Home Malayalam movie news Reviews Mollwood Actors Who were Arrested

Mollwood Actors Who were Arrested

SHARE
Mollwood Actors Who were Arrested
Mollwood Actors Who were Arrested

Mollwood Actors Who were Arrested

ഇന്ത്യൻ സിനിമയിലെ അഭിമാനകരമായ ശാഖയാണ് മോളിവുഡ്. കഴിവും പ്രതിഭയുമുള്ള ഒരുപാടു കലാകാരന്മാരെ ഇന്ത്യൻ സിനിമയ്ക്കു നല്കാൻ മലയാള സിനിമക്കു കഴിഞ്ഞു. വളരെ നല്ല ചുറ്റുപാടിൽ ജീവിക്കുന്ന ഇവർ മികച്ച വിദ്യാഭ്യാസവും കരസ്ഥമാക്കിയിട്ടുള്ളവരുമാണ് . യാദൃശ്ചികമായി നേരിട്ടോ അല്ലാതെയോ പല കാരണങ്ങൾ കൊണ്ട് മലയാള ചലച്ചിത്ര താരങ്ങൾ കുറ്റകൃത്യങ്ങളിൽ ഉൾപെടാറുണ്ട്. അത് മുഴുവൻ സിനിമ വ്യവസായത്തെയും ബാധിക്കുന്നു. അങ്ങനെ പല കാരണങ്ങളാൽ അറസ്റുചെയ്യപ്പെട്ട മലയാള സിനിമ താരങ്ങളുടെ പട്ടിക ഇതാ.

1. ദിലീപ്

കൊച്ചിയില്‍ യുവ സിനിമ നടിയെ ആക്രമിച്ചെന്ന കേസിലാണ് ജനപ്രിയ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

2. ഷൈൻ ടോം ചാക്കോ 

പല ചലച്ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ ഷൈൻ ടോം ചാക്കോയെ മയക്കുമരുന്ന് കൈവശം വച്ചതിനാണു പൊലീസ് അറസ്റ്റ് ചെയ്തത്.

3. ശ്രീജിത്ത് രവി 

പ്രശസ്ത സിനിമാതാരം ടി ജി രവിയുടെ മകനും നടനുമായ ശ്രീജിത്ത് രവി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് മോശമായി പെരുമാറുകയും ശരീര പ്രദർശനം നടത്തുകയും ചെയ്തു എന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

4. ധന്യ മേരി വർഗീസ് 

നിക്ഷേപകരിൽ നിന്ന് 130 കോടിയോളം രൂപ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് ധന്യ മേരി വർഗീസ് അറസ്റ്റിലായത്.

5. ശാലു മേനോൻ 

സോളാർ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ രണ്ടുപേരുമായുള്ള അടുപ്പത്തെ തുടർന്നാണ് ശാലുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

6. ബൈജു 

ഒരു ബിസിനസുകാരനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ
കേസിലാണ് ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ അദ്ദേഹത്തിന്റെ ലൈസൻസുള്ള പിസ്റ്റൾ പോലീസ് പിടിച്ചെടുത്തു.

7. വിജയകുമാർ 

ഗൾഫിലേക്കുള്ള വിസ നൽകാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങിയ ശേഷം ജനങ്ങളെ വഞ്ചിച്ച കുറ്റത്തിനാണ് വിജയകുമാറിനെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

8. എം 80 മൂസ ഫെയിം അതുൽ ശ്രീവ

ഒരു ജൂനിയർ കോളേജ് വിദ്യാർത്ഥിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കുറ്റത്തിനാണ് അതുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

9. ആദിത്യൻ 

അന്തരിച്ച മലയാള നടൻ ജയന്റെ സഹോദര പുത്രനായ ആദിത്യൻ കണ്ണൂർ സ്വദേശിനിയായ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയെടുത്ത കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

10. സംഗീത മോഹൻ

മദ്യപിച്ചു വാഹനമോടിച്ചതിനാണ് സിനിമ-സീരിയൽ താരം സംഗീത മോഹനെ പോലീസ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY