Home Malayalam movie news Reviews Malayalam Child Artist to lead Heroine

Malayalam Child Artist to lead Heroine

55
0
SHARE
malayalam child artist to main heroins
malayalam child artist to main heroins

Child Artist to Heroine

Malayalam film industry has rich set of actors including child artists. Many actors are budding each year and most of the new faces have taken from the auditions. Film directors and producers have faith in young breeds and they are willing to take films with new faces. Now a days good films grosses better collection even though it does’t have any star valued actors. Here we listed some successful Malayalam actresses, they came as child artist.

Actress Name Debut as Child Artist Debut as Heroine
Manjima Mohan Kaliyoonjal Oru Vadakkan Selfie
Anu Emmanuel Swapna Sanchari Action Hero Biju
Sanusha Santhosh Kallu Kondoru Pennu Mr. Marumakan
Keerthi Suresh Pilots Geethanjali
Nazriya Nazim Palunku Maad Dad
Prayaga Martin Sagar Alias Jacky Reloaded Pisaasu
Niveda Thomas Uthara Chaapa Kurish
Namitha Pramod Velankanni Mathavu (TV Serial) Puthiya Theerangal
Remya Nambeesan Sayahnam Aanachandam
Shafna Chinthavishtayaya Shyamala Plus Two
Manasa  Kannuneerinum Madhuram Sandikuthirai (Tamil)
Mythili Pachamarathanalil Nallavan
Ananya Pai Brothers Positive
Saranya Mohan Aniyathi Pravu Panchamirtham
Malavika Nair Karutha Pakshikal Daffadar
Kavya Madhavan Pookkalam Varavayi Chandranudikkunna Dikkil
Nithya Menon Seven O’ Clock (Kannada) Akasha Gopuram
Shamili Rajanadai (Tamil) Valleem Thetti Pulleem Thetti

 

  1. മഞ്ജിമ മോഹൻ

കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് മഞ്ജിമ മോഹൻ. പിന്നീട് മയിൽപീലിക്കാവ്, സാഫല്യം, പ്രിയം ഇനീ ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരിയായ ബാലതാരമായി മഞ്ജിമ മാറി . 13 വർഷത്തെ ഇടവേളക്ക് ശേഷം നിവിൻ പോളി നായകനായെത്തിയ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ നായികയായി എത്തി.

2. അനു ഇമ്മാനുവൽ

കമൽ സംവിധാനം ചെയ്ത സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് അനു ഇമ്മാനുവൽ സിനിമയിലേക്ക് ചുവടു വെക്കുന്നത്. നടൻ ജയറാമിന്റെ മകളുടെ വേഷമാണ് ചിത്രത്തിൽ അനു കൈകാര്യം ചെയ്തത്. പിന്നീട് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ അനു നായികാ കഥാപാത്രം കൈകാര്യം ചെയ്തു തുടങ്ങി.

3. സനുഷ സന്തോഷ്

മലയാളിക്ക് ഏറെ പ്രിയങ്കരിയായ ബാലതാരമായിരുന്നു സനുഷ, വളരെ ചെറുപ്പത്തിൽ തന്നെ സനുഷക്ക് സിനിമയിലും പ്രേക്ഷക മനസ്സിലും ഇടം നേടാൻ കഴിഞ്ഞു. കല്ല് കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സനുഷ ഒട്ടനവധി ചിത്രത്തിൽ ബാലതാരമായി എത്തി. ദിലീപ് നായകനെയെത്തിയ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി.

4. കീർത്തി സുരേഷ്

നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകളുടെയും മകളായി ജനിച്ച കീർത്തി പൈലറ്റ്സ് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി പിന്നീട് കുബേരൻ പോലുള്ള മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഗീതാഞ്ജലി എന്ന മോഹൻലാൽ സിനിമയിലൂടെ നായികയായി എത്തിയ കീർത്തി ഇപ്പോൾ തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ്.

5. നസ്രിയ നസിം

ടെലിവിഷൻ ഷോകളിൽ കൂടി മലയാളിക്ക് പരിചിതമായ കൊച്ച സുന്ദരി ആയിരുന്നു നസ്രിയ. പിന്നീട് മമ്മൂട്ടി നായകനായെത്തിയ പളുങ്കു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി, ശേഷം നിരവധി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നസ്രിയ പ്രേക്ഷക ശ്രെദ്ധ പിടിച്ച പറ്റാൻ തുടങ്ങിയത് നിവിൻ പോളിയുമായുള്ള നേരം എന്ന ചിത്രത്തിലൂടെയാണ്.

6. പ്രയാഗ മാർട്ടിൻ

മോഹൻലാൽ ചിത്രമായ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയതാണ് പ്രയാഗ മാർട്ടിൻ. പിന്നീട് ഉസ്‌താദ്‌ ഹോട്ടലിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രയാഗ നായിക കഥാപാത്രം ചെയ്ത തുടങ്ങിയത്.

7. നിവേദ തോമസ്

ഉത്തര എന്ന മലയാളം ചിത്രത്തിലൂടെ വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തിയ നടിയാണ് നിവേദ. പിന്നീട് നിരവധി ചിത്രങ്ങളിലും അന്യ ഭാഷകളിലും അഭിനയിച്ചു. ജയറാം നായകനായ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലെ പ്രകടനത്തിന് നിവേദക്ക് മികച്ച ബാലതാരത്തിനുൾ കേരള സംസ്ഥാന ഫിലിം അവാർഡ് കിട്ടി. ചാപ്പ കുരിശ് എന്ന ചിത്രത്തിലൂടെ മുൻ നിരയിലേക്ക് വന്ന നിവേദ ഇപ്പോൾ മറ്റു ഭാഷകളിലും വളരെ ആക്റ്റീവ് ആണ്.

