Home Malayalam movie news Reviews Keerthy Suresh – Child artist to heroine

Keerthy Suresh – Child artist to heroine

151
0
SHARE
keerthy suresh child artist to lead actress
keerthy suresh child artist to lead actress

മലയാളം തമിഴ് തെലുഗ് തുടങ്ങീ ഭാഷകളിലൂടെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ ഇടയിൽ ശ്രെദ്ധ പിടിച്ചു പറ്റിയ നടിയാണ് കീർത്തി സുരേഷ്.
ഇന്ന് തമിഴിലും തെലുങ്കിലും ഒരുപാട് ബിഗ് ബജറ്റ് സിനിമകളിൽ നായിക വേഷത്തിൽ കീർത്തി എത്തുന്നുണ്ട്,
കൂടാതെ നായികയായി എത്തി ചുരുക്കം സമയം കൊണ്ട് തന്നെ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ എത്താനും കീർത്തിക്ക് കഴിഞ്ഞിട്ടുണ്ട്.

ഒരു ബാല താരമായി ഏകദേശം 8 വയസ് പ്രായമുള്ളപ്പോഴാണ് കീർത്തി സുരേഷ് ക്യാമെറക് മുൻപിൽ എത്തുന്നത്.
പ്രൊഡ്യൂസറായ സുരേഷ് കുമാറിന്റെയും , മലയാളം നടിയായ മേനകളുടെയും മകളായി ജനിച്ചത് സിനിമയിൽ എത്തിപ്പെടാനുള്ള കീർത്തിയുടെ വഴി എളുപ്പത്തിലാക്കി.

മലയാളം സിനിമയിലൂടെയാണ് കീർത്തിയുടെ സിനിമയിലേക്ക് ഉള്ള അരങ്ങേറ്റം.
2000 ആണ്ടിൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത പൈലറ്സ് എന്ന സിനിമയിലെ ഒരു വേഷത്തിൽ ബാലതാരമായി കീർത്തി എത്തി. തന്റെ അമ്മയായ മേനക തന്നെയായിരുന്നു ഈ സിനിമയുടെ പ്രൊഡ്യൂസർ.
പിന്നീട് 2001 ഇൽ മേനക തന്നെ പ്രൊഡ്യൂസ് ചെയ്യുന്ന അച്ഛനെയാണെനിക്കിഷ്ടം ,2002 ഇൽ കുബേരൻ എന്നീ സിനിമകളിലും കീർത്തി ഓരോ വേഷങ്ങളിൽ എത്തി.

ബാലതാരമായി കീർത്തിയെ എല്ലാവരും ശ്രെദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു കുബേരൻ. സുരേഷ് കുമാർ ആയിരുന്നു സിനിമ പ്രൊഡ്യൂസ് ചെയ്തത്.

പിന്നീട് 11 വർഷത്തേക്ക് കീർത്തി സിനിമയിൽ ഒന്നും ആക്റ്റീവ് ആയിരുന്നില്ല , ഫാഷൻ ഡിസൈനിങ് പഠനത്തിനും ശേഷം 2013 ഇൽ പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നിഷാൻ തുടങ്ങിയവർ അഭിനയിച്ച ഗീതാഞ്ജലി എന്ന ഹൊറാർ ത്രില്ലെർ സിനിമയിലൂടെ കീർത്തി നായിക നടിയായി അരങ്ങേറുകയും സിനിമ രംഗത്തേക്ക് തന്റെ തിരിച്ചു വരവ് അറിയിക്കുകയും ചെയ്തു.

ഗീതാഞ്ജലി ഒരു മികച്ച തുടക്കം അല്ലായിരുന്നെകിൽ പോലും ഒരു നടിയെന്ന നിലയിൽ ശ്രെദ്ധ പിടിച്ചു പറ്റാൻ കീർത്തിക്ക് കഴിഞ്ഞു.
തുടർന്ന് റിങ് മാസ്റ്റർ എന്ന കോമെടി ചിത്രത്തിലൂടെ ദിലീപിന്റെ നായികയായും കീർത്തി അഭിനയിച്ചു.
പിന്നീട് അങ്ങോട്ട് മലയാള സിനിമയിൽ നിന്നും വിട്ടു നിന്ന നടിക്ക് തമിഴിലും തെലുങ്കിലും ബിഗ് ബജറ്റ് സിനിമകളിൽ നിന്നും ഒരുപാട് ഓഫറുകൾ വന്നു.

ഇതു എന്ന മായം എന്ന സിനിമയിലൂടെ തമിഴിലേക്കും , nenu sailaja എന്ന സിനിമയിലൂടെ തെലുഗ് സിനിമയിലേക്കും കീർത്തി അരങ്ങേറി.
പിന്നീട് ഈ രണ്ടു വലിയ ഫിലിം ഇന്ടസ്ട്രികളിൽ നിന്നും വമ്പൻ ഓഫറുകളാണ് കീർത്തിയെ തേടി എത്തിയത്.

rajni murugan , thodari , remo എന്ന സിനിമകളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ താരമായി മാറി കീർത്തി സുരേഷ്.
പിന്നീട് വിജയിയുടെ നായകിയായി ഭൈരവ എന്ന സിനിമയിലും കീർത്തി അഭിനയിച്ചു.
സൂര്യ നായകനാകുന്ന thaana serndha kootam , വിക്രം നായകനാകുന്ന saamy 2 , വിശാൽ നായകനാകുന്ന sandakozhy 2 , 3 ഭാഷകളിലായി എത്തുന്ന മഹാനടി എന്നീ സിനിമകളിലും കേന്ദ്ര കഥാപാത്രമായി കീർത്തി എത്തുന്നുണ്ട്.

മലയാള സിനിമകളിൽ നിന്നും പൂർണമായി വിട്ടു നീക്കുകയാണ് നടിയിപ്പോൾ , കുറഞ്ഞ പ്രതിഫലം കാരണം മലയാളം സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല എന്ന് കുറച്ച നാളുകൾക്ക് മുൻപ് ചില വർത്തകളൊക്കെ വന്നിരുന്നു.

മറ്റു ഇന്ടസ്ട്രികളെ അപേക്ഷിച്ചു മലയാളം സിനിമകൾ ലോ ബഡ്ജറ്റിൽ ആണ് തയ്യാറാക്കുന്നത്. എന്നാൽ quality സിനിമകൾ പ്രേക്ഷകന് നൽകുന്നതിൽ മലയാളം സിനിമ തന്നെയാണ് ഇന്നും മുൻപിൽ.

ഒരു ബാല താരമായി തുടങ്ങി ഇന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടിക്ക് ഉത്തമ ഉദാഹരണമാണ് കീർത്തി സുരേഷ്.

LEAVE A REPLY