Home Malayalam Latest Reviews Mersal Tamil movie Malayalam Review

Mersal Tamil movie Malayalam Review

2742
0
SHARE
Mersal Tamil movie Malayalam Review
Mersal Tamil movie Malayalam Review

Mersal Tamil movie Malayalam Review

വിജയ് നായകനായി തെറി എന്ന സിനിമക്ക് ശേഷം atlee സംവിധാനം ചെയ്ത ചിത്രമാണ് മെർസൽ. വിജയ്‌യെ കൂടാതെ വലിയ ഒരു താര നിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. കാജൽ അഗർവാൾ, സാമന്ത, നിത്യ മേനോൻ, എസ് ജെ സൂര്യ, വടിവേലു, സത്യരാജ് തുടങ്ങി പ്രമുഖ തമിഴ് നടീ നടൻമാർ സിനിമയിലുണ്ട്. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് വിജയേന്ദ്ര പ്രസാദ്, രമണ ഗിരിവസം, ആറ്റ്ലീ എന്നിവർ ചേർന്നാണ്. AR റഹ്മാൻ ആണ് സിനിമക്ക് പശ്ചാത്തല സംഗീതവും ഗാനങ്ങളും നിർവഹിച്ചിരിക്കുന്നത്. സിനിമാട്ടോഗ്രഫി GK വിഷ്ണു , എഡിറ്റർ റൂബൻ.

3 വ്യത്യസ്ത ഗെറ്റപ്പിൽ എത്തിച്ചേരുന്ന വിജയ് ചെയ്യുന്ന കാരക്ടറുകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. മരുന്ന് മാഫിയയും ആശുപത്രികൾ കച്ചവടം ആക്കിയവരും ഒക്കെയാണ് സിനിമയുടെ പശ്ചാത്തലം. ഒരു സാമൂഹിക പ്രസക്തിയുള്ള വിഷയം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. മാസ്സിനും കഥയ്ക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന തിരക്കഥ ആണ് സിനിമയിലുള്ളത്. തമാശ ഒക്കെ കൊണ്ട് വരാൻ സംവിധായകാൻ ഇടക്ക് ശ്രമിക്കുന്നുണ്ട് കൂടാതെ പ്രണയത്തിനും തിരക്കഥയിൽ ഒരു സ്ഥാനമുണ്ട്.

കണ്ടു മറന്ന റിവെന്ജ് സ്റ്റോറിയാണ് സിനിമയിൽ ഉള്ളതെങ്കിലും സിനിമയിലൂടെ പ്രേക്ഷകന് നൽകുന്ന സന്ദേശം വളരെ വലുതാണ്. ഇന്ന് നമ്മളുടെ സമൂഹത്തിൽ ഈ കഥയ്ക്ക് വലിയ പ്രസക്തിയുണ്ട്. ഫ്ലാഷ് ബാക്കുമായി എത്തുന്ന ആദ്യ പകുതിയിൽ മാജിക്, റൊമാൻസ് ഒക്കെ കൊണ്ട് വരാൻ നോക്കുന്നുണ്ട് പക്ഷെ മാജിക് എന്നതിനെ ഒരു ട്രിക്ക് ആക്കി കാണിക്കാതെ നടക്കാത്ത ചില കാര്യങ്ങളൊക്കെ കാണിച്ചു ഓവർ അകാൻ ശ്രമിച്ചത് ആസ്വാദനത്തിനു വിലങ്ങു തടിയാകുന്നുണ്ട്. ആദ്യ ഭാഗത്തിൽ കാണിക്കുന്ന ട്വിസ്റ്റ് ഒക്കെ പ്രേക്ഷകന് ചിലപ്പോൾ പ്രവചിക്കാൻ കഴിഞ്ഞേക്കും. പക്ഷെ രണ്ടാം പകുതിയിൽ സിനിമ ട്രാക്കിലേക്ക് എത്തുന്നു. ആദ്യ പകുതിയിൽ നിന്നും മികച്ചു നിന്നതും രണ്ടാം പകുതി തന്നെ ആയിരുന്നു.
പക്ഷെ ഏകദേശം 2 മണിക്കൂർ 50 മിന്റ് ദൈർഖ്യം ഉണ്ടായത് സിനിമ ഒരുപാട് വലിച്ചു നീട്ടുന്നത് പോലെ തോന്നി.

