Home Malayalam movie news Reviews Malayalam Movie Releases January 2018

Malayalam Movie Releases January 2018

SHARE
january 2018 release malayalam movies
january 2018 release malayalam movies

Malayalam Movie Releases January 2018

2017 was a golden year for Malayalam film industry. The industry  was going through a golden phase and witnessed the release of many blockbusters. Last month more than ten films were released. MaayaanadhiMasterpiece, Aadu 2RichieVimanamAana Alaralodalaral were the few among them. The films are in different categories such as romantic, comedy action thriller etc and most of them earns good comments from the audience.

There are about more than 10 films are ready to hit the theaters in this January. Street Lights, My Story, Aadhi, Hey Jude, are the most awaiting films in this month. Here are the list of Malayalam movies release on January 2018.

1. Eeda

Eeda is an upcoming Malayalam movie directed by National award winning editor B Ajith Kumar. The film features Shane Nigam and and Thondimuthalum Driksakshiyum fame Nimisha Sajayan are in the lead roles. Eeda is based on a love story, inspired from Shakespeare’s Romeo and Juliet.

Initial release of this film has set on 5th January 2018.

2. Diwanjimoola Grand Prix

Divanjimoola Grand Prix is an upcoming Malayalam social satirical movie directed by Anil Radhakrishnan Menon. The film features chocolate hero  Kunchacko Boban and Nyla Usha in lead roles. It will be a pleasant adventure movie and also handles some social issues.

Initial release of this film has set on 5th January 2018.

3. Shikkari Shambu

Shikkari Shambu is an upcoming Malayalam romantic comedy movie directed by hit maker Sugeeth and written by Nishad Koya. The film features Kunchacko BobanSshivada and Vishnu Unnikrishnan are in the lead roles.

Initial release of this film has set on January 2018.

4. Daivame Kaithozham K Kumarakanam

Daivame Kaithozham K Kumarakanam is an upcoming Malayalam family entertainer directed by Actor/film maker Salim Kumar. The director himself penned the script for the film and it features  Jayaram and Anusree in the lead roles.

Initial release of this film has set on 12th January 2018.

5Queen

Queen is an upcoming Malayalam campus movie directed by debutant Dijo Jose Antony. The movie essays the problems happened in a college while a girl who joins mechanical engineering department. the main highlight of this movie is that the lead roles are handled by new comers.

Initial release of this film has set on 12th January 2018.

6. Carbon

Carbon is an upcoming Malayalam suspense thriller written and directed by National award winning cinematographer G Venu. The film features Fahad FazilMamta Mohandas,Soubin ShahirManikandan AchariDileesh Pothan are in lead roles.

Initial release of this film has set on 19th January 2018.

7. Streetlights 

Streetlights is an upcoming bilingual crime thriller directed by the well known cinematographer Shamdat Sainudeen. It is for the first time that he wears the cap of director and the film features Megastar Mammootty, Joy Mathew, Dharmajan Bolgatty  and  Lijomol Jose are in the lead roles.

Initial release of this film has set on 26th January 2018.

8. Aadhi 

Aadhi is an upcoming Malayalam thriller movie written and directed by hit maker Jeethu Joseph. It features Pranav MohanlalAnu Sree and Aditi Ravi  in the lead roles. Pranav Mohanlal is setting to debut as a lead actor with this film.

Initial release of this film has set on 26th January 2018.

9. Hey Jude

Hey Jude is an upcoming Malayalam movie romantic musical entertainer written and directed by National award winning director Shyamaprasad. This film features Youth icon Nivin Pauly  and South Indian actress Trisha Krishnan in lead roles. Anil Kumar bankrolls the movie under the banner of Ambalakkara Global Films.

Initial release of this film has set on January 2018.

10. Esho Mariam Youseph aka Ee Ma Yau

Esho Mariam Youseph aka Ee Ma Yau is an experimental movie directed by hit maker Lijo Jose Pellisseryand scripted by P.F. Mathews. The film features Kerala State Award winner  VinayakanChemban Vinod Jose and Dileesh Pothan are in the lead roles.

Initial release of this film has set on January 2018.

11. Aabhasam

Aabhasam is an upcoming Malayalam movie directed by Jubith Namradath. The director himself penned the script of the film and it features Suraj Venjaramoodu and Rima Kallingal in the lead role. Alancier Lay Lopez, Indrans and Sheetal Shyam are handling other significant characters.

Initial release of this film has set on January 2018.

12. Rosapoo

Rosapoo is an upcoming Malayalam movie romantic comedy entertainer directed by Vinu Joseph. The director his self penned the script for the movie and it features Biju Menon, Tamil actress Anjali, Kannada Actress Shilpa and Neeraj Madhav in the lead roles.

Initial release of this film has set on January 2018.

ലോകം 2017 ലേക്ക് കടന്നിരിക്കുന്നു. 131 ചിത്രങ്ങളാണ് പോയവർഷം മലയാളത്തിൽ റിലീസ് ചെയ്തത്. ഇതിൽ കുറച്ചു സിനിമകൾ മാത്രമാണ് തീയേറ്ററുകളിൽ വിജയം കൊയ്‌തത്‌. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചില ചിത്രങ്ങള്‍ ഈ ജനുവരിയില്‍ റിലീലിനൊരുങ്ങുകയാണ്. ഇവയില്‍ മിക്കതും കഴിഞ്ഞ വർഷം ഡിസംബറില്‍ ക്രിസ്മസ്- ന്യൂ ഇയര്‍ റിലീസിനായി ഒരുക്കിയതായിരുന്നെങ്കിലും പിന്നീട് പല കാരണങ്ങള്‍ കൊണ്ടും റിലീസ് ജനുവരിയിലേക്ക് നീളുകയായിരുന്നു. ജനുവരിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ഇവയൊക്കെയാണ്.

