Home Malayalam Latest Reviews Lava Kusha Malayalam Movie Review

Lava Kusha Malayalam Movie Review

SHARE
Lava kusha movie review
Lava kusha movie review

Lava Kusha Malayalam Movie Review

നീ കോ ഞാ ചാ എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം സംവിധായകൻ ഗിരീഷ് മനോ ഒരുക്കിയ ലവകുശ തീയേറ്ററുകളിൽ എത്തി. നീരജ് മാധവ്, അജു വർഗീസ്, ബിജു മേനോൻ, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൽ നായിക വേഷം അവതരിപ്പിച്ചത് നീന, പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി ദീപ്തി സതി ആണ്. നടൻ നീരജ് മാധവ് തന്നെയാണ് ഈ സ്പൈ കോമഡി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അദിതി രവി,  മേജർ രവി,നിർമൽ പാലാഴി,അഞ്ജലി, തമിഴ് നടൻ അശ്വിൻ കുമാർ, വിഷ്ണു ഗോവിന്ദൻ, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെയെത്തിയത്.

കേരളത്തിൽ മാത്രം 125 ഓളം സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം, ഓർമ്മയുണ്ടോ ഈ മുഖം, ശ്രിങ്കാരവേലൻ, ജമ്‌നാ പ്യാരി എന്നീ സിനിമകൾ ശേഷം R. J. ക്രീയേഷൻസിന്റെ ബാനറിൽ ജെയ്സൺ ഇളംകുളമാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. രണ്ടു യുവാക്കളുടെ ജീവിതത്തിലേക്ക് ഒരു പോലീസ് ഓഫീസറും കടന്നു വരവോടു കൂടി അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ന്യൂജനറേഷന്‍ സിനിമാ പ്രേമികള്‍ക്ക് ഒരുപാടു ഇഷ്ടമുള്ള  കോംമ്പോയാണ് അജു വര്‍ഗീസ്-നീരജ് മാധവ് എന്നതിനുള്ള തെളിവായിരുന്നു തീയേറ്ററിലെ കൈയ്യടികൾ. ഇവരുടെ രസകരമായ കെമിസ്ട്രി വീണ്ടും മികച്ച രീതിയിൽ ഉപയോഗിക്കപ്പെട്ടു ഈ ചിത്രത്തിലെന്നു പറയാം. രണ്ടു പേരും പരസ്പരം മത്സരിച്ചു അഭിനയിച്ചപ്പോൾ, കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരും സഞ്ചരിച്ചു തുടങ്ങി. ഒന്നാം പകുതിയിൽ കുറച്ചു ലാഗ് അനുഭവപെട്ടുവെങ്കിലും ബിജു മേനോന്റെ കഥാപാത്രത്തിന്റെ കടന്നു വരവോടു കൂടി അത് കുറയുന്നു. ബിജു മേനോൻ ഒരിക്കൽ കൂടി താൻ ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണെന്ന് തെളിയിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഏതു വേഷവും ഇന്ന് ഈ നടന്റെ കയ്യിൽ ഭദ്രമാണ്. കഥാപാത്രത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ സാധിക്കുന്ന അദ്ദേഹത്തിന്റ അഭിനയ ശൈലി ഈ സിനിമയിലും പ്രകടമാണ്.

മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അദിതി രവി, ദീപ്തി സതി, മേജർ രവി,നിർമൽ പാലാഴി,അഞ്ജലി, വിജയ് ബാബു, തമിഴ് നടൻ അശ്വിൻ കുമാർ എന്നിവരും എല്ലാവരും തന്നെ തങ്ങളുടെ വേഷങ്ങളോട് പൂർണ്ണമായും നീതി പുലർത്തി എന്ന് തന്നെ പറയാം.

നീ കോ ഞാ ചാ എന്ന തന്റെ ആദ്യ ചിത്രത്തിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു പ്രേമയമാണ് സംവിധായകൻ ഗിരീഷ് മനോ തന്റെ രണ്ടാമത്തെ ചിത്രത്തിനായി തിരഞ്ഞെടുത്തത്. വളരെ ലളിതവും എന്നാൽ രസകരവുമായ ഒരു കഥയെ തന്റേതായ രീതിയിൽ അവതരിപ്പിക്കാൻ സംവിധായകൻ എന്ന രീതിയിൽ ഗിരീഷിന് കഴിഞ്ഞിട്ടുണ്ട്. ആക്ഷനും റൊമാന്സും കോമെഡിയും ത്രില്ലും എല്ലാം ഉൾപ്പെടുത്തി പ്രേക്ഷകരെ മടുപ്പിക്കാത്ത രീതിയിൽ ഒരു കംപ്ളീറ്റ് പാക്കേജ് ആണ് നീരജ് തന്റെ തിരക്കഥയിലൂടെ നല്കാൻ ശ്രമിച്ചത്. അഭിനയത്തിന്റെ കാര്യത്തിൽ നീരജ് ഒരുപാട് മുന്നറിയെങ്കിലും ഒരു സിനിമയുടെ കഥയൊരുക്കുന്നതിൽ അദ്ദേഹം കുറച്ചുകൂടെ മെച്ചപ്പെടേണ്ടതുണ്ട്.

പ്രകാശ് വേലായുധൻ ആണ് ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്. അദ്ദേഹം ഒരുക്കിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ ജോൺകുട്ടി തന്റെ എഡിറ്റിംഗിലൂടെ ചിത്രം ആവശ്യപ്പെട്ട വേഗതയും ഒഴുക്കും പകർന്നു നൽകുകയും ചെയ്തു . കൂടാതെ ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതം ചിത്രത്തിന്റെ അന്തരീക്ഷത്തിന് യോജിച്ചതായിരുന്നു.

വലിയ ഒരു സംഭവമോ, അന്താരാഷ്ട്ര വിഷയങ്ങളോ ഒന്നും പ്രതിപാദിക്കുന്ന ഒരു സിനിമയല്ലിത് , മറിച്ച് നര്മത്തിന് പ്രാധാന്യം നൽകിയുട്ടുള്ള ഒരു എന്റർട്ടനേർ ആണ് ലവകുശ. കൂട്ടുകാരുമൊത്തോ ഫാമിലി ആയിട്ടോ പോയി വലിയ പ്രതീക്ഷകളൊന്നും കൂടാതെ ഒരു തവണ കണ്ടിരിക്കാൻ പറ്റുന്ന ഒരു ആവറേജ് സിനിമയാണ്.

ഈ സിനിമക്ക് IMP movie media നൽകുന്ന റേറ്റിംഗ് 2 .5/5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.