Home Malayalam Song Lyrics Masterpiece Malayalam Movie Song Lyrics

Masterpiece Malayalam Movie Song Lyrics

SHARE
masterpiece malayalam movie trailer
masterpiece malayalam movie trailer

Masterpiece Malayalam Movie Song Lyrics

Masterpiece is an upcoming Malayalam campus thriller movie directed by Ajay Vasudev. The film features MammoottySanthosh Pandit, Unni MukundanVaralaxmi Sarathkumar,  Mukesh, Poonam Bajwa, Gokul Suresh and Lena in the lead roles. Deepak Dev composes the music for the lyrics penned by Santosh varma Both movie tracks and back ground music are done by them. This big budget film is bankrolled by CH Muhammed under the banner of Royal cinemas.

1. Wakeup song
2. Mylanchi Song
3. Madhumozhi Radhe

1. Wakeup song

Music : Deepak Dev
Lyrics : Santosh varma
Singers : Haricharan, Jyotsna

മാനത്തിൻ മേലെ മേലെ
മുറ്റത്തേ താരം പോലെ
ചെന്നെത്തും മിന്നിക്കത്തും
നാളെ നാളെ
ഈ തീരത്തിൻ മേലെ
തൂവെട്ടം വീശും നേരം
ഈ നാടിൽ വർണം
മാറുന്നാകെ ആകെ
അകമിഴിതെളിയും മൊഴിയാലേ
തരുമറിവുകളാൽ മനമുണരവെ
ജയം ഇനി നമുക്കാണുലകിലെവിടെയും
അതിരു വരെ
പുതുചിറകുമായിനി……..
you gotta wake up wake up now
ഒരു മനവുമായിനി………..
you gotta wake up wake up now

ഈ മണ്ണിൻമാറത്തേതോ
വിൻ താരച്ചേലിൽ ഇന്നും
ഈ തീരാവെട്ടം തൂകുന്നാരെന്നാരോ…
കാണാപ്പൊന്നും നൂലിൽ
മുത്താരം കെട്ടുംപോലെ
ഇന്നോരോനെഞ്ചും തൂകുന്നാരെന്നാരോ…
ഒരു ചുവടുകളും ഇടറാതെ
അവൻ ഒരു നിഴലായി തുണയരുളവേ
ജയം ഇനി നമുക്കാണുലകിലെവിടെയും
അതിരു വരെ……
പുതുചിറകുമായിനി……
you gotta wake up wake up now
കനവുകളുമായിനി…..
you gotta wake up wake up now

ആരും കൊതിക്കും
ഇന്നാരും കൊതിക്കും
കരുത്തിനിമനസിന് പകരുമോ..
ഉന്നം തൊടുവാൻ
ചെന്നുന്നം തൊടുവാൻ
ഉറങ്ങുന്ന മനസിന് കഴിയുമോ…
ഉണരാം ഉണരാം ഇനിവേഗം വേഗം
ഉയിരിൽ നിറയെ വേണം മോഹം മോഹം
ജയം ഇനി നമുക്കാണുലകിലെവിടെയും
അതിരു വരെ…….
പുതുചിറകുമായിനി….
you gotta wake up now
ഒരു മനവുമായിനി…..
you gotta wake up wake up now

you gotta wake up now
wake up now (4 )

2. Mylanchi Song

Music : Deepak Dev
Lyrics : Rafeeq Ahammed
Singer : Jassie gift

കൊഞ്ചടി പെണ്ണേ…
ഹോ പെണ്ണേ…….
അമ്പിളി തെല്ലേ…
ഹോ പെണ്ണേ……
മൊഞ്ചത്തി പെണ്ണേ…
ഇന്നല്ലേ മംഗലം പൊന്നേ……..
പെണ്ണാളേ………
കരിമിഴി മീനല്ലേ…
മൊഴിയിൽ തേനല്ലേ…
മണിയറപ്പൂമഞ്ചം എന്തോ മിണ്ടില്ലേ..
കുളിരണിരാവല്ലേ കുടമുല്ല പൂത്തില്ലേ…
പനിമതിപോലെ നീ ലംകിമറിഞ്ഞില്ലേ…
പോരടി പോരടി നീ…
ഇനി നീ കൂട്ടിനു വേണ്ട..
വാതില് ചാരെടി നീ…
നല്ല കട്ടുറുമ്പാകാം..
മാരനിതാ വരുന്നേ..
മടിക്കാനെന്തടി പൊന്നേ..
പോരടി പോരടി നീ…

