Home Malayalam Upcoming Movies Malayalam movie releases April 2018

Malayalam movie releases April 2018

86
0
SHARE
upcoming malayalam movies april 2018
upcoming malayalam movies april 2018

സൂപ്പർ സ്റ്റാറുകളുടേത് അടക്കം പ്രേക്ഷകർ കാത്തിരുന്ന നിരവധി സിനിമകളാണ് ഈ മാസം തിയേറ്ററുകളിലേക്ക് എത്താൻ പോകുന്നത്.
മമ്മൂട്ടി , ദിലീപ് , പൃഥ്വിരാജ് , ജയറാം , ടോവിനോ എന്നിവർ നായക വേഷത്തിലെത്തുന്ന വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളും ഈ മാസം റിലീസിൽ ഉണ്ട്.

വിഷു ആഘോഷിക്കാൻ മലയാള സിനിമയും ഒരുങ്ങി കഴിഞ്ഞു

പരോൾ
മമ്മൂട്ടി നായകനായി എത്തിയ ഫാമിലി എന്റെർറ്റൈനെർ മൂവി പരോൾ ആണ് ഈ മാസത്തിലെ ആദ്യ വാര റിലീസ് ആയി തീയേറ്ററുകളിൽ എത്തുന്നത്.
മിയ , ഇനിയ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമ ശരത് സന്ദിത് ആണ് സംവിധാനം ചെയുന്നത്.
ഈ മാസം 6 ആം തീയതി ചിത്രം തീയേറ്ററുകളിൽ എത്തും.

ഒരായിരം കിനാക്കളാൽ
ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി പ്രമോദ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരായിരം കിനാക്കളാൽ.
രഞ്ജി പണിക്കർ ആണ് സിനിമ നിർമിക്കുന്നത്, ബിജു മേനോനെ കൂടാതെ ശരി പി വര്ഗീസ് , സാക്ഷി അഗർവാൾ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു.

കമ്മാര സംഭവം

രാമലീല എന്ന ബിഗ് ഹിറ്റിനു ശേഷം ദിലീപ് നായക വേഷത്തിലെത്തുന്ന അടുത്ത സിനിമയാണ് കമ്മാര സംഭവം.
ദിലീപ് നിരവധി ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന സിനിമയുടെ ടീസറും സോഷ്യൽ മീഡിയയിൽ ഹിറ്റ് ആണ്.
ദിലീപിനെ കൂടാതെ തമിഴ് നടൻ സിദ്ധാർഥ് , നമിത പ്രമോദ് ,ശ്വേതാ മേനോൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
മുരളി ഗോപി തിരക്കഥ തയ്യാറാക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് അമ്പാട്ട് ആണ്. ശ്രീ ഗോകുലം മൂവീസ് ന്റെ ബാന്നറിൽ ഗോകുലം ഗോപാലൻ ചിത്രം നിർമിച്ചിരിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നത് ഈ ചിത്രം ഈ മാസം 14 ആം തീയതി വിഷു റിലീസ് ആയി തീയേറ്ററുകളിൽ എത്തും.

മോഹൻലാൽ
ഇന്ദ്രജിത് സുകുമാരൻ , മഞ്ജു വാരിയർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹൻലാൽ.
ചിത്രത്തിലെ ടീസറും പാട്ടുകളും ഇതിനോടകം തന്നെ ഹിറ്റ് ആയിക്കഴിഞ്ഞിരിക്കുകയാണ്.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം വിഷു റിലീസ് ആയി ഈ മാസം 14 ആം തീയതി തീയേറ്ററുകളിൽ എത്തും

തീവണ്ടി

വിഷു റിലീസ് ആയി പുറത്തിറങ്ങാൻ പോകുന്ന മറ്റൊരു ചിത്രമാണ് ടോവിനോ തോമസിനെ നായകനാക്കി ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രം തീവണ്ടി.
ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമിക്കുന്നത്.സൂരജ് വെഞ്ഞാറന്മൂട് , സൈജു കുറുപ്പ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഈ മാസം രണ്ടാം വാരം , അതായത് 14 നു വിഷു റിലീസ് ആയി പുറത്തിറങ്ങുന്നു.

