Home Malayalam movie news Reviews Malayalam actresses who have started their own business firms

Malayalam actresses who have started their own business firms

SHARE
actresses who have started their own business firms
actresses who have started their own business firms

Malayalam actresses who have started their own business firms

അഭിനയത്തിനോടൊപ്പം തന്നെ മറ്റ് പല ബിസിനസുകൾ ആരംഭിച്ച നിരവധി നായികമാ‍ർ മലയാളത്തിലുണ്ട്. അങ്ങനെ ബിസിനസ് രം​ഗത്ത് തിളങ്ങി നിൽക്കുന്ന മലയാള നടിമാർ ആരൊക്കെ.

1. കാവ്യാ മാധവൻ

കാക്കനാട് മാ‍വേലിപുരത്ത് ലക്ഷ്യ എന്ന പേരിൽ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനം ആരംഭിച്ചാണ് കാവ്യാ ബിസിനസ് രംഗത്തേക്ക് ചുവടുവച്ചത്. ഫാഷൻ ഡിസൈനിങ് പഠിച്ച സഹോദരൻ മിഥുന്റെ സഹായത്തോടെയായിരുന്നു കാവ്യാ ഈ സംരഭം ആരംഭിച്ചത്.

2. പൂർണിമ ഇന്ദ്രജിത്

പൂര്‍ണിമയും ഭര്‍ത്താവ് ഇന്ദ്രജിത്തും ചേർന്ന് എറണാകുളത്ത് തുടങ്ങിയ ഫാഷന്‍ ബൊട്ടീക്കാണ് പ്രാണ. നിരവധി പ്രമുഖർക്ക് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ള ഈ സ്ഥാപനം കേരളത്തിലെ തന്നെ ഏറ്റവും മികച്ച വസ്ത്രവ്യാപാര സ്ഥാപനങ്ങളിലൊന്നാണ്.

3. ലെന

ലെനയും സുഹൃത്തുക്കളായ വൃന്ദ, ലൂയിസ എന്നിവരും ചേർന്ന് ആരംഭിച്ച ബിസിനെസ്സ് സംരംഭമാണ് ആകൃതി സ്ലിമ്മിങ് ക്ലിനിക്. ഭക്ഷണം കുറയ്ക്കാതെ യോഗയും വ്യായാമ മുറകളുമായി ശരീരവണ്ണം കുറയ്ക്കുന്നതാണ് ആകൃതിയുടെ പ്രധാന സവിശേഷത.

4. ശ്വേതാ മേനോൻ

ശ്വേതാമേനോന്റെ നേതൃത്വത്തിൽ ദുബായ് ലാംസി പ്ലാസയ്ക്കടുത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ റസ്റ്ററന്റാണ് ശ്വേസ് ഡിലൈറ്റ്. ഒരേസമയം 80 പേര്‍ക്ക് ആഹാരം കഴിക്കാന്‍ സൗകര്യമുള്ള ഈ റസ്റ്ററന്റില്‍ നോർത്ത് ഇന്ത്യനും ചൈനീസ് വിഭവങ്ങളുമാണ് പ്രധാന വിഭവങ്ങൾ.

5. മുക്ത

സൗന്ദര്യ സംരക്ഷണം മുൻനിർത്തി സ്ത്രീകൾക്കും പുരുഷന്മാർക്കുമായി കൊച്ചി പനമ്പള്ളി നഗറിൽ മുക്ത ആരംഭിച്ച സ്ഥാപനമാണ് ബ്യൂട്ടി ആൻഡ് ജെൻസ് പാർല‍ർ.

6. ജോമോൾ

പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങളും മറ്റും എത്തിക്കാൻ ജോമോളും ഭര്‍ത്താവും എന്‍ജിനീയറുമായ ചന്ദ്രശേഖര്‍ പിളളയും ചേർന്ന് ആരംഭിച്ച ഓൺലൈൻ പോർട്ടലാണ് മെയ്ക്ക് ഇറ്റ് സ്‌പെഷ്യല്‍. ഇൻ.

