Home Malayalam movie news Reviews Kerala Box Office Analytics 2017 – Dulquer Salmaan

Kerala Box Office Analytics 2017 – Dulquer Salmaan

SHARE
Kerala Box Office Analytics 2017 Dulquer Salmaan
Kerala Box Office Analytics 2017 Dulquer Salmaan

2017-ൽ മാത്രം മലയാളത്തിൽ സൂപ്പർ സ്റ്റാറുകളുടെ അടക്കം വലുതും ചെറുതുമായി 141 സിനിമകളാണ് റിലിസ് ചെയ്തത്. ഇതിൽ കുറച്ചു സിനിമകൾ മാത്രമാണ് തീയേറ്ററുകളിൽ വിജയം കൊയ്‌തത്‌. പല സിനിമകളും വിചാരിച്ച പോലെ വിജയമായില്ലെങ്കില്‍ക്കൂടിയും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു. പോയ വര്‍ഷത്തെ ദുൽഖർ സൽമാൻ ചിത്രങ്ങളുടെ കളക്ഷൻ ഒന്ന് വിലയിരുത്താം.

1. ജോമോന്റെ സുവിശേഷങ്ങള്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ജോമോന്റെ സുവിശഷങ്ങള്‍. മുകേഷ്, അനുപമ പരമേശ്വരൻ, ഐശ്വര്യ രാജേഷ്, വിനു മോഹൻ ഇന്നസെന്റ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിച്ചത്.മികച്ച ഇനിഷ്യൽ കളക്ഷൻ നേടിയ ചിത്രത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 30 കോടിയോളം രൂപയായിരുന്നു.

2. സി.ഐ.എ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ ചിത്രമാണ് സി.ഐ.എ – കോമ്രേഡ് ഇന്‍ അമേരിക്ക. ദുൽഖറിനെ കൂടാതെ സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, സിദ്ദിഖ് , അലെൻസിയർ ലേ ലോപ്പസ്, ചാന്ദിനി ശ്രീധരൻ, ജിനു ജോസഫ്, ജോൺ വിജയ് എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 6 കോടി രൂപ മുതൽമുടക്കിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ 30 കോടി രൂപയോളമാണ്.

3. സോളോ

ദുൽഖർ സൽമാനെ നായകനാക്കി ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാർ ഒരുക്കിയ സിനിമയാണ് സോളോ. ഒന്നിലധികം വ്യത്യസ്ത കഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജിയാണ് ഈ ചിത്രം. തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ആദ്യ ദിവസങ്ങളിൽ ബോക്‌സോഫീസിൽ നിന്നും മികച്ച കളക്ഷനാണ് നേടിയത്. എന്നാല്‍ ആദ്യ ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം ചില നെഗറ്റീവ് നിരൂപണങ്ങള്‍ പിന്നീട് ചിത്രത്തിന്റെ കലക്ഷനെയും ബാധിച്ചു. 10 കോടിയോളം രൂപ മുതൽമുടക്കിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ 22 കോടി രൂപ മാത്രമാണ്.

4. പറവ

സഹ സംവിധായകനായി സിനിമയിലെത്തി നടനായി മാറിയ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പറവ. ഷെയിൻ നിഗം, സൗബിൻ, ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ, സൈനുദ്ദീനിന്റെ മകൻ സിനിൽ, ജേക്കബ് ഗ്രിഗറി, ഇന്ദ്രൻസ്, സിദ്ദിഖ്, ശ്രീനാഥ് ഭാസി, സ്രിന്ത, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തിയത്. ൪ കോടി മുതൽമുടക്കിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ്‌കളക്ഷന്‍ 28 കോടി രൂപയോളമാണ്.

ദുൽഖർ സൽമാനെ സംബന്ധിച്ചിടത്തോളം മനോഹരമായ ഒരു വര്‍ഷം തന്നെയായിരുന്നു 2017. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷയിൽ നിന്നും മികച്ച അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിന്റെ ബോളിവുഡ് ചിത്രമായ കര്‍വാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ്. കൂടാതെ മഹാനദി എന്ന ചിത്രത്തിലൂടെ താരം തെലുങ്കിലേക്കും പ്രവേശിക്കുകയാണ്. വ്യത്യസ്തത പുലർത്തിയ 4 ചിത്രങ്ങളാണ് പോയവർഷം ദുൽഖറിന്റേതായി പോയവർഷം പുറത്തിറങ്ങിയത്. അതിൽ സോളൊയൊഴികെ മൂന്നു ചിത്രങ്ങളിലൂടെ സാമ്പത്തികമായി ഏറെ നേട്ടം കൈവരിക്കാനും അദ്ദേഹത്തിനായി. ദുൽഖർ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രങ്ങൾക്കാകെ 32 കോടി ചിലവായപ്പോൾ അദ്ദേഹം ബോക്സ് ഓഫീസിൽ നിന്നും നേടിയത് 80 കോടിയോളം രൂപയാണ്.

LEAVE A REPLY