Home Collection report Malayalam Movie Collection Report September 2017

Malayalam Movie Collection Report September 2017

1843
0
SHARE
malayalam movie box office report september 2017
malayalam movie box office report september 2017

Malayalam Movie Collection Report September 2017

ഓണച്ചിത്രങ്ങൾ അടക്കം ഏകദേശം 12 ചിത്രങ്ങളാണ് സെപ്റ്റംബറിൽ റിലീസ് ആയത് , ഓണചിത്രങ്ങളുടെ കളക്ഷൻ റിപ്പോർട് ഉള്ള പ്രേത്യേക ഒരു വീഡിയോ ചെന്നേലിൽ ഉണ്ട്. ഇവയെക്കൂടാതെ വമ്പൻ റിലീസുകൾ അടക്കം 9 സിനിമകൾ സെപ്റ്റംബറിൽ മലയാളത്തിൽ റിലീസ് ആയി. യുവ താരങ്ങളായ ടോവിനോ തോമസ്, സണ്ണി വെയ്ൻ , ദുൽഖർ സൽമാൻ എന്നിവരും ദിലീപ് , ബിജു മേനോൻ എന്നീ സീനിയർ താരങ്ങളുമാണ് ഈ മാസം ബോക്സ് ഓഫീസിൽ എട്ടു മുട്ടിയത്. കൂടാതെ ചെറിയ ബഡ്ജറ്റിൽ തയ്യാറാക്കിയ ചില സിനിമകളും സെപ്റ്റംബറിൽ റിലീസ് ആയിട്ടുണ്ട്.


പറവ, രാമലീല, ഷെർലക് ടോംസ്, പോക്കിരി സൈമൺ, ഉദാഹരണം സുജാത, തരംഗം എന്നിവയാണ് ബോക്സ് ഓഫീസിൽ ഏറെ പ്രതീക്ഷ അർപ്പിച്ചതും വമ്പൻ റിലീസുമായി എത്തിയ ചിത്രങ്ങൾ. കൂടാതെ ക്യാപ്പിച്ചിനോ, മാച്ച് ബോക്സ്, പോക്കിരി സൈമൺ എന്നിവയായിരുന്നു മറ്റു സിനിമകൾ.

വമ്പൻ ബോക്സ് ഓഫീസിൽ റിപ്പോർട് ആണ് ഈ മാസത്തെ സിനിമകൾക്ക് ലഭിച്ചത്. മാച്ച് ബോക്സ്, ക്യാപ്പിച്ചിനോ എന്നീ ചിത്രങ്ങൾക്ക് വേണ്ടത്ര പ്രേക്ഷക പിന്തുണ ലഭിച്ചില്ല എന്നാൽ പോക്കിരി സൈമൺ , ഉദാഹരണം സുജാത,തരംഗം എന്നീ ചിത്രങ്ങൾ തരക്കേടില്ലാത്ത കളക്‌ഷൻ നേടുകയും ചെയ്തു.

പറവ, ഷെർലക് ടോംസ്, രാമലീല എന്നീ ചിത്രങ്ങളാണ് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചത്.
സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ അതിഥി കഥാപാത്രമായി എത്തിയ സിനിമ ആയിരുന്നു പറവ. ദുൽഖർ സൽമാൻ ഒഴികെ വല്യ താര നിരയൊന്നും സിനിമയിൽ ഇല്ലായിരുന്നെങ്കിൽ തന്നെയും മികച്ച പ്രേക്ഷക പ്രതികരണത്തെ തുടർന്ന് ബോക്സ് ഓഫീസിൽ നിന്നും മികച്ച  കളക്ഷൻ കൈ വരിക്കാൻ പറവക്ക് കഴിഞ്ഞു. 130 സ്‌ക്രീനുകളിൽ റിലീസ് ആയ സിനിമ ആദ്യ ദിനം കരസ്ഥമാക്കിയത് 2 കോടി 79 ലക്ഷം രൂപയാണ്.
ഈ മാസം ഇറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടിയ സിനിമ പറവ ആയിരുന്നു.
2 ആഴ്ചക്കുള്ളിൽ ഏകദേശം 16 കോടി 96 ലക്ഷം രൂപയാണ് സിനിമ കേരളം ബോക്സ് ഓഫീസിൽ നിന്നും മാത്രം നേടിയത്.