പഞ്ചവർണ്ണതത്ത

കുഞ്ചാക്കോ ബോബൻ , ജയറാം , അനുശ്രീ എന്നിവർ കേന്ദ്ര കഥാപാത്രങ്ങള്ക്കി എത്തി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണ തത്ത.
രമേശ് പിഷാരടി ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ഇത്.
ട്രെയ്‌ലറും പാട്ടുകളും ഇതിനോടകം റീലീസ് ആയിട്ടുണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഈ മാസം രണ്ടാം വാരത്തിൽ റിലീസ് അകാൻ സാധ്യത ഉണ്ട്.
റിലീസ് ഡേറ്റിനെ കുറിച്ച ഒഫീഷ്യൽ അപ്ഡേറ്സ് ഒന്നും ഇതുവരെ വന്നിട്ടില്ല, എന്തായാലും ഈ മാസം തന്നെ ചിത്രം തീയേറ്ററുകളിൽ എത്തും.

രണം

പ്രിത്വിരാജിനെ നായകനാക്കി നിർമൽ സഹദേവ സംവിധാനം ചെയ്യുന്ന സിനിമയാണ് രണം.
പ്രിത്വിരാജിനെ കൂടാതെ റഹ്മാൻ , ഇഷ തൽവാർ , സമ്പത് രാജ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഒരു ക്രൈം ഡ്രാമ സിനിമയായിരിക്കും രണം , ടീസറുകളും ടൈറ്റിൽ സോങ്ങും ഇതിനോടകം തന്നെ ഹിറ്റ് ആയി കഴിഞ്ഞു.
ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ സിനിമക്കായി കാത്തിരിക്കുന്നത്.

രണം രണ്ടാം വരം പ്രദര്ശനത്തിന് ഉണ്ടാകുമെന്നാണ് കരുതുന്നത്, പക്ഷെ ഒഫീഷ്യൽ അപ്ഡേറ്സ് ഒന്നും വന്നിട്ടില്ല

ചാണക്യ തന്ത്രം
ഉണ്ണി മുകുന്ദൻ അനൂപ് മേനോൻ ശ്രുതി രാമചന്ദ്രൻ ശിവദാ എന്നിവർ കേന്ദ്ര കഥാപാത്രങ്ങള്ക്കി എത്തി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യ തന്ത്രം.
ഉണ്ണി മുകുന്ദന്റെ വ്യെത്യെസ്ത ഗെറ്റപ്പ് ഇതിനോടകം തന്നെ ഹിറ്റ് ആയിക്കഴിഞ്ഞു.
ചിത്രം ഈ മാസം മൂന്നാം വരം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തോബാമ

അൽഫോൻസ് പുത്രൻ നിർമ്മാതാവാകുന്നു ആദ്യത്തെ സിനിമയാണ് തോബാമ, മുഹ്‌സിൻ കാസ്സിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശബരീഷ് വർമ്മ , കൃഷ്ണ രാജ് ,സിജു വിൽ‌സൺ , ശറഫുദ്ധീൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ചിത്രം ഈ മാസം അവസാനത്തോടെ തിയേറ്ററിൽ ഉണ്ടാകുമെന്നു കരുതുന്നു.

അരവിന്ദന്റെ സന്തതികൾ

വിനീത് ശ്രീനിവാസൻ , ശ്രീനിവാസൻ , നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് അരവിന്ദന്റെ സന്തതികൾ.
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ സ്‌ക്രീനിൽ എത്തുമ്പോൾ സിനിമ ആകാംഷ വര്ധിപ്പിക്കുന്നുണ്ട്.

ഈ മാസം അവസാന വാരം ചിത്രം തീയേറ്ററുകളിൽ എത്തും.

അങ്കിൾ

മമ്മൂട്ടി കാർത്തിക മുരളീധരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അങ്കിൾ.
ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ മാസം അവസാനത്തോടെ തീയേറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്.
ഈ മാസം റിലീസ് ആകുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാകും അങ്കിൾ.

LEAVE A REPLY