Home Malayalam Latest Reviews Nine 9 Malayalam Movie review

Nine 9 Malayalam Movie review

461
0
SHARE

പൃഥ്വിരാജ് നായകനായി ജെനുസ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് 9 , പ്രിത്വിരാജിനെ കൂടാതെ വാമിക ഗബ്ബി , മംമ്‌ത മോഹൻദാസ് , പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിൽ ചില കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
ഷാൻ റഹ്മാൻ ആണ് ഗാനങ്ങൾ ചെയ്തിരിക്കുന്നത്, ശേഖർ മേനോൻ background score , ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി നിർവഹിച്ചിരിക്കുന്നത് അഭിനന്ദൻ രാമാനുജൻ ആണ്.
അങ്ങനെ വളരെ മുൻ പരിചയമുള്ള നടന്മാരും ടീമും ആണ് ഈ ചിത്രത്തിൽ അണി ചേർന്നിരിക്കുന്നത്.

ഈ വർഷത്തിൽ ഏറ്റവും പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ഒരു ചിത്രമാണ് 9 .
അതിനു ഒരുപാട് കാരണങ്ങൾ ഉണ്ട് , പൃഥ്വിരാജ് ചിത്രങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ നല്ല ഒരു സിനിമ ആകും എന്ന ഒരു പ്രതീക്ഷ ഇപ്പോൾ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട് മാത്രമല്ല അത് പൃഥ്വിരാജ് ആദ്യമായി നിർമ്മിക്കുന്ന സിനിമ കൂടെ ആകുമ്പോൾ പ്രതീക്ഷ ഇരട്ടിക്കുന്നു.
സോണി പിക്ചേഴ്സ് ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടി ആണ് 9
9 ആ പ്രതീക്ഷയോട് നീതി പുലർത്തുന്നുണ്ടോ എന്നും സിനിമയുടെ റിവ്യൂ ഒക്കെയാണ് ഈ വിഡിയോയിലൂടെ നമ്മൾ വിലയിരുത്തുന്നത്.

ഇത് ഏതു തരം സിനിമയുടെ വിഭാഗത്തിൽ ഉള്ളതാണെന്ന് ചിലർക്ക് ഒന്നും അറിയാൻ സാധ്യത ഇല്ല , ഒരു science fiction horror thriller സിനിമയാണ് എന്നാണ് എല്ലായിടത്തും നിന്നും അറിയാൻ സാധിക്കുന്നതെങ്കിലും എനിക്ക് ഒരു സിക്കോളജിക് ഹൊറാർ ത്രില്ലെർ സിനിമ ആയിട്ടാണ് തോന്നിയത്.

അമിത പ്രതീക്ഷകളോട് നീതി പുലർത്തിയോ എന്ന് ചോദിച്ചാൽ കഥയുടെ കാര്യത്തിലും തിരക്കഥയുടെ കാര്യത്തിലും മറ്റു technical side ലും സിനിമ വളരെ മുന്നിട്ട് നിൽക്കുന്നുണ്ട് പക്ഷെ സെക്കന്റ് ഹാഫിൽ ഉണ്ടാകുന്ന ഒരു ലാഗ് സിനിമയെ കുറച്ചു പിന്നോട്ട് കൊണ്ട് പോയ പോലെ തോന്നി.
സിനിമയെ സോർട് ചെയ്യുന്നതിലും ചില വിട്ടു വീഴ്ചകൾ വരുത്തിയോ എന്ന് തോന്നിപ്പോകും.

വളരെ ആകാംഷ നൽകുന്ന ഒന്നാം ഭാഗം ആണ് സിനിമയിൽ ഉള്ളത് ഓരോ സീനുകളും vfx ഉം ഒക്കെ സിനിമക്ക് നല്ല ഉൾക്കരുത് നൽകുന്നുണ്ട് പക്ഷെ സെക്കന്റ് ഹാഫിൽ എത്തുമ്പോ സിനിമ കുറച്ചു സ്ലോ ആകുന്ന പോലെ തോന്നി.
പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളൊക്കെ മനസ്സിലാക്കണമെങ്കിൽ സിനിമ ശ്രെദ്ധിച്ചു കണ്ടിരിക്കണം, climax കണ്ടപ്പോൾ ഒരു പഴയ ഹോളിവുഡ് സിനിമ ഓര്മ വന്നു പക്ഷെ അവിടെയും നിൽക്കാതെ കഥ മുന്നോട്ട് പോയിട്ടുണ്ട്
അച്ഛനും മകനും തമ്മിലുള്ള ഒരു ആത്മ ബന്ധത്തിന്റെ കഥയായി സിനിമ അവസാനിക്കുന്നു.

വളരെ മികച്ച ഒരു കഥയാണ് സിനിമയിൽ ഉള്ളത് , ഒരു കഥയായി പറഞ്ഞു തീർക്കുന്നതിൽ ഉപരി കുറെ കാര്യങ്ങൾ തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ കാഴ്ച സ്‌ക്രീനിൽ തരാൻ സംവിധായകന് കഴിഞ്ഞു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. പക്ഷെ കഥയെ സോർട് ചെയ്യാൻ സംവിധായകന് എത്ര മാത്രം കഴിഞ്ഞിട്ടുണ്ട് എന്ന് മനസിലാക്കാൻ സിനിമ കാണുക തന്നെ വേണം.

ഒരു science fiction സിനിമ എന്നതിൽ ഉപരി ഒരു സിക്കോളജിക് thriller മൂവി ആണ് 9 എന്ന് പറയാമെന്നാണ് എനിക്ക് തോന്നുന്നത്, കൂടാതെ ഹൊറാർ ഉം പേടിപ്പിക്കുന്ന ചില സീനുകളും ഒക്കെ സിനിമക്ക് മാറ്റ് കൂട്ടുന്നുണ്ട്.
VFX ഉം animation ഉം എല്ലാം വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

പൃഥ്വിരാജ് , wamiqa gabbi പിന്നെ ഒരു കുട്ടിയുടെ കഥാപാത്രം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വരുന്നത് , പ്രധാനപ്പെട്ടത് ആണെങ്കിലും കുറച്ചു സീനുകളിലായി പ്രകാശ് രാജ് ഉം , mamta mohandas ഉം സിനിമയിൽ എത്തുന്നുണ്ട്.
performance ന്റെ കാര്യത്തിൽ എല്ലാവരും ഒന്നിന് ഒന്ന് മികച്ച പ്രകടനം തന്നെ കാഴ്ച വച്ചിട്ടുണ്ട്.

വളരെ മികച്ച visuals സിനിമയിൽ എത്തിക്കാൻ അഭിനന്ദൻ രാമാനുജം ത്തിനു സാധിക്കുന്നുണ്ട്. സൗണ്ട് മിക്സിങ്ങും അതുപോലെ തന്നെ നിലവാരും പുലർത്തുന്നവയാണ്.
ഷാൻ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ഒരു നല്ല ഗാനവും സിനിമയിൽ ഉണ്ട്.
background score ആണ് സിനിമയിൽ ഏറ്റവും മികച്ചു നിന്നതായി തോന്നിയത്, ആദ്യം മുതൽ അവസാനം വരെ background score ന്റെ നിലവാരം കാക്കാൻ ശേഖർ മേനോന് സാധിച്ചിട്ടുണ്ട്.

എപ്പോഴും നമ്മൾ കാണുന്ന ക്ലീഷെ അല്ല ഈ സിനിമ , കുറെ പുതുമകൾ ഉൾകൊള്ളിച്ചു മലയാളി പ്രേക്ഷകന് ഒരു പുതിയ അനുഭവം നല്കാൻ 9 നു സാധിക്കുന്നുണ്ട്.
ഇത്തരം ഒരു സിനിമ മലയാളം പോലെ ഒരു cinema industry യിൽ നിന്ന് ഉണ്ടായത് വളരെ വലിയ ഒരു കാര്യം തന്നെയാണ്.

മൊത്തത്തിൽ പറഞ്ഞാൽ മലയാളി സിനിമ പ്രേക്ഷകന് പുതിയ ഒരു ദൃശ്യാനുഭവം നല്കാൻ സിനിമക്ക് സാധിക്കുന്നുണ്ട് , പക്ഷെ സെക്കന്റ് ഹാഫിൽ ഉണ്ടാകുന്ന ലാഗ് ചിലരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ടാകാം.

IMP Movie Media Rating : 2.8/5

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.