8. നമിത പ്രമോദ്

ടെലിവിഷൻ സീരിയലുകളിൽ കൂടി മിനി സ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് നമിത. ട്രാഫിക് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നമിത പിന്നീട് നിവിൻ നായകനായെത്തിയ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി എത്തി. പിന്നീട് ചുരുക്കം സമയം കൊണ്ട് തന്നെ തെന്നിന്ത്യയിൽ ശ്രദ്ധ പിടിച്ച പറ്റാൻ നമിതക്കായി.

9. രമ്യ നമ്പീശൻ

സായാഹ്നം എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടി ആണ് രമ്യ. പിന്നീട് ജയറാം നായകനായ ആനച്ചന്ദം എന്ന ചിത്രത്തിലൂടെ മുൻ നിരയിലേക്ക് വന്നു. ട്രാഫിക് എന്ന ചിത്രം അവരുടെ കരിയർ മാറ്റി മറിച്ചു.

10. ഷഫ്‌ന

ചിന്താവിഷ്ടയായ ശ്യാമള എന്ന ശ്രീനിവാസൻ ചിത്രത്തിലൂടെ അരങ്ങേറിയ ഷഫ്‌ന നിരവധി ചിത്രങ്ങളിൽ ബാലതാരമായി എത്തിയിട്ടുണ്ട്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ നായിക വേഷം കൈകാര്യം ചെയ്യാൻ തുടങ്ങിയ ഷഫ്‌ന ഇപ്പോൾ സിനിമയിൽ ഒട്ടും ആക്റ്റീവ് അല്ല.

11. മാനസ രാധാകൃഷ്ണൻ

കണ്ണുനീരിനും മധുരം എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ മാനസ സന്ധികുതിരൈ എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി എത്തി. പൃഥ്വിരാജ് ചിത്രം റ്റിയാനിലും മാനസ മികച്ച ഒരു കഥപാത്രത്തെ കൈകാര്യം ചെയ്തിരുന്നു. കാറ്റ് എന്ന ആസിഫ് അലി ചിത്രത്തിൽ നായികയായി എത്താനൊരുങ്ങുകയാണ് താരം.

12. മൈഥിലി

പച്ചമരത്തണലിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ബാലതാരമാണ് മൈഥിലി. പിന്നീട് ജയസൂര്യ നായകനായ നല്ലവൻ എന്ന ചിത്രത്തിലൂടെ നായികയായി എത്തി. അതിനു മുൻപ് മമ്മൂട്ടി ചിത്രം പാലേരി മാണിക്യത്തിൽ മികച്ച ഒരു കഥാപാത്രത്തെ മൈഥിലി അവതരിപ്പിച്ചിരുന്നു.

13. അനന്യ

പൈ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് അനന്യ. പിന്നീട് പോസിറ്റീവ് എന്ന ചിത്രത്തിലൂടെ മുൻ നിരയിലേക്ക് വന്ന അനന്യ ചെറിയതും വലുതുമായ ഒട്ടനവധി വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. അന്യ ഭാഷകളിലും ഇവർ സജീവമായിരുന്നു.

14. ശരണ്യ മോഹൻ

അനിയത്തിപ്രാവ് എന്ന ഹിറ്റ് സിനിമയിലിലൂടെ ബാലതാരമായി എത്തിയ നടിയാണ് ശരണ്യ, പിന്നീട് പഞ്ചാമൃതം എന്ന സിനിമയിലൂടെ മുൻ നിരയിലേക്ക് വന്നു. സപ്പോർട്ടിങ് ആക്ടര്സ് ആയിട്ടാണ് താരം ഏറ്റവും കൂടുതൽ സിനിമയിൽ അഭിനയിച്ചിട്ടുള്ളത്.

15. മാളവിക നായർ

കറുത്ത പക്ഷികൾ എന്ന ചിത്രത്തിലൂടെ മലയാളത്തിന് കിട്ടിയ ബാലതാരമായിരുന്നു മാളവിക, പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മാളവിക ടഫേഡർ എന്ന ചിത്രത്തിലൂടെ നായികയായി എത്തി.

16. കാവ്യാ മാധവൻ

പൂക്കാലം വരവായി എന്ന സിനിമയിലിലൂടെ മലയാളത്തിന് കിട്ടിയ ഭാഗ്യ നടിയാണ് കാവ്യാ. പിന്നീട് പാവം ഐവാച്ചൻ, അഴകിയ രാവണൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച പറ്റിയ കാവ്യാ പിന്നീട് ദിലീപ് നായകനായെത്തിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി എത്തി.

17. നിത്യ മേനോൻ

സെവൻ ഓ ക്ലോക്ക് എന്ന കന്നഡ ചിത്രത്തിലൂടെ അരങ്ങേറിയ ബാലതാരമായിരുന്നു നിത്യ, പിന്നീട് മോഹൻലാൽ ചിത്രം ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ മുൻ നിരയിലെത്തിയ നടി പിന്നെയും സപ്പോർട് റോളുകളി തുടർന്നു. അപൂർവ രാഗം എന്ന ചിത്രത്തിൽ നായികയായി എത്തിയ നിത്യ പിന്നീട് അന്യ ഭാഷകളിലേക്ക് ചേക്കേറി. ഇപ്പോൾ മലയാളത്തിൽ ഒട്ടും ആക്ടിവല്ലാത്ത നിത്യക്ക് പക്ഷെ കൈ നിറയെ അന്യ ഭാഷ ചിത്രങ്ങൾ ഉണ്ട്.

18. ശാമിലി

രാജനടൈ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് ശാമിലി. പിന്നീട് നിരവധി ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ ബാലതാരാമായി ശാമിലി എത്തി. മാളൂട്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അവർ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ നായികയായി എത്തി.

LEAVE A REPLY