Home Malayalam Upcoming Movies Malayalam movie releases June 2018

Malayalam movie releases June 2018

1068
0
SHARE
Mlayalam movie releases june 2018
Mlayalam movie releases june 2018

മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾ ഉൾപ്പടെ വൻ താരങ്ങളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ഈ മാസം തിയേറ്ററുകളിലേക്ക് എത്താൻ പോകുന്നത്.
മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികൾ , മോഹൻലാലിൻറെ നീരാളി , പൃഥ്വിരാജ് പാർവതി എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന മൈ സ്റ്റോറി , ടോവിനോ തോമസ് നായകനാകുന്ന മറഡോണ , ജയസൂര്യ ഒരു വെത്യസ്ഥ കഥാപാത്രമായി എത്തുന്ന ഞാൻ മേരിക്കുട്ടി
പിന്നെ രജനികാന്ത് നായക വേഷത്തിലെത്തുന്ന തമിഴ് ചിത്രം കാല തുടങ്ങിയ ചിത്രങ്ങളാണ് ഈ മാസത്തെ പ്രധാന റിലീസുകൾ.

കാല
ഈ മാസത്തെ ആദ്യത്തെ റിലീസ് ആയി തീയേറ്ററുകളിൽ എത്താൻ പോകുന്ന ആദ്യത്തെ ചിത്രമാണ് കാല.
കബാലി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ഇത്.
ഹുമ ഖുറേഷി , samuthirakani , എന്നിവർ കേന്ദ്ര കഥാപാത്രങ്ങള്ക്കി എത്തുന്ന ഈ ചിത്രം നിർമിക്കുന്നത് ധനുഷ് ആണ്.
ചിത്രം ജൂൺ 7 നു കേരളം തീയേറ്ററുകയിൽ എത്തും.

നീരാളി
മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി.
മോഹൻലാൽ വെത്യസ്ഥമായ ഒരു ഗെറ്റപ്പിൽ എത്തുന്ന ഈ സിനിമ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
സണ്ണി ജോർജ് എന്ന കഥാപാത്രമായി ആണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്.
കൂടാതെ സൂരജ് വെഞ്ഞാറന്മൂട് , നാദിയ മൊയ്‌തു , പാർവതി നായർ തുടങ്ങിയവരും സിനിമയിൽ ചില പ്രധാന വേഷങ്ങളായി എത്തുന്നു.
ചിത്രം ജൂൺ 14 നു തീയേറ്ററുകളിൽ എത്തും.

മൈ സ്റ്റോറി
പൃഥ്വിരാജ് പാർവതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് മൈ സ്റ്റോറി.
റോഷ്‌നി ദിനകർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇവരെ കൂടാതെ നന്ദു , മനോജ് കെ ജയൻ എന്നിവരും ചില പ്രധാന വേഷങ്ങളിൽ എത്തുന്നു.
പൃഥ്വിരാജ് പാർവതി ജോഡികൾ എന്ന് നിന്റെ മൊയ്‌ദീൻ എന്ന ഹിറ്റ് സിനിമക്ക് ശേഷം എത്തിച്ചേരുന്ന സിനിമയാണ് മൈ സ്റ്റോറി.
റിലീസ് തീയതി യിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായ ഈ ചിത്രം ജൂൺ 15 നു റിലീസ് ആകുമെന്നാണ് അറിയുന്നത്.

ഞാൻ മേരിക്കുട്ടി
പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഹിറ്റ് സിനിമക്ക് ശേഷം രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമയാണ് ഞാൻ മേരിക്കുട്ടി.
തീർത്തും വെത്യസ്ഥമായ ഒരു ഗെറ്റപ്പിൽ ജയസൂര്യ എത്തുന്ന ഈ സിനിമ ഇതിനോടകം പ്രേക്ഷക പിന്തുണ നേടിക്കഴിഞ്ഞിട്ടുണ്ട്.
സൂരജ് വെഞ്ഞാറന്മൂട്, ജോജു ജോർജ് , ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തിൽ ചില പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ചിത്രം ജൂൺ 15 നു തീയേറ്ററുകളിൽ എത്തും.

അബ്രഹാമിന്റെ സന്തതികൾ
അർദ്ധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ.
ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിനെ ശേഷം ഹനീഫ് അദനി തിരക്കഥാകൃത് ആയി എത്തുന്ന ഈ സിനിമ ഇതിനോടകം പ്രേക്ഷക പിന്തുണ പിടിച്ചു പറ്റിയിട്ടുണ്ട്.
മമ്മൂട്ടിയെ കൂടാതെ അൻസൺ പോൾ, സുദേവ് നായർ , മരിയ ജോൺ തുടങ്ങിയവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
ചിത്രം ജൂൺ 16 നു തീയേറ്ററുകളിൽ എത്തും.

മറഡോണ
ടോവിനോ തോമസിനെ നായകനാക്കി വിഷ്ണു നാരായൺ സംവിധാനം ചെയുന്ന ചിത്രമാണ് മറഡോണ.
അഭിയുടെ കഥ അണുവിന്റെയും എന്ന ടോവിനോ ചിത്രം കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആണ് റിലീസ് ആയത്.
ടോവിനോ തോമസിനെ കൂടാതെ ലിയോണ ലിഷോയ് , ചെമ്പൻ വിനോദ് ജോസ് എന്നിവരും ചിത്രത്തിൽ ചില പ്രധാന കഥാപാത്രങ്ങള്ക്കി എത്തുന്നുണ്ട്.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂൺ 22 നു തീയേറ്ററുകയിൽ എത്തും.

ഇവയൊക്കെയാണ് ഈ മാസം റിലീസിന് ഉണ്ടാകാൻ സാധ്യതയുള്ള മലയാള ചിത്രങ്ങൾ,
ഇവയെ കൂടതെ തീവണ്ടി , ഒരു ആധാർ ലവ് എന്നീ ചിത്രങ്ങളും ഈ മാസം റിലീസിന് ഉണ്ടാകുമെന്ന് കരുതിയവയാണ്

ചിത്രങ്ങളുടെ റിലീസിംഗ് ഡേറ്റിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും പുതിയ സിനിമകളുടെ വിശേഷങ്ങളും വെബ്സൈറ്റിൽ ഉണ്ടായിരിക്കുന്നതാണ് , വെബ്സൈറ്റ് ലിങ്ക് descriptionil ഇട്ടിട്ടുണ്ട്

SHARE
Previous articleMalayalam movie releases April 2018

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.