിരിക്കുകയാണ്. അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റിയ കഥാപാത്രമല്ലാരുന്നെങ്കിൽ കൂടിയും അശോകൻ തന്റെ സ്ഥിരം ശൈലിയിൽ തന്നെ ആ കുക്കിന്റെ വേഷം കൈകാര്യം ചെയ്തു. തിരക്കഥയ്ക്ക് ഉണ്ടായ നല്ലൊരു കുറവിനെ അഭിനയിപ്പിപ്പിച്ചു ഫലിപ്പിക്കാൻ എല്ലാവര്ക്കും കഴിയുന്നുണ്ട്. ബാബുരാജ്, ബാലു വര്ഗീസ് , ശ്രീനാഥ് ഭാസി എന്നിവർ പഴയ പാർട്ടിലെ പോലെ തന്നെയാണ് ഇതിലും വന്നിട്ടുള്ളത്, ലൂക്ക്‌സും കൊച്ചിയിലെ സ്ലാങ്ങിലുള്ള സംസാരവും എല്ലാം അത് തന്നെ. സത്യത്തിൽ അവർ വരുമ്പോളുള്ള കോമ്പിനേഷൻ സീനുകൾ നല്ല രീതിയിൽ ചിരി ഉളവാക്കുന്നതാണ്.

സെബാൻറെയും എൻജെലിന്റെയും കൂടിച്ചേരലും അതിലൂടെ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും ആണ് വാസ്തവത്തിൽ ചിത്രം പറയുന്നത്. നല്ലൊരു തിരക്കഥയുടെ കുറവ് ചിത്രത്തിലൂടെ നീളം അനുഭവപ്പെടുന്നുണ്ട് എന്ന് തന്നെ പറയാം.ജോയ് മാത്യുവിനെ പോലെയുള്ള പ്രതിഭയെ തികച്ചും യോചിക്കാത്ത തരത്തിലുള്ള റോളാണ് നൽകിയത്. ലാലിന്റെയും ആസിഫിന്റെയും അഭിനയം മികച്ചു നിന്നെന്നും പറയാം, അവർ മാത്രമല്ല അഭിനയിച്ചിരിക്കുന്നു എല്ലാവരും തന്നെ അവരവരുടെ ഭാഗം നല്ല രീതിയിൽ തന്നെ അഭിനയിച്ചിട്ടുണ്ട്.

പ്രോമോ സോങ് അല്ലാതെ ഒരു ഗാനം മാറ്റമേ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളു, അത് ദീപക് ദേവ് മികച്ചതാക്കി മാറ്റി. പശ്ചാത്തല സംഗീതവും വല്യ തരക്കേടില്ലാതെ തന്നെ ദീപക് കൈകാര്യം ചെയ്തു. ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ച ആൽബിയും തന്റെ നിലവാരം പുലർത്തി.ആദ്യ ചിത്രത്തിന്റെ അത്രയും മദ്യപാനവും സ്റ്റഫ് ഉപയോഗവും ഈ ചിത്രത്തിൽ അധികം ഉൾപ്പെടുത്തിയിട്ടില്ല, തികച്ചും ഫാമിലിക്ക് എന്റെർറ്റൈനെർ ആണ് ജീൻ പോൾ ഉദ്ദേശിച്ചിരിക്കുന്നത്, എന്നാൽ സിനിമയുടെ നട്ടെല്ലായ തിരക്കഥയാണ് ചിത്രത്തിനെ പിന്നിലേക്കാക്കുന്നത്. അധികം പ്രതീക്ഷിക്കാതെ  പോയാൽ കണ്ടിരിക്കാൻ പറ്റിയ ഒരു ചിത്രം എന്നെ ഈ സിനിമയെ വിശേഷിപ്പിക്കാൻ പറ്റുകയുള്ളു.

Movie rating : 2.4/5

Movie release date :  23rd march 2017

Stills & Photos

LEAVE A REPLY