പതിവിൽ നിന്നും വ്യത്യസ്തമായി മികച്ച ചില വേഷങ്ങളുമായി വിജയ് തിരിച്ചെത്തി. പക്ഷെ ആര്ടിസ്റ് പെര്ഫോമന്സിന്റെ കാര്യത്തിൽ മികച്ചതായി തോന്നിയത് SJ സൂര്യ ചെയ്ത വില്ലൻ കാരക്ടർ ആണ്. കുറച്ച നേരത്തേക്ക് മാത്രമായി പ്രേത്യക്ഷപ്പെടുന്ന രണ്ടു നടിമാരായി കാജലും സാമന്തയും. പക്ഷെ ഇവർക്ക് 2 പേർക്കും സിനിമയിൽ ഓരോ സോങ് വച്ച് ഉണ്ടെങ്കിലും സിനിമയിൽ അധികം റോൾ ഉണ്ടായില്ല. നടിമാരിൽ ഏറ്റവും ശ്രദ്ധേയമായ വേഷം ചെയ്തത് രണ്ടാം പകുതിയിൽ എത്തിയ നിത്യ മേനോൻ ആണ്. ഇടക്ക് ചിരിപ്പിക്കാനായി വടിവേലുവും, പോലീസ് ഓഫീസറായി സത്യരാജ് ഉം അവർക്ക് കിട്ടിയ റോൾ ഭംഗിയാക്കി. 3 റോളിലും കൂടി സിനിമയിൽ നിറഞ്ഞാടിയത് വിജയ് തന്നെ ആയിരുന്നു. വിജയ് ഫാൻസിനു ഒരു സെലിബ്രേഷൻ തന്നെയാകും മെർസൽ എന്ന് ഉറപ്പാണ്.

ടെക്നിക്കൽ സൈഡ് നോക്കുമ്പോൾ ഏറ്റവും മികച്ചതായി തോന്നിയത് ജികെ വിഷ്ണുവിന്റെ സിനിമാട്ടോഗ്രഫിയും റൂബന്റെ എഡിറ്റിംഗും ആണ്. കാമറ angles ഒക്കെ നന്നായിരുന്നു , vfx ഉം തരക്കേടില്ലായിരുന്നു എന്നാൽ 130 കോടി ബഡ്ജറ്റിൽ നിർമിച്ച ഒരു സിനിമയുടെ ക്വാളിറ്റി vfx നു ഉണ്ടായില്ല. സ്റ്റണ്ട്നും സംഭാഷണത്തിനും എല്ലാ സൗണ്ടിനും ഒരു വേരിയേഷനും കൂടാതെ സൗണ്ട് മിക്സിങ് ചെയ്തത് വളരെ അരോചകകരമായി തോന്നി.

ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് നൽകുന്ന സന്ദേശമാണ് സിനിമയിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആയി എനിക്ക് തോന്നിയത്. തമിഴ് സിനിമകളിൽ കാണാറുള്ള ക്ലീഷെ സീനുകൾ ഒക്കെ ഒഴിച്ച് നിർത്തിയാൽ കണ്ടിരിക്കാൻ പറ്റുന്ന അതിലുപരി നല്ലൊരു മെസ്സേജ് സമൂഹത്തിനു നൽകുന്ന ഒരു എബോവ് ആവറേജ് സിനിമയാണ് മെർസൽ.

ഈ സിനിമക്ക് IMP Movie Media നൽകുന്ന റേറ്റിംഗ് : 2.8/5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.