7. അമല പോൾ

സഹോദരന്‍ അഭിജിത്ത് പോളുമായി ചേര്‍ന്ന് കൊച്ചി കങ്കര പടിയിൽ അമല പോൾ ആരംഭിച്ച യോ​ഗ സെന്റ‍റാണ് അയാം യോ​ഗ സ്റ്റുഡിയോ. യോഗയ്ക്ക് പുറമെ സുംബ ഡാന്‍സ്, എയ്റോബിക്സ് എന്നിവയുടെ പരിശീലനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

8. റിമ കല്ലിങ്കൽ

സിനിമയിൽ തിരക്കേറിയ ശേഷം ഡാൻസിൽ നിന്ന് പിൻവാങ്ങിയ റിമ കല്ലിങ്കൽ ആരംഭിച്ച നൃത്ത വിദ്യാലയമാണ് മാമാങ്കം. ക്ലാസ്സിക്കല്‍ നൃത്തം മാത്രമല്ല ഭരതനാട്യം, കുച്ചുപ്പുടി, കളരി, യോഗ തുടങ്ങിയ മറ്റ് കലാരൂപങ്ങളും മാമാങ്കത്തില്‍ പഠിക്കാം.

9. ആശാ ശരത്ത്

ഭർത്താവും മക്കളുമായി ദുബായിൽ സ്ഥിരതാമസമാക്കിയ ആശാ ശരത്ത് സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ നൃത്ത വിദ്യാലയം നടത്തിയിരുന്നു.

10. ശോഭന

സിനിമയേക്കാൾ കൂടുതൽ നൃത്തത്തിനു പ്രാധാന്യം കല്പിക്കുന്ന നടിയാണ് ശോഭന. ചെന്നൈയിലെ സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന ശോഭന സ്വന്തമായി കൊറിയോ​ഗ്രഫി ചെയ്താണ് വിദ്യാർത്ഥികളെ നൃത്തമഭ്യസിപ്പിക്കുന്നത്.

11. സാന്ദ്ര തോമസ്

അഭിനേതാവായി സിനിമയിലെത്തിയ സാന്ദ്ര, ആമേൻ എന്ന സിനിമ നിർമിക്കുകയും പിന്നീട് വിജയ് ബാബുവുമായി ചേർന്ന് ഫ്രൈഡേ ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിക്ക് രൂപം നൽകി.

12. കവിത ലക്ഷ്മി

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലുംസ്ത്രീധനം എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ് കവിത ലക്ഷ്മി.
വിദേശത്ത് പഠിക്കുന്ന മകന് ഫീസ് അടയ്ക്കുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ്‌ കവിത തട്ടുകട ആരംഭിച്ചത്.

13. ദേവി അജിത്‌

രണ്ടു പതിറ്റാണ്ടായി സിനിമയിലും മിനിസ്ക്രീനിലും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്ത നടിയാണ് ദേവി അജിത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നായകനാകുന്ന പഞ്ചാര പാല് മിട്ടായി എന്ന ചിത്രത്തിലൂടെ നിർമാതാവിന്റെ വേഷം അണിയുകയാണ് ദേവി.

14. അഞ്ജലി അനീഷ് ഉപാസന

വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച അഞ്ജലി ആരംഭിച്ച പ്രൊഡക്ഷൻ കമ്പനിയാണ് റിയലൈസ്.

15. ആര്യ രോഹിത്

ബഡായ് ബംഗ്ലാവ് ഫെയിം ആര്യ രോഹിത് , രശ്മി വരുൺ, വരുൺ സോമരാജൻ എന്നിവർ ചേർന്ന് ആരംഭിക്കുന്ന വത്രവ്യാപാര ശൃംഖലയാണ് ആരോയ.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.