1. ഈട

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ബി. അജിത് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈട. ‘കിസ്മത്’, ‘സൈറാ ബാനു’, ‘പറവ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെയ്ന് നിഗമാണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ഉത്തര മലബാറിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു പ്രണയകഥയാണ് ‘ഈട’. 2017 ലെ ആദ്യ റിലീസായി ചിത്രം ജനുവരി 5 നു തീയേറ്ററുകളിലെത്തും.

2. ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ്

കുഞ്ചാക്കോ ബോബൻ, നൈല ഉഷ, സിദ്ദിഖ്, നെടുമുടി വേണു, വിനായകൻ, സുധീർ കരമന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനിൽ‌ രാധാകൃഷ്ണ മേനോൻ‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ്. കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്തും അനില്‍ രാധാകൃഷ്ണമേനോനും ചേര്‍ ന്നു തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ജനുവരി 5 നു തിയേറ്ററിൽ എത്തും.

3. ശിക്കാരി ശംഭു

കുഞ്ചാക്കോ ബോബൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശിവദ, അൽഫോൻസ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശിക്കാരി ശംഭു. നിഷാദ് കോയ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ജനുവരി 11 നു തീയേറ്ററുകളിലെത്തും.

4. ദൈവമേ കൈതൊഴാം കെ. കുമാറാകണം

ജയറാം, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടന്‍ സലീംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ദെെവമേ കെെതൊഴാം കെ.കുമാറാകണം. യു​ണൈ​റ്റ​ഡ് ഗ്ലോ​ബ​ൽ മീ​ഡി​യ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ സ​ക്ക​റി​യ തോ​മ​സ്, ആ​ൽ​വി​ൻ, ആ​ന്‍റ​ണി, ശ്രീ​ജി​ത് രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ചിത്രം ജനുവരി 12 നു തീയേറ്ററുകളിലെത്തും.

5. ക്വീൻ

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്വീൻ. ആണ്‍കുട്ടികളുടെ മാത്രം കോട്ടയായ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് ഒരു പെണ്‍കുട്ടി പഠിക്കാനെത്തുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറന്‍മാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ജനുവരി 12 നു തീയേറ്ററുകളിലെത്തും.

6. കാർബൺ

ഫഹദ് ഫാസിൽ, മംമ്താ മോഹന്‍ദാസ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, വിജയരാഘവന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാർബൺ. റയീസ്, ഹാരി മെറ്റ് സജാല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബോളിവുഡ് ഛായാഗ്രാഹകൻ കെ യു മോഹനൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം ജനുവരി 19 നു തീയേറ്ററുകളിലെത്തും.

7. സ്ട്രീറ്റ്‌ലൈറ്സ്

നിരവധി മലയാള സിനിമകൾക്കും തമിഴ് സിനിമകൾക്കും ക്യാമറ ചലിപ്പിച്ച ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്സ്. മമ്മൂട്ടി, ലിജോ മോള്‍ ജോസ്, ധർമജൻ ബോൾഗാട്ടി, സൗബിന്‍ ഷാഹിര്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം പ്ലേ ഹൗസ് ബാനറിന്റെ കീഴില്‍ മമ്മൂട്ടിയാണ് നിര്‍മ്മിക്കുന്നത്. ചിത്രം ജനുവരി 26 നു തീയേറ്ററുകളിലെത്തും.

8. ആദി

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രമാണ് ആദി. ജിത്തു ജോസഫ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അനുശ്രീ, ഷറഫുദ്ദീൻ, സിജു വിൽസൺ, ലെന, ജഗപതി ബാബു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജനുവരി 26 നു തീയേറ്ററിലെത്തും.

9. ഹേ ജൂഡ്

നിവിൻപോളി, തെന്നിന്ത്യൻ താരസുന്ദരി തൃഷ കൃഷ്ണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേ ജൂഡ്. തൃഷ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയായ ഹേ ജൂഡ് ജനുവരി അവസാനത്തോടെ തീയേറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

10.  ഈശോ മറിയം ഔസേപ്പ്

വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദീലീഷ് പോത്തന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ്  ഈശോ മറിയം ഔസേപ്പ്. കൊച്ചിയിലെ ചെല്ലാനം എന്ന അരയഗ്രാമത്തില്‍ നടക്കുന്ന ഒരു മരണമാണ് സിനിമയുടെ പശ്ചാത്തലം. വെറും 18 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ജനുവരി അവസാനത്തോടെ തീയേറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

11. ആഭാസം

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലുങ്കൽ‍, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. രാജീവ് രവിയുടെ കളക്ടീവ് ഫേസ്
വണ്ണും സഞ്ജു ഉണ്ണിത്താന്റെ സ്പയർ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം ജനുവരി അവസാനത്തോടെ തീയേറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

12. റോസാപ്പൂ

ബിജുമേനോനെ നായകനാക്കി വിനു ജോസഫ് സംവിധാനംചെയ്യുന്ന ചിത്രമാണ് റോസാപ്പൂ. തമിഴ് നടി അഞ്ജലി, കന്നഡതാരം ശിൽപ എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ നീരജ് മാധവ്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനുവരി അവസാനത്തോടെ ചിത്രം തീയേറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

LEAVE A REPLY