Home Malayalam movie news Reviews Kerala Box Office Analytics 2017 – Fahadh fazil

Kerala Box Office Analytics 2017 – Fahadh fazil

SHARE
Kerala Box Office Analytics 2017 - Fahadh fazil
Kerala Box Office Analytics 2017 - Fahadh fazil

2017-ൽ മാത്രം മലയാളത്തിൽ സൂപ്പർ സ്റ്റാറുകളുടെ അടക്കം വലുതും ചെറുതുമായി 141 സിനിമകളാണ് റിലിസ് ചെയ്തത്. ഇതിൽ കുറച്ചു സിനിമകൾ മാത്രമാണ് തീയേറ്ററുകളിൽ വിജയം കൊയ്‌തത്‌. പല സിനിമകളും വിചാരിച്ച പോലെ വിജയമായില്ലെങ്കില്‍ക്കൂടിയും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു. പോയ വര്‍ഷത്തെ ഫഹദ് ഫാസിൽ ചിത്രങ്ങളുടെ കളക്ഷൻ ഒന്ന് വിലയിരുത്താം.

1. ടേക്ക് ഓഫ്

പ്രശസ്ത എഡിറ്റർ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ടേക്ക് ഓഫ്. 2014ലെ ഇറാഖ് ആക്രമണത്തില്‍ കുടുങ്ങിയ മലയാളി നേഴ്‌സുമാരുടെ കഥപറഞ്ഞ ഈ ചിത്രത്തിൽ പാർവ്വതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. 6 കോടി രൂപയോളം ബഡ്ജറ്റിൽ 2017 മാർച്ചിൽ 24 നു തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ്‌കളക്ഷന്‍ 50 കോടി രൂപയോളമാണ്.

2. റോൾ മോഡൽസ്

ഫഹദ് ഫാസിൽ, വിനായകൻ, ഷറഫുദ്ദീൻ, വിനയ് ഫോർട്ട്, നമിത പ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റാഫി സംവിധാനം ചെയ്ത സിനിമയാണ് റോൾ മോഡൽസ്. റാഫി – ഫഹദ് ഫാസിൽ കൂട്ടുകെട്ട് എന്നടക്കം ഒട്ടേറെ പുതുമകളുമായി തീയറ്ററിലെത്തിയ റോൾ മോഡൽസിന് പക്ഷെ ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. 4 കോടിയോളം രൂപ മുതൽമുടക്കിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ 10 കോടി രൂപ മാത്രമാണ്.

3. തൊണ്ടിമുതലും ദൃക്‌സാക്ഷിയും

ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമ്മൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഒരു മോഷണവും അതിനു കേസ് എടുക്കുന്ന പോലിസ് സ്റ്റേഷനെയും ചുറ്റിപറ്റി നടക്കുന്ന കഥ പറയുന്ന ചിത്രത്തിൽ സൗബിൻ സാഹിർ, അലൻസിയർ ലേ ലോപ്പസ്, വെട്ടുകിളി പ്രകാശ് എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുറഞ്ഞ ബജറ്റിൽ പ്രദർശനത്തിനെത്തിയ ചിത്രം 30 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

ഫഹദ് ഫാസിലിന്റെ കരീറിലെ മനോഹരമായ ഒരു വര്‍ഷം തന്നെയായിരുന്നു 2017. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷയിൽ നിന്നും മികച്ച അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിന്റെ തമിഴ് ചിത്രമായ വേലയ്ക്കാരൻ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. 3 മലയാള ചിത്രങ്ങളാണ് പോയവർഷം ഫഹദിന്റേതായി പോയവർഷം പുറത്തിറങ്ങിയത്. അതിൽ റോൾ മോഡൽസ് ഒഴികെ രണ്ടു ചിത്രങ്ങളിലൂടെ സാമ്പത്തികമായി ഏറെ നേട്ടം കൈവരിക്കാനും അദ്ദേഹത്തിനായി. 3 ചിത്രങ്ങൾക്കാകെ 14 കോടി ചിലവായപ്പോൾ അദ്ദേഹം ബോക്സ് ഓഫീസിൽ നിന്നും നേടിയത് 90 കോടിയോളം രൂപയാണ്.

LEAVE A REPLY