Home Malayalam movie news Reviews Kerala Box Office Analytics 2017 – Tovino Thomas

Kerala Box Office Analytics 2017 – Tovino Thomas

SHARE
Kerala Box Office Analytics 2017 - Tovino Thomas
Kerala Box Office Analytics 2017 - Tovino Thomas

2017-ൽ മാത്രം മലയാളത്തിൽ സൂപ്പർ സ്റ്റാറുകളുടെ അടക്കം വലുതും ചെറുതുമായി 141 സിനിമകളാണ് റിലിസ് ചെയ്തത്. ഇതിൽ കുറച്ചു സിനിമകൾ മാത്രമാണ് തീയേറ്ററുകളിൽ വിജയം കൊയ്‌തത്‌. പല സിനിമകളും വിചാരിച്ച പോലെ വിജയമായില്ലെങ്കില്‍ക്കൂടിയും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു.

ടോവിനോ യുടെ കരിയറിലെ തന്നെ ഏറ്റവും നിർണായകമായ ഒരു വർഷമായിരുന്നു കടന്നു പോയത്. ടോവിനോ നായകനായി എത്തിയ സിനിമകളുടെ തുടക്കം ഈ വർഷമാണ് കുറിച്ചത്.

നായകനായി തുടങ്ങുന്ന സിനിമകളായാൽപ്പോലും ബോക്സ് ഓഫീസിൽ വളരെ വലിയ ഓളം ഉണ്ടാക്കാൻ ടോവിനോയിക്ക് കഴിഞ്ഞിട്ടുണ്ട്.

പോയ വര്‍ഷത്തെ ടോവിനോ തോമസ് ചിത്രങ്ങളുടെ കളക്ഷൻ ഒന്ന് വിലയിരുത്താം.

1. ഒരു മെക്സിക്കൻ അപാരത

ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത കാമ്പസ് രാഷ്ട്രീയം പ്രമേയമായുള്ള ചിത്രമാണ് ഒരു മെക്സിക്കൻ അപാരത. 1.50 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം ആകെ 20 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

2. ഗോദ

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസിനെയും വാമിഖാ ഗബ്ബി, രഞ്ജി പണിക്കർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് ഗോഡ. ഗുസ്തി പ്രമേയമാക്കി ലോ ബഡ്ജറ്റില്‍ ഒരുക്കിയ ഈ ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ്‌കളക്ഷന്‍ 24 കോടി രൂപയോളമാണ്.

3. തരംഗം

ടോവിനോ തോമസ്, പുതുമുഖം ശാന്തി ബാലചന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം നിർവഹിച്ച ചിത്രമാണ് തരംഗം. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസിന്റെ ആദ്യ മലയാള സംരഭം എന്ന നിലയില്‍ റിലീസിന് മുൻപേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ അത്ര ശോഭിച്ചില്ല. 5 കോടി രൂപ ബജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ 7 കോടിയോളം രൂപയാണ്.

4. മായാനദി

ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രമാണ് മായാനദി. 4 കോടി രൂപ ബജറ്റിൽ അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീം മില്‍ സിനിമാസും ചേർന്ന് നിർമിച്ച ചിത്രം പതിനഞ്ചു ദിവസം കൊണ്ട് 5 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

ടോവിനോയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവ് ഉണ്ടാക്കിയ വർഷമാണ് 2017.പൃത്വിരാജിന്റെ എസ്രയുൾപ്പടെ ടോവിനോയുടെ അഞ്ച് സിനിമകളിലാണ് 2017 ല്‍ പുറത്തിറങ്ങിയത്. വ്യത്യസ്തത പുലർത്തിയ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ആരാധകരെ സംതൃപ്തിപ്പെടുത്തിയവയായിരുന്നു. അതിൽ തരംഗമൊഴികെ മൂന്നു ചിത്രങ്ങളിലൂടെ സാമ്പത്തികമായി ഏറെ നേട്ടം കൈവരിക്കാനും അദ്ദേഹത്തിനായി. നാലു ചിത്രങ്ങൾക്കാകെ 32 കോടി ചിലവായപ്പോൾ അദ്ദേഹം ബോക്സ് ഓഫീസിൽ നിന്നും നേടിയത് 50 കോടിയോളം രൂപയാണ്.

ഒരു തുടക്കക്കാരൻ എന്ന നിലയിൽ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് ബോക്സ് ഓഫീസിൽ ടോവിനോ എന്ന നായക നടൻ നടത്തിയത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.