Home Malayalam Latest Reviews Matchbox Malayalam movie review

Matchbox Malayalam movie review

576
0
SHARE
matchbox malayalam movie review
matchbox malayalam movie review

Matchbox Malayalam movie review

നവാഗതനായ ശിവറാം മോനി സംവിധാനം ചെയ്ത് റോഷൻ മാത്യു, വിശാഖ് നായർ, ദൃശ്യ രഘുനാഥ് എന്നിവർ പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമാണ് match box.
ചിത്രത്തിന്റെ ട്രൈലറുകളിൽ നിന്നും വ്യക്തമായ പോലെ തികച്ചുമൊരു റൊമാന്റിക് കോമഡി മൂവി ആണ് ഈ സിനിമയിലൂടെ ശിവറാം പ്രേക്ഷകന് നൽകിയിരിക്കുന്നത്. യുവാക്കളുടെ ഇടയിൽ നടക്കുന്ന ചില സംഭവ വികാസങ്ങളെ ഒരു കോഴിക്കോടൻ ടച്ചിൽ എത്തിക്കുകയാണ് ശരിക്കും ഈ സിനിമ ചെയ്യുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ പ്രൊഡ്യൂസ് ചെയ്ത മാച്ച്ബോക്സ് ഏകദേശം 70 ഓളം തീയേറ്ററുകളിൽ ആണ് റിലീസ് ചെയ്തത്.

നിഖിൽ ആനന്ദും കെന്നിയും ചേർന്നൊരുക്കിയ തിരക്കഥ തരക്കേടില്ലാത്ത രീതിയിൽ പ്രേക്ഷകന് മുന്നിൽ എത്തിക്കാൻ ശിവറാം മോനിക്ക് സാധിച്ചിട്ടുണ്ട്. യൂത്തിനു കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുണ്ടെങ്കിൽ പോലും ഒട്ടും തന്നെ വൽഗർ കോമെടികൾ ഒന്നും തന്നെ ചിത്രത്തിലില്ല എന്നതാണ് മാച്ച് ബോക്സിനെ വേറിട്ട് നിർത്തുന്നത്. എന്നാൽ ചില കോമെടി രംഗങ്ങൾ പ്രേക്ഷകരെ വേണ്ട വിധം ചിരിപ്പിക്കാനും സാധിക്കാതെ പോകുന്നുണ്ട്, എന്നാൽ കുറച്ചു കൂടി സന്ദർഭോചിതമായനർമ മുഹൂർത്തങ്ങളും കൂടിയുണ്ടായിരുന്നേൽ ഈ സിനിമ കുറച്ച കൂടി മെച്ചപ്പെട്ടേനെ എന്നാണ് എന്റെ ഒരു അഭിപ്രായം. എങ്കിൽ കൂടിയും ഒരു ശരാശരി പ്രേകഷകന് ഇഷ്ടപെടുന്ന രീതിയിൽ അവതരിപ്പിച്ചു തന്റെ ആദ്യ സംവിധാന സംരംഭം മികച്ചതാക്കാൻ ശിവറാമിന് കഴിയുന്നുണ്ട്.

ചിത്രത്തിലേക്ക് വരുമ്പോൾ ആദ്യ പകുതി കാണിക്കുന്നത് റോഷൻ കൈകാര്യം ചെയ്ത അമ്പു എന്ന കഥാപാത്രത്തെ പറ്റിയാണ്. അവരുടെ കുടുംബവും കൂട്ടുകാരുമായി പോകുന്ന ഒന്നാം പകുതിയിൽ ദൃശ്യയുടെ അവതരിപ്പിച്ച കഥാപാത്രത്തെ അമ്പു കണ്ടു മുട്ടുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളുമാണ്. എന്നാൽ ആദ്യ പകുതിയിൽ കുറച്ചു ലാഗിങ് പ്രേക്ഷകന് തീർച്ചയായും ഫീൽ ചെയ്യുന്നതാണ്, ഒരു പതിവ് കഥ പറയുന്ന ഈ തിരക്കഥയുടെ ഒരു പോരായ്മയായി എടുത്ത് പറയേണ്ട ഒന്നാണ്.

രണ്ടാം പകുതിയിലും അതെ ഒരു ഫ്ലോ തന്നെയാണ് ചിത്രത്തിന്റേത്. പ്രേക്ഷക പ്രതീക്ഷ പോലേ തന്നെയാണ് ഇതിന്റെ ക്ലൈമാക്സ് എങ്കിലും അവസാന ഭാഗം കുറച്ചു നർമം ഒക്കെ ഉൾപ്പെടുത്തി തരക്കേടില്ലാത്തതാക്കാൻ സംവിധായകൻ ശ്രെമിച്ചിട്ടുണ്ട് .

ആര്ടിസ്റ് പെർഫോമൻസിലേക്ക് കടക്കുമ്പോൾ ഷമ്മി തിലകനാണ് മികച്ചു നിന്നിരുന്നത്. റോഷൻ മാത്യു, ദൃശ്യ എന്നിവർ അവരാൽ കഴിയുന്ന വിധം മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ട്. സപ്പോർട്ടിങ് റോളുകളിൽ വന്ന വിശാഖ് നായർ, റോണി, അശോകൻ, എന്നിവർ അവരവരുടെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്തത് ബിജിബാൽ ആണ്. ഒരു ശരാശരി നിലവാരത്തിലുള്ള മ്യൂസിക് ആയിരുന്നു ചിത്രത്തിലേത്, ബാക്ക്ഗ്രൗണ്ട് സ്കോറും അതുപോലെ തന്നെ. ഉദയൻ അമ്പാടിയുടെ സിനിമാട്ടോഗ്രഫിയും ശരാശരി നിലവാരം പുലർത്തി പോകുന്നു.

മൊത്തത്തിൽ പറഞ്ഞാൽ വല്യ പ്രതീക്ഷയൊന്നും കൊടുക്കാതെ പോയാൽ ഒരു ശരാശരി പ്രേക്ഷകന് ഇഷ്ടപ്പെടുന്ന ഒരുചിത്രമാണിത്. വല്യ വൽഗർ കോമെടികളൊന്നുമില്ലാത്തതിനാൽ ഫാമിലിയായും കൂട്ടുകാരുമൊത്തും കാണാൻ പറ്റിയ ഒരു വൺ ടൈം watchable ഫിലിം ആണ് മാച്ച് ബോക്സ്.

IndianMoviePlanet Rating : 2.5/5

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.