മിണ്ടാ പെൺപൂച്ചേ…
നിറ പാൽക്കുടം വേണ്ടേ…
കൺമഷി പൂശി കൈവള ചാർത്തി
മണിയറ പൂകാൻ……..
മൊഞ്ചത്തി പെണ്ണേ……….പെണ്ണേ
മൈലാഞ്ചി പെണ്ണേ……..ഹ പെണ്ണേ
രാവിനിക്കരയായ്
പുലർവേള പോരുംവരെ…
ഇനി പൂമാരൻ നിൻ മിഴിയാടയാൽ
അരികില് കിളിയായി…
കസവണി പൂവിരിയിൽ ചേർന്നിരുന്നാലോ
ഇടംവലം പൂമോടിപ്പുന്നാരിക്കൂല്ലേ
ആ മേലെ മേലെ വാനം മേലെ
നീന്തി നീങ്ങൂല്ലേ….
പോരടി പോരടി നീ..
ഇനി നീ കൂട്ടിനു വേണ്ട..
വാതില് ചാരെടി നീ…
നല്ല കട്ടുറുമ്പാകാം…
മാരനിതാ വരുന്നേ..
മടിക്കാനെന്തടി പൊന്നേ..
പോരടി പോരടി നീ..

ചെമ്പക ചെണ്ടേ ചന്ദന തുണ്ടേ
മിന്നടി പുന്നാരം…
തേന്മൊഴി ചുണ്ടേ മാന്മിഴി പെണ്ണേ
ചൊല്ലെടി കിന്നാരം… (2 )

തൊട്ടാലൊട്ടുല്ലേ…. മലർവള്ളിയാവൂല്ലേ
കണ്മുന നീട്ടി പുഞ്ചിരിചൂടി കുളിരലയായ് നീ..
മൊഞ്ചത്തി പെണ്ണേ……….പെണ്ണേ
മൈലാഞ്ചി പെണ്ണേ……..ഹ പെണ്ണേ

തഴുകാനൊരാളുവരും പനിനീരുപോലുലയും
പുതുരോമാഞ്ചത്തിൻ വിരൽമുനയാൽ
ഇതളുകൾ വിരിയും…..
ഇശലുകൾ തേന്മൊഴിയിൽ നീ മടിച്ചാലോ
സ്വയംമറന്നൊരുപോലെ കിന്നാരക്കൂല്ലേ…
ആ താഴെ താഴെ താഴമ്പൂവിൽ തേൻകുടിക്കൂല്ലേ..
പോരടി പോരടി നീ..
ഇനി നീ കൂട്ടിനു വേണ്ട..
വാതില് ചാരെടി നീ…
നല്ല കട്ടുറുമ്പാകാം…
മാരനിതാ വരുന്നേ..
മടിക്കാനെന്തടി പൊന്നേ..
പോരടി പോരടി നീ.. (2)

3. Madhumozhi Radhe

Music : Deepak Dev
Lyrics : Harinarayanan
Singer: Madhubalakrishnan

മധുമൊഴി രാധേ അരികെ
മാധവൻ അണയുന്നു മെല്ലേ….
മധുമൊഴി രാധേ അരികെ
മാധവൻ അണയുന്നു മെല്ലേ….
രാസരസോലസ യാമമിതാ മുന്നിൽ
കാതിലുയർന്നിതാ കാൽചിലമ്പിൻ താളം
മുളംതണ്ടുമൂളും ശ്രുതിയിൽ…നീയാണ്
മയിൽ പക്ഷിപോലെ നടനം….

ധീംതനന ധീംതനന ധിരനന
ധീംതനന ധീംതനന ധിരനന
ധീംതനന ധീംതനന ധിരനന
ധീംതനന ധീംതനന ധിരനന

വനം മനം വൃന്ദാവനം
തിലനില മായും വരെ….
ശ്രീമയ കേളീപദമായി…
ചിലം ചിലം താളം തട്ടി
കിലുങ്ങിടും നിൻനോപുരം
കാതരം ചൊല്ലുന്നതെന്തേ …
കസവുഞൊറിയുമൊരു ലയലാവണ്യം
അനുപദം അനുപദം ഇതുനടനം
കരളിലുണരുമതിമധുരം നാദം
ഹരിവരമുരളിക പൊഴിയുകയായി
കൃതംഗജതിയിൽ മുഖരിതം
ഒഴുകിടുമതിനുടെ കനകതരംഗം
ധനാം ധീംതനന ധിമിത ധീംതനന
പുളകമെഴുതി യമുനയിനിയും….
ഒഴുകുകയായി………………………………

മധുമൊഴി രാധേ അരികെ
മാധവൻ അണയുന്നു മെല്ലേ
രസരസോലസ യാമമിതാ മുന്നിൽ
കാതിലുയർന്നിതാ കാൽചിലമ്പിൻ താളം
മുളംതണ്ടുമൂളും ശ്രുതിയിൽ നീയാണ്
മയിൽ പക്ഷിപോലെ നടനം….

LEAVE A REPLY