ഹിറ്റ് മേക്കർ ആയ ഷാഫി ബിജു മേനോനെ നായകനാക്കി സംവിധാനം ചെയ്ത സിനിമ ആയിരുന്നു ഷെർലക് ടോംസ്. ഏകദേശം 100 സ്‌ക്രീനിൽ ആണ് സിനിമ പ്രദർശിപ്പിച്ചത് കൂടാതെ ആദ്യ ദിനം 1 കോടി 10 ലക്ഷം രൂപയും സിനിമ നേടി. എന്നാൽ ഒരുപാട് പ്രതീക്ഷയോടെ പോയെങ്കിലും സിനിമ നിരാശപെടുത്തിയതിനാൽ തുടർന്ന് സിനിമ അധികം കളക്ഷൻ നേടിയില്ല. 4 ദിവസം കൊണ്ട് ഏകദേശം 3 കോടി 78 ലക്ഷം രൂപയാണ് സിനിമ നേടിയത്.

ടോവിനോ തോമസിനെ നായകനാക്കി അരുൺ ഡൊമനിക് സംവിധാനം ചെയ്ത ചിത്രമാണ് തരംഗം. ഏറെ പ്രതീക്ഷയോടെയാണ് സിനിമ വെള്ളിത്തിരയിൽ എത്തിയതെങ്കിലും വേണ്ടത്ര പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ സിനിമക്ക് സാധിച്ചില്ല. എന്നാൽ സംവിധാനം കൊണ്ടും പെർഫോമൻസ് കൊണ്ടും സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് സംവിധാനം ചെയ്ത ഈ സിനിമ ഏകദേശം 100 തീയേറ്ററുകളിലാണ് റിലീസ് ആയത്. എന്നാൽ ഏകദേശം 86 ലക്ഷം രൂപയോളം മാത്രമേ ആദ്യ ദിനം നേടാൻ കഴിഞ്ഞുള്ളു, പിന്നീട് ഈ സിനിമ 3 ദിവസം കൊണ്ട് 3 കോടി 40 ലക്ഷം രൂപയും കേരളം ബോക്സ് ഓഫീസിൽ നിന്നും നേടി.

സണ്ണി വെയ്ൻ നായകനായി എത്തി ജിജോ സംവിധാനം ചെയ്ത ചിത്രമായിരുന്നു പോക്കിരി സൈമൺ , വിജയ് ആരാധകൻ എന്ന ലേബലിൽ എത്തിയ സിനിമ വിജയ് ആരാധകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ആദ്യ ദിനം 86 ലക്ഷം രൂപയും, 10 ദിവസം കൊണ്ട് 3 കോടി 28 ലക്ഷം രൂപയും കേരളത്തിൽ നിന്നും പോക്കിരി സൈമൺ നേടി.

വളരെ പ്രതീക്ഷകളോടെ റിലീസ് ആയ മറ്റു രണ്ടു ചിത്രങ്ങളായിരുന്നു ഉദാഹരണം സുജാതയും രാമലീലയും.
ബിഗ് ബഡ്ജറ്റിൽ നിർമിച്ച രാമലീല ഏകദേശം 125 സ്‌ക്രീനിൽ റിലീസ് ആയിരുന്നു , ആദ്യ ദിനം 2 കോടി 14 ലക്ഷം രൂപ സിനിമ നേടി. പിന്നീട് ഉള്ള അവധി ദിവസങ്ങളും സിനിമക്ക് ഉണ്ടായ പോസിറ്റീവ് റിപ്പോർട്ടുകളും കൊണ്ട് ഓരോ ദിവസവും രാമലീല കളക്ഷൻ മെച്ചപ്പെടുത്തി. രണ്ടാം ദിനം 2 കോടി 79 ലക്ഷം രൂപയും തുടർന്ന് 2 കോടി 79 ലക്ഷം, 2 കോടി 90 ലക്ഷം എന്നിങ്ങനെ നേടി. 4 ദിവസം കൊണ്ട് 10 കോടിക്ക് മുകളിൽ കളക്ഷൻ രാമലീല നേടി, ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയം ആയിരുന്നു ഇത്.
ഏറ്റവും പുതിയ റിപ്പോർട് അനുസരിച്ചു 6 ദിവസം കൊണ്ട് 15 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്.

65 റിലീസിംഗ് സെന്ററുകളിലാണ് ഉദാഹരണം സുജാത റിലീസ് ആയത്. നല്ല പ്രൊമോഷനും സിനിമക്ക് ഉണ്ടായിരുന്നു കൂടാതെ ഏകദേശം 38 ലക്ഷം രൂപ ആദ്യ ദിനവും തുടർന്നുള്ള 5 ദിവസങ്ങളിലായി 2 കോടി 18 ലക്ഷം രൂപയും സിനിമ നേടി.

കളക്ഷനിൽ ഈ മാസം മികച്ചു നിൽക്കുന്നത് രാമലീല തന്നെയാണ്, കൂടാതെ പറവയും നല്ല കളക്ഷനുമായി പിറകെ തന്നെയുണ്ട്.

LEAVE A REPLY